‘ഞാൻ വിജയിയായപ്പോൾ ചിരിക്കുന്ന ഒരു മുഖവും ബിഗ്‌ബോസ് ഹൗസിൽ പോലും ഉണ്ടായിരുന്നില്ല, വല്ലാത്ത വിഷമത്തിലാണ് ഇപ്പോഴും, റോബിനൊപ്പം ഉള്ളത് ഒരുപാട് നല്ല ഓർമ്മകൾ’: ദിൽഷ

1810

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രം തിരുത്തിക്കൊണ്ട് ലേഡി വിന്നറായാരിക്കുകയാണ് ദിൽഷ പ്രസന്നൻ. നൂറ് ദിവസം വീട്ടിൽ സർവൈവ് ചെയ്തുകൊണ്ട് താൻ നേടിയെടുത്ത വിജയം എന്നാൽ ഒരുപാട് വിഷമമാണ് സമ്മാനിച്ചതെന്ന് ദിൽഷ പറയുന്നു. അമ്പത് ലക്ഷം രൂപയും ട്രോഫിയുമാണ് ദിൽഷയ്ക്ക് സമ്മാനമായി ലഭിച്ചത്. എന്നാൽ റോബിൻ ഫാൻസ് കാരണമാണ് ദിൽഷ ജയിച്ചതെന്നും ഒറ്റയ്ക്ക് നിന്ന് കളിക്കുകയല്ല ദിൽഷ ചെയ്തതെന്നുമൊക്കെ ആരോപണം ഉയർന്നിരുന്നു. അർഹതയില്ലാത്ത കൈകളിലാണ് നാലാം സീസണിന്റെ കപ്പ് ഇരിക്കുന്നതെന്ന ആരോപണം സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയാവുകയായിരുന്നു.

ഇപ്പോഴും ചർച്ചകളിൽ തർക്കം അവസാനിക്കുന്നുമില്ല. തനിക്ക് വേണ്ടി വോട്ട് ചെയ്തവരോടുള്ള നന്ദി അറിയിക്കാൻ മാത്രമാണ് ദിൽഷ സോഷ്യൽമീഡിയയുടെ മുന്നിലെത്തിയത്. മറ്റ് വിവാദങ്ങളും ചർച്ചകളും ഒന്നും ദിൽഷ അറിഞ്ഞമട്ട് കാണിക്കുന്നില്ല.ഇപ്പോൾ ഇതാ തന്റെ സ്വന്തം യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ദിൽഷ പ്രസന്നൻ.

Advertisements

തന്നെ വിജയിയായി പ്രഖ്യാപിച്ചപ്പോൾ ചിരിക്കുന്ന ഒരു മുഖം പോലും എനിക്ക് ചുറ്റും ഉണ്ടായിരുന്നില്ലെന്നാണ് ദിൽഷയുടെ പ്രതികരണം. ബിഗ്‌ബോസിന് അകത്തു തന്നെ ദിൽഷയുടെ വിജയത്തെ അംഗീകരിക്കുന്നവരുണ്ടായിരുന്നില്ല. മോഹൻലാൽ ക്ഷണിച്ചപ്പോൾ മാത്രം ദിൽഷയെ അഭിനന്ദിക്കാനായി താരങ്ങളെത്തിയതും വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ദിൽഷയുടെ പ്രതികരണം.

‘എന്നെ സ്‌നേഹിച്ച ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം. അവരോടെല്ലാം തീർത്താൽ തീരാത്ത നന്ദിയുണ്ട്. ഞാൻ പുറത്തിറങ്ങിയപ്പോൾ മുതൽ നിരവധി വോയ്‌സ് മെസേജുകളും വീഡിയോകളുമെല്ലാം കാണുന്നുണ്ട്. അവയിലെല്ലാം എന്നോട് സ്‌നേഹം പ്രകടിപ്പിക്കുന്നത് ഞാൻ അറിഞ്ഞു.’

ALSO READ- ആ സിനിമയും സംവിധായകനും ദിലീപിന്റെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ച് ഞെട്ടിച്ചു, സംഭവം ഇങ്ങനെ

‘നിങ്ങളെല്ലാവരും എന്നോട് പറഞ്ഞ ആ വാക്കുകളാണ് എന്നെ നെഗറ്റിവിറ്റിയിൽ നിന്നും സംരക്ഷിച്ചത്. ആദ്യമായിട്ടായിരിക്കും ഇത്ര വലിയൊരു ടൈറ്റിൽ വിജയിയായിട്ട് ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് ഒരു വ്യക്തി സങ്കടപ്പെടുന്നത്.’ അത്ര വലിയൊരു ട്രോഫി കൈയ്യിൽ കിട്ടിയിട്ടും ഞാൻ വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോയത്. എന്റെ വിജയത്തിൽ സന്തോഷിക്കുന്ന ഒരു മുഖം പോലും അവിടെയുണ്ടായിരുന്നില്ല.’ദിൽഷ പറയുന്നു.

‘ആരും കൈയ്യടിച്ചത് പോലും ഇല്ല. എനിക്ക് ഒരുപാട് സങ്കടം തോന്നി. ഇത്രയും നല്ലൊരു നിമിഷത്തിൽ ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് എനിക്ക് സന്തോഷത്തിന് പകരം സങ്കടമായിരുന്നു. അതുകൊണ്ടാണ് ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം രണ്ട് ദിവസം ബ്രേക്ക് എടുത്തത്. ഒരുപാട് പേർ ഈ വിഷയം ചർച്ച ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. നെഗറ്റീവ് കമന്റുകളും കാണുന്നുണ്ട്. അതേസമയം ഒരുപാട് പേർ സപ്പോർട്ട് ചെയ്യുന്നുവെന്നതാണ് സന്തോഷം നൽകുന്നതെന്നും കുറ്റം പറയുന്നവരെ കുറിച്ച് ആലോചിച്ച് വിഷമിക്കുന്നില്ല.’- എന്നും ദിൽഷ പ്രതികരിക്കുന്നു.

‘ അതേസമയം, ഫസ്റ്റ് ലേഡി ടൈറ്റിൽ എനിക്ക് കിട്ടി. അതിലും വലിയ സന്തോഷം വേറെ ഇല്ല.’ ‘റോബിൻ ആർമി, ദിൽഷ ആർമി, ദിൽറോബ് ആർമി എന്നിവരോടെല്ലാം വളരെ നന്ദിയുണ്ട്. റോബിനോടൊപ്പമുള്ള നിരവധി നല്ല നിമിഷങ്ങളുണ്ട്. ഊഞ്ഞാലിൽ ഇരുന്ന സംഭാഷണങ്ങളാണ് ഏറ്റവും പ്രിയപ്പെട്ടത്. റോബിനും ബ്ലെസ്ലിക്കും ഫാൻസുണ്ടെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. അത് അറിഞ്ഞോ മനസിലാക്കിയോ അല്ല അവർക്കൊപ്പം നിന്നത്.’ – എന്നും ദിൽഷ പറയുന്നു.

ALSO READ- തളർന്നു കിടപ്പായ ബാപ്പയും വീട്ടുജോലിക്കാരിയായ ഉമ്മയും, ചാന്തുപൊട്ട് ആണും പെണ്ണും കെട്ടവൻ എന്ന വിളിയിയും: റിയാസ് സലീമിന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ

ഹൗസിലേക്ക് പോകും മുമ്പ് പ്രഡിക്ഷൻ വീഡിയോകൾ കണ്ടപ്പോൾ മനസിലായത് ഈ സീസണിൽ ഏറ്റവും കൂടുതൽ ഫാൻസുണ്ടാകാൻ പോകുന്ന വ്യക്തി കുട്ടി അഖിൽ ആയിരിക്കുമെന്നാണ്. അങ്ങനെയങ്കിൽ ഞാൻ ആദ്യം കൂട്ടുകൂടേണ്ടിയിരുന്നത് അഖിലുമായിട്ടല്ലേ. വേറെ ആരുടേയും വോട്ട് കൊണ്ട് ജയിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഒറ്റയ്ക്ക് നിന്ന് കളിക്കാനാണ് പോയത്. ആദ്യത്തെ മൂന്ന് നാല് ആഴ്ച ഞാൻ അവിടെയുള്ള ആളുകളെ പഠിക്കുകയായിരുന്നു. എനിക്ക് പോസിറ്റീവ് വൈബ് തന്ന രണ്ടുപേർ റോബിനും ബ്ലെസ്ലിയും ആയിരുന്നു. അതുകൊണ്ട് അവരുടെ സുഹൃത്തായെന്നും ദിൽഷ പറയുന്നു.

Advertisement