‘ശബരിനാഥിന്റെ മരണം ഇപ്പോഴും ഇളയമകൾക്ക് ഉൾക്കൊള്ളാനായിട്ടില്ല; ഇപ്പോഴും അച്ഛനെ അന്വഷിക്കാറുണ്ട്’; 18 വർഷത്തെ സൗഹൃദത്തിന്റെ പൊള്ളലിൽ സാജൻ സൂര്യ

179

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായിരുന്നു ശബരിനാഥ്. ഒരുപിടി സീരിയലുകളിലൂടെ ആരാധകരുടെ ഇഷ്ടം നേടിയെടുത്ത ശബരി എല്ലാവരേയും ഞെട്ടിച്ച് കൊണ്ടാ ഈ ലോകത്ത് നിന്നും വിടപറഞ്ഞത്.

ഇപ്പോഴിതാ ശബരിനാഥിന്റെ വേർപാടിന് ഒരു വയസ് ആയിരിക്കുകയാണ്. 2020 സെപ്റ്റംബർ 17 ന് ആയിരുന്നു അപ്രതീക്ഷിതമായിട്ടുള്ള ശബരിയുടെ വിയോഗം. ആരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധാലുവായ ശബരി കളിക്കുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാൻ സാധിക്കാതെ പോയി. ആരോഗ്യകാര്യങ്ങളിലും ഭക്ഷണക്രമീകരണത്തിലും ഫിറ്റ്‌നസിലും ഒക്കെ വളരെ ശ്രദ്ധാലുവായിരുന്ന ശബരിനാഥ് കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും താരത്തിനെ രക്ഷിക്കാനായില്ല.

Advertisements

ശബരിയുടെ ഏറ്റവും അടുത്ത സുഹൃത്തും സീരിയൽ നടനുമായ സാജൻ സൂര്യയ്ക്ക് ഇനിയും ആ വാർത്ത ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. ശബരിയുടെ കുടുംബവുമായി ഏറെ അടുപ്പമുള്ള സാജൻ മുൻപ് പല തവണ കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു.’നിർമ്മാല്യം’ എന്ന പരമ്പരയിലൂടെയാണ് സാജനും ശബരിനാഥും ആദ്യമായി ഒന്നിച്ച് സ്‌ക്രീൻ പങ്കിടുന്നത്.

ALSO READ- ‘ഞാൻ വിജയിയായപ്പോൾ ചിരിക്കുന്ന ഒരു മുഖവും ബിഗ്‌ബോസ് ഹൗസിൽ പോലും ഉണ്ടായിരുന്നില്ല, വല്ലാത്ത വിഷമത്തിലാണ് ഇപ്പോഴും, റോബിനൊപ്പം ഉള്ളത് ഒരുപാട് നല്ല ഓർമ്മകൾ’: ദിൽഷ

പിന്നീട് ‘ഇന്നലെ’ എന്ന സീരിയലിലും ഒരുമിച്ച് അഭിനയിച്ചു. ഇരുവരും ഒരുമിച്ച് ഏറെ യാത്രകൾ ചെയ്തിട്ടുണ്ടെന്നും ഏറ്റവും ഒടുവിലെ യാത്ര റഷ്യയിലേക്ക് ആയിരുന്നു എന്നും സാജൻ ഓർത്തെടുക്കുന്നു. സാജൻ സൂര്യയും ശബരിനാഥും കോളേജിൽ ഒരുമിച്ചു പഠിക്കുകയും പിന്നീട് അഭിനയ ജീവിതത്തിലും ഒരുമിച്ചുണ്ടാവുകയുമായിരുന്നു. 18 വർഷം നീണ്ട സൗഹൃദത്തിന്റെ ഓർമ്മകളിലാണ് സാജൻ ഇപ്പോഴും. ശബരി മൺമറഞ്ഞു പോയതായി ഇപ്പോഴും താൻ വിശ്വസിക്കുന്നില്ല എന്നാണ് സാജൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ശബരിയുടെ കുടുംബവുമായും സാജന് അടുത്തബന്ധമുണ്ട്. ഭാര്യയും രണ്ട് പെൺമക്കളുമാണ് ശബരിനാഥിനുള്ളത്. ശബരിയുടെ വിയോഗത്തിൽ നിന്നും കുടുംബം പതിയെ പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്നും മൂത്ത മകൾക്ക് അച്ഛന്റെ വിയോഗം ഉൾക്കൊള്ളാൻ സാധിച്ചിട്ടുണ്ടെന്നും സാജൻ പറയുന്നു. എന്നാൽ ശബരിയുടെ ചെറിയ മകൾ കുട്ടി ആയതുകൊണ്ട് തന്നെ ഇക്കാര്യങ്ങളൊന്നും മനസ്സിലാക്കാനുള്ള പ്രായമായിട്ടില്ലെന്നും ഇടയ്ക്കിടെ അച്ഛനെ മകൾ തിരക്കാറുണ്ടെന്നും സാജൻ നോവ് മറയ്ക്കാതെ തന്നെ പറയുന്നു.

ALSO READ- ആ സിനിമയും സംവിധായകനും ദിലീപിന്റെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ച് ഞെട്ടിച്ചു, സംഭവം ഇങ്ങനെ

ശബരിയുടെ പെട്ടെന്നുള്ള മരണത്തെക്കുറിച്ച് താൻ അറിഞ്ഞ നിമിഷവും സാജൻ പങ്കുവെച്ചു. ഇപ്പോഴും ആ നിമിഷം ഓർക്കുമ്പോൾ മനസ്സിൽ വിങ്ങലാണെന്നും വളരെ അപ്രതീക്ഷിതമായാണ് ശബരി പോയതെന്നും സാജൻ സൂര്യ പറയുന്നു.

ശബരിയുടെ ചേച്ചിയുടെ മകനാണ് വിളിച്ച് വിവരം അറിയിച്ചത്. ‘ശബരി കുഴഞ്ഞുവീണു’ എന്ന് താൻ മാത്രമേ കേട്ടുള്ളുവെന്നും ഏത് ആശുപത്രിയിലാണ് എന്ന് ചോദിച്ചു മനസ്സിലാക്കി ഫോൺ കട്ട് ചെയ്തു. അതിനുശേഷം ‘പോയി’ എന്നൊരു വാക്കുകൂടി കേട്ടതായി തോന്നിയതോടെ വീണ്ടും അങ്ങോട്ട് വിളിച്ച് ചോദിച്ചെന്നും അപ്പോഴാണ് ശബരി മരിച്ചു എന്ന് മനസ്സിലായത് എന്നും സാജൻ പറയുന്നു.

Advertisement