‘ധന്യയുടെ പേര് വിറ്റ് കാശാക്കി പലരും; പണം വാങ്ങി ധന്യ തിരിച്ചുവന്നിരുന്നെങ്കിൽ ഞാൻ തല്ലിയേനെ’; വിമർശിക്കുന്നവരോട് പുച്ഛം മാത്രം’; ഭർത്താവ് ജോൺ ജേക്കബ്!

203

ഗ്രാൻഡ് ഫിനാലെയിലേക്ക് എത്തിയ ബിഗ് ബോസ് സീസൺ നാലിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് ധന്യാ മേരി വർഗീസ്. ആദ്യമൊന്നും വീട്ടിൽ സജീവമല്ലായിരുന്ന താരം ഫൈനൽ ഫൈവിൽ ഇടം പിടിച്ചത് തന്നെ കളിയിലെ മികവ് കൊണ്ടാണ്. ബിഗ് ബോസിലേക്ക് താരം എത്തുമ്പോൾ സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയായിരുന്നെന്ന വാർത്തയും ഡാൻസറായ ജോണിന്റെ ഭാര്യയാണെന്ന വിവരവും മാത്രമെ പ്രേക്ഷകർക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീട് ധന്യ മേരി വർഗീസ് തന്റെ ജീവിതത്തിലുണ്ടായ നഷ്ടങ്ങളെ കുറിച്ചും തിരിച്ചടികളെ കുറിച്ചും തുറന്നു സംസാരിച്ചതോടെ പ്രേക്ഷകർക്കും താരം പ്രിയപ്പെട്ടവളായി.

പരിചിതരായ മത്സരാർത്ഥികൾക്കൊപ്പം തികച്ചും അപരിചിതരായവരേയും ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന ഷോയാണ് ബിഗ് ബോസ്. വിജയിയെ പ്രഖ്യാപിക്കുന്നതോടെ അവസാനിക്കുന്ന സാധാരണ റിയാലിറ്റി ഷോ പോലെയല്ല ബിഗ് ബോസ്. താരങ്ങൾക്ക് ലഭിക്കുന്ന പ്രേക്ഷക ശ്രദ്ധ ഷോ അവസാനിച്ചാലും നിലയ്ക്കില്ല. ഓരോ മത്സരാർത്ഥിയേയും കൂടുതൽ അറിയുന്നതിനുള്ള അവസരമാണ് ബിഗ് ബോസ് ഒരുക്കിത്തരുന്നത്.

Advertisements

ധന്യ മേരി വർഗ്ഗീസ് എന്ന അഭിനേത്രിയിൽ നിന്നും ധന്യയുടെ ജീവിതത്തിലേയ്ക്ക് പ്രേക്ഷകരെ എത്തിച്ചത് ബിഗ് ബോസാണ്. സിനിമാതാരം എന്ന നിലയിൽ ഏറെ പ്രേക്ഷക സ്വീകാര്യതയിൽ നിൽക്കുമ്പോഴായിരുന്നു ധന്യയുടെയും ഭർത്താവ് ജോണിന്റേയും പേരിൽ ചില തട്ടിപ്പുകേസുകൾ വന്നത്. ഇതോടെ ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളെ അഭിമുഖീകരിച്ചാണ് ഇവിടെവരെ എത്തിയത്.

ALSO READ- ‘ശബരിനാഥിന്റെ മരണം ഇപ്പോഴും ഇളയമകൾക്ക് ഉൾക്കൊള്ളാനായിട്ടില്ല; ഇപ്പോഴും അച്ഛനെ അന്വഷിക്കാറുണ്ട്’; 18 വർഷത്തെ സൗഹൃദത്തിന്റെ പൊള്ളലിൽ സാജൻ സൂര്യ

സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ടത് മാത്രമായിരുന്നു പ്രേക്ഷകർക്ക് അറിയാമായിരുന്നത്. എന്നാൽ ഇതിന്റെ മറ്റൊരു മുഖം വ്യക്തമായത് ധന്യയുടെ തുറന്ന് പറച്ചിലിലൂടെയാണ്. പുറത്ത് നടന്നത് എന്താണെന്ന് അറിയാതെയാണ് അവിടെ നിന്നത്. 100 ദിവസം നിൽക്കാൻ പറ്റിയത് തന്നെ വലിയ കാര്യമാണ്. കാരണം അവിടെ സർവൈവ് ചെയ്യുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമെന്നും ധന്യ പ്രതികരിച്ചിരുന്നു.

അതേസമയം, ബിഗ് ബോസിൽ മികച്ച പ്രകടനമായിരുന്നു ധന്യയുടേത്. ടാസ്‌ക്കുകളിലെല്ലാം മുന്നിൽ നിന്ന ധന്യ രണ്ട് തവണ ഹൗസിലെ ക്യാപ്റ്റനുമായിരുന്നു. ഇതിനിടെ, ഗ്രാന്റ് ഫിനാലെയ്ക്ക് മുമ്പായി ഫൈനലിസ്റ്റുകൾക്ക് പത്ത് ലക്ഷം രൂപ ഓഫർ ചെയ്ത് ഗെയിമിൽ നിന്ന് സ്വയം പിന്മാറാനുള്ള അവസരം ബിഗ് ബോസ് നൽകിയിരുന്നു. പക്ഷെ ആരും അത് സ്വീകരിക്കാൻ തയ്യാറായില്ല.

അതേസമയം, സാമ്പത്തിക ബാധ്യതകൾ ഏറെയുള്ള ധന്യ പണം സ്വീകരിക്കാതിരുന്നത് ഏറെ ചർച്ചയായിരുന്നു. അത്ര വലിയ തുക കിട്ടിയിട്ടും എന്തുകൊണ്ട് സ്വീകരിച്ചില്ല എന്നത് പലരേയും കുഴക്കിയിരുന്നു. ഇപ്പോൾ ഹൗസിൽ നൂറു ദിവസം പൂർത്തിയാക്കി തിരികെ വന്ന ധന്യയെ കുറിച്ച് ഭർത്താവ് ജോൺ ജേക്കബ് പറയുന്നത് ശ്രദ്ധേയമാകുകയാണ്.

ALSO READ- ‘ഞാൻ വിജയിയായപ്പോൾ ചിരിക്കുന്ന ഒരു മുഖവും ബിഗ്‌ബോസ് ഹൗസിൽ പോലും ഉണ്ടായിരുന്നില്ല, വല്ലാത്ത വിഷമത്തിലാണ് ഇപ്പോഴും, റോബിനൊപ്പം ഉള്ളത് ഒരുപാട് നല്ല ഓർമ്മകൾ’: ദിൽഷ

‘ഇവിടുന്ന് നൂറ് ദിവസം തികയ്ക്കുക എന്ന ലക്ഷ്യത്തടെയും സ്വപ്നത്തോടെയുമാണ് ധന്യ പോയത്. അവൾ ആ സ്വപ്നം സാക്ഷാത്കരിച്ചു. പത്ത് ലക്ഷം ഓഫർ ചെയ്തുള്ള ബിഗ് ബോസിന്റെ ടാസ്‌ക്ക് വന്നപ്പോൾ പലരും എന്നോട് ധന്യ പത്ത് ലക്ഷം എടുക്കാതിരുന്നതിൽ പരാതി പറഞ്ഞിരുന്നു. ആ പണവും സ്വീകരിച്ച് ധന്യ വന്നിരുന്നെങ്കിൽ ഞാൻ ആദ്യം തല്ലുമായിരുന്നു. പണത്തിന് ആവശ്യമുണ്ട് എന്നത് സത്യമാണ്. പക്ഷെ അതും എടുത്ത് മടങ്ങി വന്നിരുന്നെങ്കിൽ ഗ്രാന്റ് ഫിനാലെ സ്റ്റേജ് ധന്യയ്ക്ക് ലഭിക്കുമായിരുന്നില്ല.’- ജോൺ പറയുന്നു.

‘ആ പണം സ്വീകരിക്കാതിരുന്നതുകൊണ്ട് പലരുടേയും സ്വപ്നമായ സ്റ്റേജിൽ ധന്യയ്ക്ക് നിൽക്കാൻ സാധിച്ചു. ഞങ്ങൾക്ക് പിആർ വർക്കുണ്ടായിരുന്നില്ല. ഞാനായിരുന്നു ഇവൾക്കുണ്ടായിരുന്ന ഒരേയൊരു പിആർ. എവിക്ടായിപ്പോയ ഒറ്റ മത്സരാർഥിപോലും ധന്യയ്ക്ക് വേണ്ടി അകത്തും സംസാരിച്ചിട്ടില്ല പുറത്തും സംസാരിച്ചിട്ടില്ല. പക്ഷെ ധന്യയ്ക്ക് അഭിമാനിക്കാം അവൾക്ക് കിട്ടിയ വോട്ടുകളെല്ലാം അവൾക്ക് മാത്രം അവകാശപ്പെട്ടതാണെന്ന്.’- അഭിമാനത്തോടെ ജോൺ പറയുന്നു.

‘മറ്റൊരു മത്സരാർഥിയും അതെ കുറിച്ച് അവകാശപ്പെടാനില്ല. പത്ത് ലക്ഷം രൂപയുടെ മണി ടാസ്‌ക്ക് നടക്കുമ്പോൾ പലരും യുട്യൂബിൽ വീഡിയോ ഇട്ടിരുന്നു ധന്യ പണം എടുത്ത് മത്സരത്തിൽ നിന്നും പിന്മാറിയെന്നത്.’

‘ജാസ്മിന്റെ ഭാഷയിൽ പറഞ്ഞാൽ തെണ്ടിത്തരമാണ് അവർ ചെയ്തത്. ധന്യ നൂറ് ദിവസം തികച്ച് വന്നതിൽ എല്ലാവർക്കും സന്തോഷമാണ്. ധന്യയ്ക്ക് വേണ്ടി വീട്ടിലുണ്ടായിരുന്നവരിൽ ആരും ഒരിക്കൽ പോലും സംസാരിച്ചിട്ടില്ല’ ജോൺ പറഞ്ഞു.

അങ്ങനെ ചില യുട്യൂബ് ചാനലുകൾ വാർത്തകളും ഫേക്ക് വീഡിയോകളും ഇട്ടതിനാൽ ധന്യയ്ക്ക് ലഭിക്കുന്ന വോട്ടിനേയും അത് ബാധിച്ചു. ധന്യയുെട പേര് വെച്ച് ഇത്തരം ഫേക്ക് വാർത്തകൾ ഉണ്ടാക്കി പണമുണ്ടാക്കിയ ഒരുപാടുപേരുണ്ട് അവരോടെല്ലാം പുച്ഛം മാത്രമാണുള്ളത്.’- ജോൺ പ്രതികരിച്ചു.

Advertisement