Home Entertainment Celebrities

‘കല്യാണിയുടെ ആ കഥാപാത്രം എനിക്ക് കിട്ടിയിരുന്നെങ്കിൽ കലക്കിയേനെ’; എല്ലാ സിനിമകളിലേയും കഥാപാത്രങ്ങൾ കിട്ടിയാൽ കൂടുതൽ നന്നാക്കിയേനെ എന്ന് തോന്നും: പ്രിയ വാര്യർ

396

ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാന രംഗത്തിലൂടെ തന്നെ ലോകം മുഴുവനും ഉള്ള സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രിയാ വാര്യർ. കേരളത്തിൽ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തുമുണ്ട് നടിയ്ക്ക് ആരാധകർ. ഈ ഗാന രംഗത്തിലെ ഒരു കണ്ണടയ്ക്കലാണ് താരത്തിന് ഇത്രയും പോപ്പുലാരിറ്റി ഉണ്ടാക്കി കൊടുത്തത്.

പ്രശസ്തിയ്‌ക്കൊപ്പം തന്നെ ട്രോളുകളും തേടി എത്തിയിരുന്നു. പിന്നീട് അത് സൈബർ അറ്റാക്കായി മാറി. നേരിടേണ്ടി വന്ന സൈബർ അറ്റാക്കിനെ കുറിച്ചും വിമർശനളെ കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. തനിക്ക് ആദ്യം കൂട്ടൂസ് എന്ന പേര് ആദ്യം ഇഷ്ടം ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ കൂട്ടൂസ് എങ്കിൽ കുട്ടൂസ് ആ നിലയ്ക്ക് ആണെന്നും പ്രിയ വാര്യർ വ്യക്തമാക്കിയിരുന്നു.

Advertisements

ഇതിനിടെ, അരങ്ങേറ്റ ചിത്രമായ അഡാർ ലൗവിൽ ഒപ്പമഭിനയിച്ചവരിൽ കുറച്ചു പേരുമായി മാത്രമേ ഇപ്പോൾ ബന്ധമുള്ളൂ എന്നും പ്രിയ പറയുന്നു. അഡാർ ‘ലൗവിലെ കുറച്ചു പേരുമായി കോൺടാക്ട് ഉണ്ട്. കുറച്ചു പേരുമായി ഇല്ല. എല്ലാവരും അവനവന്റെ കാര്യങ്ങളിൽ തിരക്കിലാണ്,’ പ്രിയ പറഞ്ഞു.

ALSO READ- മാസവരുമാനം ലക്ഷങ്ങളാണ്, മക്കളെ അഴിച്ചുവിടുകയാണോ എന്ന് പലരും വീട്ടിൽ ചോദിച്ചിട്ടുണ്ട്; പണത്തിന് സന്തോഷം വാങ്ങിക്കാൻ കഴിയുമെന്നാണ് മറുപടി പറയാനുള്ളത്; മനസ് തുറന്ന് നജ

അതേസമയം ഒരിക്കൽ പ്രിയയെ ആഘോഷിച്ചവർ തന്നെ പിന്നീട് നടിക്കെതിരെ ട്രോളുകളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ വിമർശനങ്ങളുമൊന്നും പ്രിയ കാര്യമാക്കിയില്ല. കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരം ബോളിവുഡിലും എത്തിയിരുന്നു. തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ച താരം മലയാളത്തിൽ ഒരു നല്ല കഥാപാത്രം ചെയ്യാനാണ് താൻ കാത്തിരിക്കുന്നതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ മലയാള സിനിമയിൽ ചെയ്യാനാഗ്രഹിച്ച ഒരു വേഷത്തെ പറ്റിയാണ് പ്രിയ മനസ് തുറക്കുന്നത്. മിക്കവാറും എല്ലാ സിനിമകൾ കാണുമ്പോഴും ഈ കഥാപാത്രം ഞാൻ ചെയ്തിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നാറുണ്ട്. ഈ കഥാപാത്രം കിട്ടിയിരുന്നെങ്കിൽ ഇതിലും ഗംഭീരമായിട്ട് ചെയ്യാമായിരുന്നു എന്നൊക്കെയാണ് തോന്നാറുള്ളതെന്ന് പ്രിയ പറയുന്നുണ്ട്.

നടൻ പൃഥിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലെ നായികാ വേഷം കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു എന്നും പ്രിയ വ്യക്തമാക്കി. ‘ഈ കഥാപാത്രം കിട്ടിയിരുന്നെങ്കിൽ കലക്കിയേനെ എന്ന് തോന്നിയത് ബ്രോ ഡാഡി കണ്ടപ്പോഴാണ്. എന്റെ മാനേജരോട് ഇക്കാര്യം പറയുകയും ചെയ്തു. ആ റോൾ കിട്ടിയിരുന്നെങ്കിൽ കലക്കാമായിരുന്നെന്ന്,’ പ്രിയ പറഞ്ഞു.

ALSO READ-‘ഒരു വർഷത്തിന് മുൻപും ശേഷവും, ഞാനും അനിയത്തിയും’; മൃദുലയെ ചേർത്ത് പിടിച്ച് നടി പാർവതി

അതേസമയം, നടി കല്യാണി പ്രിയദർശനാണ് ബ്രോ ഡാഡിയിലെ നായിക വേഷം ചെയ്തത്. മോഹൻലാൻ, പൃഥിരാജ്, കല്യാണി പ്രിയദർശൻ, മീന, കനിഹ, ലാലു അലക്‌സ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒടിടി റിലീസായാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

മലയാള ചിത്രം ഇഷ്‌കിന്റെ തെലുങ്ക് റീമേക്കായ ഇഷ്‌ക് നോട് എ ലൗ സ്റ്റോറി എന്ന ചിത്രത്തിൽ പ്രിയയാണ് നായികയായെത്തിയത്. മലയാള സിനിമകളിൽ കാണുന്നില്ലെങ്കിലും നടി ഫോട്ടോഷൂട്ടുകളിലൂടെയും റീലുകളിലൂടെയും സജീവമാണ്.

Advertisement