Home Entertainment Celebrities

ബിയർ കഴിക്കുന്നത് തുറന്നു പറഞ്ഞതിൽ കുഴപ്പമുള്ളതായി എതനിക്ക് തോന്നിയിട്ടില്ല, അതൊക്കെ സ്വകാര്യ ഇഷ്ടങ്ങൾ ആണ്; വീണാ നന്ദകുമാർ

596

മലയാളത്തിന്റെ യുവനടൻ ആസിഫലി നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു കെട്ടിയോളാണെന്റെ മാലാഖ
2019 ൽ പുറത്തിറങ്ങി ചിത്രത്തിൽ നായികയായി എത്തിയതോടെയാണ് വീണാ നന്ദകുമാർ സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധേയമാകുന്നത്.

മുംബൈ മലയാളിയായ വീണാ നന്ദകുമാർ മോഡലിങ്ങ് രംഗത്തും സജീവമാണ്. അതേ സമയം ഒരു അഭിമുഖത്തിൽ സംസാരിക്കവേ തന്റെ മദ്യപാനശീലത്തെ പറ്റി താരം തുറന്നു പറഞ്ഞിരുന്നു. താൻ പൊതുവേ സൈലന്റ് ആണെന്നും അധികം സംസാരിക്കാറില്ല എന്നും പലരും പറയാറുണ്ട് എന്നും അവർക്കുള്ള മറുപടിയാണ് ഇതെന്ന് എന്ന നിലയിലായിരുന്നു വീണ തുറന്നു പറച്ചിൽ നടത്തിയത്.

Advertisements

അതിൽ രണ്ടെണ്ണം അടിച്ചാൽ നന്നായി സംസാരിക്കുമെന്ന വീണയുടെ പ്രസ്താവന ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ താരത്തിന് നിരവധി ട്രോളുകളാണ് നേരിടേണ്ടി വന്നത്. എന്നാൽ തന്റെ പ്രസ്താവനയോട് സത്യസന്ധമായി നിലനിൽക്കുവാനും അതിൽ ഉറച്ചുനിൽക്കുവാനും ആണ് താരം ശ്രമിച്ചത്.

Also Read
അന്ന് ഉപേക്ഷിക്കാൻ തീരുമാനിച്ച ആ സിനിമ പിന്നീട് ലാലേട്ടന് നേടികൊടുത്തത് ദേശീയ അവാർഡ്: സംഭവം ഇങ്ങനെ

മദ്യപിക്കുന്നത് തുറന്നുപറയാൻ മടി കാണിക്കുന്നത് എന്തിനാണെന്നും അത് അത്ര വലിയ കുറ്റം ഒന്നുമല്ല എന്നും താരം വ്യക്തമാക്കുന്നു. ബിയർ കഴിച്ചാൽ കുറച്ച് അധികം സംസാരിക്കുമെന്ന് ഞാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നുവെന്നും അത് സത്യമാണെന്നും താൻ ബിയർ കഴിക്കാറുണ്ടെന്ന് ആണ് വീണ തുടർന്ന് വെളിപ്പെടുത്തിയത്.

ഇന്നത്തെ തലമുറയിലുള്ള ഭൂരിഭാഗം കുട്ടികളും ബിയർ കഴിക്കുന്നവരാണ് എന്നും അത് തുറന്നു പറയുന്നതിൽ കുഴപ്പമുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നും മറ്റൊരാളെ ദ്രോഹിക്കുന്ന കാര്യമൊന്നുമല്ലല്ലോ അതെന്നും വീണ ചോദിക്കുന്നു. ഓരോരുത്തരുടെയും സ്വകാര്യ ഇഷ്ടങ്ങൾ ആണ് ഇതൊക്കെ.

പിന്നെ തന്റെ വാക്ക് വളച്ചൊടിച്ച് ആഘോഷിക്കുന്നതും ട്രോൾ വീഡിയോ ഇറക്കുന്നത് ഒക്കെ ശരിയാണോ എന്നത് അത് ചെയ്യുന്നവർ തന്നെ ചിന്തിക്കേണ്ട കാര്യമാണെന്ന് വീണ വ്യക്തമാക്കുന്നു. അതേ സമയം മലയാളത്തിൽ ഇപ്പോൾ തിരക്കുള്ള നായികയായി മാറുകയാണ് വീണ. അടുത്തിടെ പുറത്തിറങ്ങിയ മെഗസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ഭീഷ്മ പർവ്വത്തിൽ വീണ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

Also Read
എനിക്ക് വിവാഹമേ വേണ്ട, അങ്ങനെ ഒരാൾക്കൊപ്പം ജീവിച്ച് തീർക്കാനുള്ളതല്ല എന്റെ ജീവിതം: നിത്യാ മേനോൻ

Advertisement