Home Entertainment

മഞ്ജു വാര്യർ പിൻമാറി, പൃഥ്വിരാജിന് ഒപ്പം കാപ്പയിൽ നായികയായി അപർണ ബാലമുരളി; ഷാജി കൈലാസിന്റെ ബിഗ് ബജറ്റ് കൊലമാസ്സ് ചിത്രം ഒരുങ്ങുന്നു

711

തകർപ്പൻ വിജയം നേടിയ കടുവ എന്ന ചിത്രത്തിന് ശേഷം മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജും മാസ്സ് സംവിധായകൻ ഷാജി കൈലാസ് ഒന്നിക്കുന്ന പുതിയ ചിത്രമാണ് കാപ്പ. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമയിൽ നായികയായി അഭിനയിക്കുന്നത് നടി അപർണ ബാലമുരളി ആണെന്ന് റിപ്പോർട്ടുകൾ.

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ചെയ്യേണ്ടിയിരുന്ന വേഷമാണ് ഇതെന്നാണ് സൂചന. മഞ്ജു വാര്യർ ഈ സിനിമയിൽ നിന്നും പിൻമാറിയിരുന്നു. തല അജിത്തിന്റെ തമിഴ് സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന മഞ്ജു വാര്യർക്ക് ഈ സിനിമയുടെ ഡേറ്റുമായി ക്ലാഷ് ഉണ്ടായതാണ് പിൻമാറ്റത്തിന് കാരണം എന്നാണ് അറിയാൻ കഴിയുന്നത്.

Advertisements

ഈ വർഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയതിന് പിന്നാലെ അപർണ നായികയാവുമെന്ന് പ്രഖ്യാപിച്ച ചിത്രമാണ് കാപ്പ. തിയറ്ററുകളിൽ വമ്പൻ വിജയം നേടിയ കടുവക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണെന്ന പ്രത്യേകതയും കാപ്പയ്ക്കുണ്ട്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാവും അപർണ അവതരിപ്പിക്കുന്നത്.

Also Read
ലുലു മാളിൽ പാപ്പൻ ലുക്കിൽ സുരേഷ് ഗോപി, മാസ് ഡയലോഗ് അടിച്ച് ആരാധകരെ പുളകം കൊള്ളിച്ച് താരം, പാപ്പൻ പൊളിച്ചടുക്കുമെന്ന് ആരാധകരും

പൃഥ്വിരാജിന് പുറമേ നടൻ ആസിഫ് അലിയാണ് മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിലുള്ള തിയ്യേറ്റർ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിലാണ് കാപ്പ നിർമ്മിക്കുന്നത്.

ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് സിനിമയുടെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്.

ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ജോമോൻ ടി ജോൺ ചായഗ്രഹണം നിർവഹിക്കുന്നു. ആർട്ട് ഡയറക്ടർ ദിലീപ് നാഥ്, എഡിറ്റർ ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു വൈക്കം.

Also Read
അന്ന് മുഖ്യമന്ത്രി ആയിരുന്ന സഖാവ്. ഇകെ നായനാരോട് നിങ്ങളുടെ ജോലി എന്താണ്, ബിസിനസ്സ് ആണോ എന്ന് ചോദിച്ച ആളാണ് സീമ ചേച്ചി; വെളിപ്പെടുത്തൽ

Advertisement