Home Entertainment Celebrities

കാണാനൊക്കെ കൊള്ളാം പക്ഷെ അവന്റെ ഒരു ജാഡ: കൃഷ്ണ കുമാറിനെ കുറിച്ച് താൻ കൂട്ടുകാരികളോട് പറഞ്ഞത് വെളിപ്പെടുത്തി സിന്ധു കൃഷ്ണ

277

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമാ സീരിയൽ താരവും ബിജെപി നേതാവുമാണ് കൃഷ്ണ കുമാർ. നിരവധി സിനികളിൽ നായകനായും വില്ലനായും സഹനടനായും എല്ലാം വേഷമിട്ട അദ്ദേഹം സീരയലുകളിലും ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിരുന്നു.

കൃഷ്ണ കുമാറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയ യിലെ ഹാപ്പി ഫാമിലി എന്നാണ് കൃഷ്ണ കുമാറിനേയും കുടുംബത്തിനെയും ആരാധകർ വിശേഷിപ്പിക്കുന്നത്. ഭാര്യയും നാല് പെൺമക്കളും അടക്കം ഇവർ ആറു പേരും സോഷ്യൽ മീഡിയയിൽ ഒരു പോലെ സജീവമാണ്.

Advertisements

Also Read
പ്രണയം പൂവണിയുന്നു, മഞ്ജിമ ഗൗതം കാര്‍ത്തിക് വിവാഹത്തിയ്യതി പുറത്തുവിട്ടു, ഊട്ടിയിലും ചെന്നൈയിലും റിസപ്ഷന്‍

കുടുംബത്തിലെ മിക്ക വിശേഷങ്ങളും ഇവരെല്ലാവരും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്ക് വെക്കാറുണ്ട്.കൃഷ്ണ കുമാർ, ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ഇഷാനി, ദിയ, ഹൻസിക എന്നീ കുടുംബത്തിലെ എല്ലാം അംഗങ്ങൾക്കും യൂട്യൂബ് ചാനലുണ്ട്. മികച്ച കണ്ടന്റ് ക്രിയേറ്റർമാരായ നാലു പേർക്കും വലിയ തോതിൽ കാണികളുമുണ്ട്.

വീട്ടിലെ റംബൂട്ടാൻ മരം കായ്ച്ചത് മുതലുള്ള ചെറിയ ചെറിയ കാര്യങ്ങൾ പോലും മനോഹരമായി ഇവർ യൂട്യൂബ് വീഡിയോയായി ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്‌ളുവേഴ്‌സ് ആയ അഹാനയും സഹോദരിമാരും നിരവധി ബ്രാൻഡുകളുമായി സോഷ്യൽ മീഡിയ വഴി സഹകരിക്കുന്നുണ്ട്.

അഹാനയുടെ ഗാനം, ദിയയുടെ ഡാൻസ്, ഇഷാനിയുടെ ലൈഫ് സ്‌റ്റൈൽ വ്‌ലോഗുകൾ തുടങ്ങി ഓരോരുത്തർക്കും പ്രത്യേകം കാണികളുമുണ്ട്. ഞാൻ സ്റ്റീവ് ലോപ്പസ്, പതിനെട്ടാം പടി, ലൂക്ക, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ സിനിമകളിൽ അഹാന കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. പക്ഷെ സിനിമകളേക്കാൾ സ്വീകാര്യത സോഷ്യൽ മീഡിയ വഴിയാണ് അഹാനയ്ക്ക് പലപ്പോഴും ലഭിച്ചിട്ടുള്ളത്.

വൺ എന്ന സിനിമയിൽ ഇഷാനി കൃഷ്ണയും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ തന്റെ പഠനകാലം മുതലുള്ള സുഹൃത്തിനെ കണ്ടുമുട്ടിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ്. കോളേജ് പഠനകാലത്തെ സുഹൃത്തായ അർച്ചനയെ കണ്ട വിശേഷങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

അഹാന കൃഷ്ണ, ഇഷാനി കൃഷ്ണ എന്നിവരോടാെപ്പമാണ് സിന്ധു കൃഷ്ണ സുഹൃത്തിനെ കാണാൻ പോയത്. കൂടിക്കാഴ്ചയിൽ പഠനകാലത്തെ സംഭവങ്ങൾ ഇവർ വിവരിച്ചു. ഭർത്താവ് കൃഷ്ണ കുമാറിനെ സുഹൃത്തുക്കൾക്കൊപ്പം കമന്റടിച്ചതിനെക്കുറിച്ചും സിന്ധു സംസാരിച്ചു. സിന്ധു കൃഷ്ണ കോളേജിൽ പഠിക്കുന്ന കാലത്ത് കൃഷ്ണ കുമാർ ദൂരദർശനിലെ വാർത്താ അവതാരകൻ ആയിരുന്നു.

ചെറുപ്പക്കാരനായ കൃഷ്ണകുമാർ അന്ന് കോളേജിലെ പെൺകുട്ടികൾക്ക് ഇടയിലെ സംസാര വിഷയമായിരുന്നെന്ന് സിന്ധു പറയുന്നു. ഞങ്ങളെല്ലാവരും കൂടെ ഒരുമിച്ച് കിച്ചുവിനെ വായ് നോക്കിയിട്ടുണ്ട്. ക്ലാസിൽ വന്നിരുന്നിട്ട് കമന്റ് അടിക്കുമായിരുന്നു. വാർത്ത വായിച്ചപ്പോൾ ഇങ്ങനെ ആയിരുന്നു അങ്ങനെ ആയിരുന്നു എന്നൊക്കെ പറയുമായിരുന്നു.

Also Read
ആ ഒരുകാര്യം നയൻതാരയ്ക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു, ഞാനാണ് ടെക്‌നിക്ക് പറഞ്ഞ് കൊടുത്തത്, ഇന്നു അവർ അത് ഫോളോ ചെയ്യുന്നുണ്ട്: പ്രമുഖ നടിയുടെ വെളിപ്പെടുത്തൽ

അന്ന് ദൂരദർശനിൽ വാർത്ത വായിക്കുന്ന ഒരേയൊരു ചെറുപ്പക്കാരൻ കൃഷ്ണകുമാർ ആയിരുന്നു. കോളേജിലൊക്കെ ആ സമയത്ത് പുള്ളിയെക്കുറിച്ച് എല്ലാവരും സംസാരിക്കുമായിരുന്നു, നമ്മളും സംസാരിക്കും. നമ്മളന്ന് അവിടെ പോയപ്പോൾ ഓ കൃഷ്ണ കുമാറിന്റെ ഒരു ജാഡ. കാണാനൊക്കെ കൊള്ളാം പക്ഷെ അവന്റെ ഒരു ജാഡ എന്ന് പറയുമായിരുന്നു എന്ന് സിന്ധുവും സുഹൃത്തും പറയുന്നു.

കൃഷ്ണ കുമാറുമായി പിന്നീട് പ്രണയത്തിലായതിനെ പറ്റിയും സിന്ധു കൃഷ്ണ പറഞ്ഞു. ഡിഗ്രി കഴിഞ്ഞ് ഞാൻ അതേ കോളേജിൽ എംഎ ചെയ്തു. അർച്ചന മറ്റൊന്തോ കോഴ്‌സിന് പോയി. ആ കാലഘട്ടത്തിലാണ് കിച്ചുവിനെ പിന്നെയും പരിചയപ്പെടുന്നത്. പിന്നെ അച്ചുവിനോട് വിളിച്ചു പറഞ്ഞു. നമ്മൾ പണ്ട് പറഞ്ഞ ആ കൃഷ്ണ കുമാറുമായിട്ട് ചെറിയൊരു ലൈനാണെന്നും സിന്ധു കൃഷ്ണ വ്യക്തമാക്കുന്നു.

Advertisement