വിവേചനം കാട്ടേണ്ട ആവശ്യമില്ല, സിനിമയിൽ നായകനും നായികയ്ക്കും തുല്യ വേതനം കിട്ടണം, വേഷങ്ങളിൽ തുല്യ പ്രാധാന്യവും വേണം: തുറന്നടിച്ച് അപർണ ബാലമുരളി

61

ദിലീഷ് പോത്തൻ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ എത്തി പിന്നീട് തെന്നിനത്യയിലെ സൂപ്പർ നായികയായി മാറുയ നടിയാണ് അപർണ ബാലമുരളി. ഇപ്പോൾ മികച്ച നടിക്കുള്ള ദേശീയ അവാർഡും സ്വന്തമാക്കിയിരിക്കുകയാണ് താരം.

നടി എന്നതിൽ ഉപരി മികച്ച ഒരു ഗായിക കൂടിയാണ് താരം. തമിഴ് ചിത്രമായ സുരെരെ പോട്രായ് എന്ന ചിത്രത്തിലെ അഭിനയിത്തിനാണ് താരത്തിന് ദേശിയ അവാർഡ് ലഭിച്ചത്. ഇപ്പോഴിതാ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്ത്രീപുരുഷ ഭേദമില്ലാതെ തുല്യവേദനത്തിന് അർഹതയുണ്ടെന്ന് തുറന്നു പറയുകയാണ് അപർണ ബാലമുരളി.

Advertisements

മികച്ച നടിക്കുന്ന ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു താരം. എല്ലാവരും ചെയ്യുന്നത് ഒരേ ജോലിയാണെന്നും അതിൽ വിവേചനം കാട്ടേണ്ട ആവശ്യമില്ലെന്നും അപർണ പറയുന്നു. താൻ വലിയ പ്രതിഫലം വാങ്ങാത്തത് കൊണ്ടു തന്നെ അതു കുറയ്‌ക്കേണ്ട കാര്യമില്ലെന്നും അപർണ പറഞ്ഞു.

Also Read
കാണാനൊക്കെ കൊള്ളാം പക്ഷെ അവന്റെ ഒരു ജാഡ: കൃഷ്ണ കുമാറിനെ കുറിച്ച് താൻ കൂട്ടുകാരികളോട് പറഞ്ഞത് വെളിപ്പെടുത്തി സിന്ധു കൃഷ്ണ

എന്റെ പ്രതിഫലം എത്ര തന്നെ കുറച്ചാലും മലയാള സിനിമയിൽ സാമ്പത്തിക പ്രശ്‌നങ്ങൾ കുറയുമോന്ന് എനിക്കറിയില്ല. സത്യസന്ധമായി പറയുകയാണെങ്കിൽ ആരെയും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ കാശ് ഞാൻ വാങ്ങാറില്ല. കൊവിഡ് കഴിഞ്ഞതിന് ശേഷം ഇന്റസ്ട്രിയിൽ കഷ്ടപ്പെടുന്നവർക്ക് വേണ്ടി സിനിമകൾ ചെയ്യാറുണ്ട്.

അങ്ങനെയുള്ള കാര്യങ്ങൾക്ക് തീർച്ചയായും ഞാനെന്റെ സാലറി നോക്കാറില്ല. സമൂഹത്തിനു വേണ്ടിയുള്ള സിനിമകൾ ആണെങ്കിൽ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണ്. സിനിമകളിലും നായകനും നായികയ്ക്കും തുല്യ പ്രാധാന്യമുണ്ടാകണം. സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ മാത്രമല്ല അങ്ങനെയല്ലാത്ത സിനിമകളിലും സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം ഉണ്ടാകണം.

അതേ സമയം മേക്കപ് ആർട്ടിസ്റ്റിന് സിനിമാ സംഘടനയിൽ ആദ്യമായി അംഗത്വം കൊടുത്തതു വിപ്ലവകരമായ മാറ്റമാണെന്നും അപർണ പറഞ്ഞു. താരങ്ങളുടെ ഉയർന്ന പ്രതിഫലവും മലയാള സിനിമയുടെ പ്രതിസന്ധിക്ക് കാരണമാണെന്ന ഫിലിം ചേമ്പറിന്റെ വിമർശനത്തിൽ പ്രതികരണവുമായി നേരത്തെ പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. താരങ്ങൾ പ്രതിഫലം കുറക്കണം എന്ന വാദം ഉണ്ടാകുന്നത് ഇതാദ്യമായല്ല.

ഇടയ്ക്ക് ഇത്തരം വാദങ്ങൾ വരാറുണ്ട്. അതിന് പിന്നിലെ വികാരം എനിക്ക് മനസിലാകുന്നുണ്ട്. എന്നാൽ എന്റെ മറു ചോദ്യം ഇതാണ് ഒരു താരത്തിന്റെ ശമ്പളം എത്രയെന്ന് തീരുമാനിക്കുന്നത് ആ നടനോ നടിയോ ആണ്. എന്നാൽ ആ നടനെയോ നടിയെയോ വെച്ച് സിനിമ ചെയ്യണമോ വേണ്ടയോ എന്നുള്ള തീരുമാനം നിർമ്മാതാക്കളുടേത് ആണ്.

Also Read
എന്നെ എല്ലാവരും ശ്രദ്ധിക്കണമെന്ന് ചെറുപ്പം മുതലേ ആഗ്രഹമുള്ള ആളാണ് ഞാൻ: തുറന്നു പറഞ്ഞ് നൈല ഉഷ

ഈ താരം ചോദിക്കുന്ന ശമ്പളം സാധ്യമല്ല എന്ന് തോന്നുക ആണെങ്കിൽ ആ നടനെവച്ച് സിനിമ ചെയ്യരുത്. എന്നാൽ നിർമ്മാണത്തിൽ പങ്കാളിയാകുന്നത് നല്ല പ്രവണതയാണ് എന്ന് തോന്നിയിട്ടുണ്ട്. തുല്യവേതനം എന്ന ആവശ്യം ഞാൻ അംഗീകരിക്കുന്നു. എന്നാൽ ഒരു അഭിനേതാവിന്റെ പ്രതിഫലം തീരുമാനിക്കുന്നത് അവരുടെ താരമൂല്യമാണ്.

സ്ത്രീകൾക്ക് തുല്യവേതനത്തിനുള്ള അർഹതയുണ്ട്. എന്നാൽ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. ഞാൻ രാവൺ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലമല്ല ലഭിച്ചത്. എനിക്ക് കുറവാണ് ലഭിച്ചത്. ഒരു നടന്റെയോ നടിയുടെയോ താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കുന്നത്.

ഒരു നടൻ അല്ലെങ്കിൽ നടി അവരുടെ സാന്നിധ്യം സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യും എന്നതാണ് നോക്കേണ്ടത്. നടീ- നടൻമാരും അങ്ങനെയാണ് ചോദിക്കുന്നത്. മലയാളത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യരാണെന്നാണ് എന്റെ അറിവ്. മഞ്ജുവും ഒരു പുതുമുഖ നടനും ഒരുമിച്ചാണ് അഭിനയിക്കുന്നതെങ്കിൽ തീർച്ചയായും മഞ്ജുവിനായിരിക്കും കൂടുതൽ പ്രതിഫലം നൽകുക എന്നായിരുന്നു പൃഥ്വിരാജ് പ്രതികരിച്ചത്.

Advertisement