ക ഞ്ചാ വ് അടിച്ചിട്ടുണ്ട്, ദേഷ്യം വന്നാൽ അമ്മയെ തല്ലും, പാർട്ടികൾക്ക് പോകും: വെളിപ്പെടിത്തലുമായി നടി ശ്രീനിധി, അമ്പരന്ന് ആരാധകർ

299

തമിഴകത്തിന്റെ യുവ സൂപ്പർതാരം ചിമ്പുവിനെ വിവാഹം ചെയ്യണം എന്ന് പറഞ്ഞ് നടന്റെ വീടിന് മുന്നിൽ പ്രതിഷേധം നടത്തിയതിലൂടെ അടുത്തിടെ വാർത്തകളിൽ ഇടം നേടിയ താരമാണ് തമിഴ് ടെലിവിഷൻ നടി ശ്രീനിധി. ചിമ്പുവിന് തന്നെ ഇഷ്ടമാണ് എന്നെ വിവാഹം ചെയ്തേ പറ്റൂകയുള്ളൂ എന്നും പറഞ്ഞു കൊണ്ടായിരുന്നു ശ്രീനിധിയുടെ പ്രതിഷേധം.

എന്നാൽ താൻ അത് ചെയ്തത് ബോധപൂർവ്വമല്ല എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിയ്ക്കുകയാണ് നടി ഇപ്പോൾ. കടുത്ത വിഷാദ രോഗത്തിന് അടിമായയിരുന്നു താൻ എന്നാണ് ഇന്ത്യഗ്ലിഡ്സിന് നൽകിയ അഭിമുഖത്തിൽ ശ്രീനിധി പറഞ്ഞത്. ചിമ്പുവിനോട് തോന്നിയ ഇഷ്ടം മാത്രമല്ല ജീവിതത്തിൽ താൻ ചെയ്ത കുറേ ഏറെ തെറ്റുകളെ കുറിച്ചും അഭിമുഖത്തിൽ ശ്രീനിഥി തുറന്ന് പറയുന്നു

Advertisements

എനിക്ക് ചെറുപ്പം മുതലേ അമ്മയെക്കാൾ ഇഷ്ടം അച്ഛനെ ആയിരുന്നു. അച്ഛൻ മരിച്ചതോടെ അമ്മയോട് വെറുപ്പായി. എന്നിരുന്നാലും അവരോടൊപ്പം തന്നെയാണ് ഞാൻ ജീവിച്ചിരുന്നത്. പോക പോകെ അമ്മയുടെ മൂല്യം എനിക്ക് മനസ്സിലായി. ഒരു പെണ്ണായി നിന്ന് എങ്ങിനെയാണ് അമ്മ ഞങ്ങൾ രണ്ട് പെൺകുട്ടികളെ വളർത്തി വലുതാക്കിയത് എന്ന് മനസ്സിലാക്കാൻ കഴിയുന്നത് ഇപ്പോഴാണ്.

Also Read
അലൻസിയർ തന്നെ ഉമ്മ വെക്കുന്ന ചിത്രവുമായി സ്വാസിക, മോശം കമന്റും വിമർശനവുമായി ആരാധകർ, വൈറൽ

ലോകത്ത് എനിക്ക് ഇപ്പോൾ ഏറ്റവും ഇഷ്ടവും അമ്മയെ തന്നെയാണ്. ഞാൻ അമ്മയെ ഒരുപാട് അ ടി ച്ചി ട്ടു ണ്ട്. എന്റെ ദേഷ്യം മുഴുവൻ ഞാൻ അമ്മയോട് ആണ് കാണിച്ചിരുന്നത്. എനിക്ക് പേഴ്സണാലിറ്റി ഡിസോഡർ ഉണ്ട്. ആ സമയത്ത് ഞാൻ പുറത്ത് പോയാൽ കുറച്ച് ഫ്രീ ആകും. പക്ഷെ എന്നെ അപ്പോൾ വീട്ടിൽ പൂട്ടിയിടുകയാണ് ചെയ്യുന്നത്.

ഫോണും എടുത്ത് മാറ്റി വയ്ക്കും. അപ്പോൾ ദേഷ്യം വരും, ദേഷ്യം വന്നാൽ അമ്മയെ തല്ലും. തല്ല് മുഴുവൻ വാങ്ങി കുറച്ച് കഴിഞ്ഞ് അമ്മ തന്നെ മരുന്ന് കൊണ്ടു തരും ശരീര ഭാരം കുറയ്ക്കാൻ വേണ്ടി ഞാൻ ക ഞ്ചാ വ് അടിച്ചു എന്ന് വാർത്തകളുണ്ട്. രുചിച്ചിട്ടുണ്ട് എന്നത് സത്യമാണ്, പക്ഷെ അത് ഇഷ്ടമായില്ല.

അതുകൊണ്ട് പിന്നീട് ക ഞ്ചാ വ് അടിച്ചിട്ടില്ല. അത് ആരും എന്നെ സമ്മർദ്ദം ചെയ്ത് ചെയ്തതല്ല, ഞാൻ തന്നെ ചെയ്ത തെറ്റ് ആണ്. ഞാൻ പാർട്ടിയ്ക്ക് പോകാറുണ്ട്, പക്ഷെ അമ്മയോട് പറഞ്ഞിട്ട് ആണ് പോകുന്നത്. അതിൽ എന്താണ് തെറ്റ്. ആഴ്ചയിൽ അഞ്ച് ദിവസവും കഷ്ടപ്പെട്ട് ജോലി ചെയ്യുന്നു. അതിൽ ഒരു ദിവസം ഇഷ്ടപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി ചൈലവാക്കിക്കൂടെ.

എന്ന് കരുതി എല്ലാ ആഴ്ചയും പാർട്ടിയ്ക്ക് പോകുന്ന ആളല്ല ഞാൻ. എനിക്ക് കല്യാണം കഴിച്ച് നല്ലൊരു ദാമ്പത്യ ജീവിതം മുന്നോട്ട് പോകാനാണ് ആഗ്രഹം. അതുകൊണ്ട് തന്നെ അച്ഛനോടും അമ്മയോടും നല്ല രീതിയിൽ പെരുമാറുന്ന, നന്നായി ജീവിയ്ക്കുന്ന ആളുകളോട് എനിക്ക് ഇഷ്ടം തോന്നും. അത് പ്രണയം ആണ് എന്ന് പറയാൻ പറ്റില്ല, എന്നെ മാനസിക നില ശരിയല്ലായിരുന്നു എന്ന് വേണമെങ്കിൽ പറയാം.

Also Read
മാഡം എന്ന് വിളിച്ചില്ല, ഷോട്ട് റെഡിയായിട്ടും ചിത്രീകരണത്തിനു തയ്യാറാകാത നടി സുനിത; കലികയറിയ ലാൽ ജോസ് ചെയ്തത് ഇങ്ങനെ

അങ്ങനെ ഞാൻ ഒരുപാട് പേരെ ഇഷ്ടപ്പെട്ടിട്ടുണ്ട്. അതിന് എണ്ണമില്ല. അമ്മയോട് അക്കാര്യങ്ങൾ എല്ലാം ഒന്നും പറയാറില്ല. പക്ഷെ എത്രയോ ആളുകൾ എന്നെ കല്യാണം കഴിക്കണം എന്ന് പറഞ്ഞ് അമ്മയുടെ ്ടുത്ത് വന്നിട്ടുണ്ട്. എനിക്ക് എന്ത് കൊണ്ട് ഡിപ്രഷൻ വന്നു എന്ന് മീഡിയാസ് ചോദിയ്ക്കുന്നു, പക്ഷെ അത് തുറന്ന് പറയേണ്ട ആവശ്യം എനിക്കില്ല. കാരണം അത് എന്റെ കുടുംബത്തിൽ നടന്നതാണ്.

എന്റെ കരിയറുമായി ബന്ധപ്പെട്ടതല്ല. എന്റെ കുടുംബത്തിൽ നടന്ന കഥ പറഞ്ഞ് ആരുടെയും സിംപതി എനിക്ക് ആവശ്യമില്ല. ആ സിംപതി എന്നെ കൂടുതൽ വിഷമിപ്പിയ്ക്കും. ഞങ്ങളുടെ സ്വകാര്യതയാണ്. ആ പ്രശ്നം തീർക്കാനോ എന്റെ ഡിപ്രഷൻ മാറ്റാനോ മാധ്യമങ്ങൾക്ക് സാധിയ്ക്കില്ല. അതുകൊണ്ട് അവരുടെ സഹായവും വേണ്ട എന്നും ശ്രീനിഥി പറഞ്ഞു

ഇപ്പോൾ ഡിപ്രഷനിൽ നിന്ന് ഒരുപാട് മാറ്റമുണ്ട്. ഒരുപാട് മരുന്ന് കുടിച്ച് കുടിച്ച് എനിക്ക് ഇപ്പോൾ എപ്പോഴും ഉറക്കം വരും. അമ്മയാണ് ഈ ലോകത്ത് എനിക്ക് എല്ലാം. അമ്മ ഇല്ലാതെ എനിക്ക് പറ്റില്ല എന്ന് ശ്രീനിധി പറഞ്ഞു. കുടുംബത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട പെൺകുട്ടിയാണ് ശ്രീനിധി, എല്ലാ കാര്യത്തിലും അവൾക്ക് കൃത്യമായ തീരുമാനവും കാഴ്ചപ്പാടും ഉണ്ട് എന്ന് നടിയുടെ അമ്മ പറയുന്നു.

Advertisement