മാഡം എന്ന് വിളിച്ചില്ല, ഷോട്ട് റെഡിയായിട്ടും ചിത്രീകരണത്തിനു തയ്യാറാകാത നടി സുനിത; കലികയറിയ ലാൽ ജോസ് ചെയ്തത് ഇങ്ങനെ

3112

ഒരുകാലത്ത് മലയാള സിനിമയിൽ ഏറെ തിളങ്ങി നിന്ന നായിക നടിയായിരുന്നു സുനിത. തൊണ്ണൂറുകളിൽ നിരവധി നല്ല വേഷങ്ങൾ ചെയ്ത സുനിത സൂപ്പർ താരങ്ങളടക്കമുള്ള നായികയായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് ആന്ധ്ര സ്വദേശിനിയായ ഈ നടി.

മലയാളത്തിൽ സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പവും അന്നത്തെ രണ്ടാം നിര നായകൻമാർക്ക് ഒപ്പവും നായികയായി അഭിനിയിട്ടുള്ള താരം കൂടിയാണ് സുനിത. അതേ സമയം ജയറാം നായകനായ കമൽ ചിത്രം പൂക്കാലം വരവായി എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ചിത്രത്തിന്റെ സഹ സംവിധായകനും ഇപ്പോഴത്തെ സൂപ്പർ ഹിറ്റ് സംവിധായകനുമായ ലാൽ ജോസുമായി സുനിതയ്ക്ക് അൽപം സ്വര ചേർച്ച ഉണ്ടായിരുന്നു.

Advertisements

അതിന്റെ കാരണം ഇങ്ങനെ ലാൽ ജോസ് രണ്ടു മൂന്ന് തവണ ഷോട്ട് റെഡിയായി എന്ന് പറഞ്ഞിട്ടും സുനിത ചിത്രീകരണത്തിന് തയ്യാറാകാതിരുന്നപ്പോൾ ലാൽ ജോസ് കാരണം തിരക്കി. സുനിതയുടെ ആയയാണ് അതിനു മറുപടി നൽകിയത്. ഷേട്ട് റെഡിയായി എന്ന് ലാൽജോസ് പറഞ്ഞത് നടി പേര് വിളിച്ചുകൊണ്ടായിരുന്നു അത്രെ.

Also Read
ഗ്ലാമർ റോളാണ് ഇറക്കമില്ലാത്ത ഒരു ഷോർട്ട് ഡ്രസ്സ് ഇട്ടു വരാൻ പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ: ഓഡിഷന് പോയപ്പോഴുള്ള ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി കസബ നായിക

അത് നടിക്ക് ഇഷ്ടമായില്ല. ഇത്രയും വലിയ നടിയെ പേരാണോ വിളിക്കുന്നതെന്നായിരുന്നു ലാൽ ജോസിനു നേരെയുള്ള അവരുടെ കുറ്റപ്പെടുത്തൽ. ഇത് കേട്ട ലാൽ ജോസും ക്ഷുഭിതനായി, ഒന്നുകിൽ സുനിതാമ്മ എന്ന് വിളിക്കണം അല്ലെങ്കിൽ മേഡം എന്ന് വിളിക്കണം ഇതായിരുന്നു അവരുടെ ആവശ്യം.

മലയാളത്തിൽ അമ്മ വിളി ഒന്നും പതിവില്ലെന്നും അവർക്ക് സുനിത എന്ന പേര് നൽകിയിരിക്കുന്നത് വിളിക്കാൻ ആണെന്നും, അത് കൊണ്ട് അങ്ങനെ തന്നെ വിളിക്കുള്ളൂ എന്നും അതിൽ മാറ്റമില്ലെന്നും ലാൽ ജോസും തിരിച്ചടിച്ചു. പ്രശ്‌നം കൂടുതൽ വഷളായതോടെ ചിത്രത്തിന്റെ സംവിധായകനായ കമൽ ഇടപെട്ടു പ്രശ്‌നം ഒത്തു തീർപ്പാക്കി.

പിന്നീട് ഈ സിനിമയുടെ ചിത്രീകരണം തീരുംവരെ താൻ സുനിതയുമായി സംസാരിച്ചിട്ടില്ലെന്നും ലാൽ ജോസ് ഒരു അഭിമുഖത്തിൽ വിശദീകരിക്കുന്നു. 1991ൽ പുറത്തിറങ്ങിയ പൂക്കാലം വരവായി തിയേറ്ററിൽ വലിയ വിജയം നേടിയില്ല. ബേബി ശ്യാമിലിയുടെ മികച്ച അഭിനയ പ്രകടനമായിരുന്നു ചിത്രത്തിന്റെ ഹൈലറ്റ്.

സ്‌കൂൾ ബസ് ഡ്രൈവറായി വേഷമിട്ട ജയറാമും പ്രേക്ഷക പ്രീതി നേടിയെടുത്തു. രഞ്ജിത്ത് ആണ് പൂക്കാലം വരവായി എന്ന ചിത്രത്തിന്റെ രചന നിർവഹിച്ചത്. കാവ്യ മാധവൻ ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറിയ ചിത്രം കൂടിയായിരുന്നു പൂക്കാലം വരവായി.

Also Read
അന്ന് നായികമാർക്ക് ശരീരപുഷ്ടിയ്ക്ക് നന്നായി ഭക്ഷണം കഴിപ്പിക്കും, ഇൻജക്ഷനും എടുക്കും, ഇപ്പോൾ നയൻതാര പോലും കറിവേപ്പില പോലെയാണ്; നടി ഷീല പറഞ്ഞഔത് കേട്ടോ

Advertisement