Home Entertainment

ജീവിതമെന്നത് ഒരാളോട് കൂടി മാത്രം ജീവിക്കുന്നതല്ല, ഒരാളെ ഇഷ്ടമായിരിക്കുമ്പോൾ തന്നെ വേറൊരാളോടും ഇഷ്ടമാവാം ഗോപി സുന്ദർ പങ്കുവെച്ചത് കണ്ടോ, വിമർശനവുമായി സോഷ്യൽ മീഡിയ

5539

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിയാകനം ഗായകനുമാണ് ഗോപി സുന്ദർ. മലയാളത്തിന്റെ പ്രിയ ഗായിക അമൃത സുരേഷുമായുള്ള ഗോപിസുന്ദറിന്റെ വിവാഹം വലിയ വാർത്ത ആയിരുന്നു. വർഷങ്ങളായി ഗായിക അഭയ ഹിരൺമയിയും ആയി ലിവിങ് ടുഗദർ ജീവിതം നയിച്ചതിന് ശേഷം അടുത്തിടെയായിരുന്നു ഇരുവരും പിരിഞ്ഞത്.

അതിന് ശേഷമായാണ് ഗോപി സുന്ദറിന്റെ ജീവിതത്തിലേക്ക് അമൃത സുരേഷ് എത്തിയത്. അതിനും മുമ്പ് ഭാര്യ പ്രിയയെയും രണ്ടുമക്കളേയും തഴഞ്ഞാ യിരുന്നു ഗോപി സുന്ദർ അഭയ ഹിരൺമയിയുമായി അടുത്തത്. അമൃതാ സുരേഷ് ആവട്ടെ നടൻ ബാലയും ആയുള്ള വിവാഹ ബന്ധം വേർപിരിഞ്ഞതിന് ശേഷമാണ് ഗോപി സുന്ദറുമായി അടുത്തത്.

Advertisements

ഗോപിസുന്ദറും അമൃതയും പ്രണയം വെളിപ്പെടുത്തിയതിന് ശേഷം ഇവരുടെ പഴയ ചരിത്രം ചികഞ്ഞു കൊണ്ട് നിരവധി പേരാണ് വിമർശനവും ആയി എത്തിയത്. അതേ സമയം ഇപ്പോഴിതാ പ്രണയത്തെക്കുറിച്ച് മൈത്രേയന്റെ അഭിപ്രായം പങ്കിട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഗോപി സുന്ദർ.

Also Read
മാഡം എന്ന് വിളിച്ചില്ല, ഷോട്ട് റെഡിയായിട്ടും ചിത്രീകരണത്തിനു തയ്യാറാകാത നടി സുനിത; കലികയറിയ ലാൽ ജോസ് ചെയ്തത് ഇങ്ങനെ

പങ്കാളിയെ മറ്റൊരാൾ ഇഷ്ടപ്പെടുന്നുവെങ്കിൽ എന്ത് ചെയ്യണമെന്ന വിഷയത്തെ കുറിച്ച് ആയിരുന്നു മൈത്രേയൻ സംസാരി ച്ചത്. വളരെ ശരിയായ കാര്യമെന്ന ക്യാപ്ഷനോടെ ആണ് ഗോപി സുന്ദർ ഈ വീഡിയോ പങ്കുവെച്ചത്. ഇതിന് പിന്നാലെ നിരവധി പേർ ഗോപി സുന്ദറിനെതിരെ കമന്റുകളുമായെത്തി.

സ്വന്തം ജീവിതാനുഭവങ്ങൾ ഓർത്താണോ ഇത് അനുകൂലിക്കുന്നത്, ഇതൊക്കെ കേൾക്കുമ്പോൾ സമാധാനം തോന്നുന്നു ണ്ടാവും അല്ലേ എന്നൊക്കെയായിരുന്നു ഗോപി സുന്ദറിനോട് പലരും കമന്റായി ചോദിച്ചത്. ഗോപിസുന്ദർ ഷെയർ ചെയ്ത വീഡിയോയിലെ മൈത്രേയന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.

ജീവിതമെന്നത് ഒരാളോട് കൂടി മാത്രം ജീവിക്കുന്നതല്ല. അതൊക്കെ പ്രണയത്തെ റൊമാന്റിസൈസ് ചെയ്ത് പറയുന്നതാണ്. നമുക്കൊരാളെ ഇഷ്ടമായിരിക്കുമ്പോൾ തന്നെ വേറൊരാളെ ഇഷ്ടമാവാം, അതിനുള്ള സാധ്യത വളരെ കൂടുതലാണ്. എത്ര തരത്തിലുള്ള കറികൾ കൂട്ടിയാണ് നമ്മൾ ഭക്ഷണം കഴിക്കുന്നത് ഒരേ ഷർട്ടാണോ നമ്മളെപ്പോഴും ഇടുന്നത്.ഒരേ സമയത്ത് തന്നെ നമുക്ക് പലതിനേയും ഇഷ്ടപ്പെടാനാവും.

ഒരാൾക്ക് നാലഞ്ച് കൂട്ടുകാരെങ്കിലും ആവശ്യമാണ്. ഇണയായി ഒരാളേയുണ്ടാവുള്ളു, കൂട്ടുകാരെപ്പോഴും ആവശ്യമാണ്. എന്റെ ഇണ എന്നെ ഉപേക്ഷിച്ച് പോവാത്ത യോഗ്യതയിൽ ഇരിക്കേണ്ടത് ഞാനാണ്. അവർ വേരൊരാളുടെ കൂടെ യാത്ര ചെയ്യുന്നതോ സിനിമ കാണാൻ പോവുന്നതോ പ്രശ്‌നമാക്കരുത്.

Also Read
ഭയങ്കര അഹങ്കാരിയാണ്; ഗതികേടുകൊണ്ടാണ് കെട്ടുന്നത്; എന്തൊക്കെയായാലും സഹിച്ച് ജീവിച്ചോളാമെന്ന് പറഞ്ഞാണ് ഞാന്‍ മാഷിനെ കെട്ടിയത്; പിന്നെയാണ് മനസിലാക്കിയതെന്ന് ദേവിക നമ്പ്യാര്‍

നമ്മളെ കവച്ച് വെക്കാൻ കഴിവുള്ളവരല്ല ഇവരാരും. നമ്മുടെ കൂടെയുള്ളൊരാളിനെ മറ്റൊരാൾ ഇഷ്ടത്തോടെ നോക്കുമ്പോൾ അസൂയ തോന്നും. നമ്മുടെ പങ്കാളി നഷ്ടപ്പെട്ട് പോവാതിരിക്കാനുള്ള വികാരമാണ് അസൂയ എന്നുമായിരുന്നു മൈത്രേയൻ പറഞ്ഞത്. നടി കനി കുസൃതിയുടെ പിതാവ് കൂടിയാണ് മൈത്രേയന്‍.

Advertisement