Home Entertainment Celebrities

എന്നെ എല്ലാവരും ശ്രദ്ധിക്കണമെന്ന് ചെറുപ്പം മുതലേ ആഗ്രഹമുള്ള ആളാണ് ഞാൻ: തുറന്നു പറഞ്ഞ് നൈല ഉഷ

193

സലീം അഹമ്മദ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ നായികയായി മലയാള അഭിനയ രംഗത്ത് എത്തി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ താരസുന്ദരിയാണ് നൈല ഉഷ. പിന്നീട് ഒരു പിടി മികച്ച സിനിമകളിലെ നായികാ വേഷത്തിലൂടെ മലായളത്തിലെ മുൻനിര നടിമാരിൽ ഒരാളായി നൈല മാറി.

ഒരു അഭിനേത്രി എന്നതിൽ ഉപരി മോഡൽ ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നീ നിലകളിൽ എല്ലാം തന്റെ കഴിവ് തെളിയിച്ചുള്ള നടിയാണ് നൈല. ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിന് ഇടെയാണ് നൈല ഉഷ സിനിമ അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്.

Advertisements

ദുബായിലെ ഹിറ്റ് 96.7 എന്ന റേഡിയോയിൽ ആയിരുന്നു താരം ജോലി ചെയ്തിരുന്നത്. കുഞനന്തന്റെ കടയ്ക്ക് ശേഷം പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്സ്റ്റർ, ഫയർമാൻ, പൊറിഞ്ചു മറിയം ജോസ്, ലൂസിഫർ, പ്രിയൻ ഓട്ടത്തിലാണ് തുടങ്ങി നിരവധി സിനിമകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

Also Read
ആ ഒരുകാര്യം നയൻതാരയ്ക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു, ഞാനാണ് ടെക്‌നിക്ക് പറഞ്ഞ് കൊടുത്തത്, ഇന്നു അവർ അത് ഫോളോ ചെയ്യുന്നുണ്ട്: പ്രമുഖ നടിയുടെ വെളിപ്പെടുത്തൽ

സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ താരം തന്റെ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ വേഗത്തിൽ ആണ് വൈറൽ ആകുന്നത്. ഇപ്പോൾ ഇതാ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായി മാറിയിരിക്കുന്നത്.

തന്റെ മകനെക്കുറിച്ചും താരം അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. തന്റെ നേരെ ഓപ്പോസിറ്റ് സ്വഭാവമാണ് തന്റെ മകന്റെ ലഭിച്ചിട്ടുള്ളത് എന്നാണ് താരം പറയുന്നത്. മീഡിയയുടെ മുന്നിലും ക്യാമറയുടെ മുന്നിലും പ്രത്യക്ഷപ്പെടാൻ അവനു തീരെ താല്പര്യമില്ല എന്നും കുറച്ച് നാണം ഉള്ള വ്യക്തിയാണ് എന്നുമാണ് മകനെക്കുറിച്ച് താരം പറഞ്ഞത്.

എന്നാൽ താൻ വളരെ ചെറുപ്പം മുതൽ തന്നെ സെന്റർ ഓഫ് അട്രാക്ഷൻ ആകാൻ ആഗ്രഹിച്ചിരുന്ന ഒരാളാണ് എന്നും എല്ലാവരും തന്നെ ശ്രദ്ധിക്കണം എന്ന ആഗ്രഹിക്കുന്ന ആളാണ് എന്നും നൈല ഉഷ വ്യക്തമാക്കുന്നു.

Also Read
സുഹൃത്തുക്കൾക്ക് ഒപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ച് മ ർ ദ്ദി ച്ചു, ഹണിമൂണിനിടെ ഭർത്താവ് താരത്തെ ലേലത്തിന് വച്ചു, കരിഷ്മ കപൂറിന്റെ ഞെട്ടിക്കുന്ന ദുരിത ജീവിതകഥ

Advertisement