Home Entertainment

കാത്തിരുന്നത് പോലെ തന്നെ ഒടുവിൽ സംഭവിച്ചു, പൂർണമായും അഖിലിനെ വിശ്വസിക്കുന്നു എന്ന് സുചിത്ര, തുള്ളിച്ചാടി ആരാധകർ

606

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരെ ഏറെ ആകർഷിച്ച റിയാലിറ്റി ഷോ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്നു ബീഗ് ബോസ് മലയാളം നാലാം സീസൺ. ദിൽഷ പ്രസന്നൻ ആയിരുന്നു ഇത്തവണ ബിഗ്‌ബോസിന്റെ ടൈറ്റിൽ വിന്നർ ആയി മാറിയിരുന്നത്.

അതേ സമയം ഇത്തവണത്തെ ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥികൾ ആയിരുന്നു സ്റ്റാൻഡ് അപ്പ് കൊമേഡിയനായി ശ്രദ്ധ നേടിയ അഖിലും പ്രമുഖ സീരിയൽ സുചിത്ര നായരും. ബിഗ് ബോസ് ഹൗസിൽ വരുന്നതിന് മുൻപേ തന്നെ ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. അഖിലിനും സുചിത്രയ്ക്കും ഒപ്പം സൂരജ് തേലക്കാടും ഇവരുടെ സൗഹൃദ വലയത്തിൽ ഉണ്ടായിരുന്നു.

Advertisements

ഇപ്പോഴും ആ സുഹൃദ്ബന്ധം തങ്ങൾ സൂക്ഷിക്കുന്നതായി ഇവർ വെളിപ്പെടുത്തിയിരുന്നു. ഇരുവരെയും ഒരുമിച്ച് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത് സുഖിൽ എന്നാണ്. ഇപ്പോഴിതാആ പേര് തന്നെ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ അഖിലിനെയും സുചിത്രയെയും സംബന്ധിച്ച് മറ്റൊരു വാർത്തയാണ് ശ്രദ്ധേയമാകുന്നത്.

Also Read
എന്നെ എല്ലാവരും ശ്രദ്ധിക്കണമെന്ന് ചെറുപ്പം മുതലേ ആഗ്രഹമുള്ള ആളാണ് ഞാൻ: തുറന്നു പറഞ്ഞ് നൈല ഉഷ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് അടിമോനേ ബസർ എന്ന പരിപാടിയിൽ പങ്കെടുത്ത് കഴിഞ്ഞ ദിവസം ജാക്ക് പോട്ട് സ്വന്തം ആക്കിയിരിക്കുകയാണ് സുചിത്രയും അഖിലും. കുടുംബസമേതം കുട്ടികൾക്കൊപ്പം എത്തുന്ന മത്സരവേദിയാണ് ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് അടിമോനേ ബസർ. എന്നാൽ ചില ദിവസങ്ങളിൽ അതിഥികൾക്കും ഈ വേദിയിൽ മത്സരിക്കാൻ അവസരം ലഭിക്കാറുണ്ട്.

കഴിഞ്ഞ ദിവസം മത്സരാർത്ഥികളായി എത്തിയത് ബിഗ് ബോസ് മലയാളം സീസൺ നാലിലെ താരങ്ങൾ അഖിൽ, സുചിത്ര നിമിഷ അപർണ ജാസ്മിൻ ഡെയ്സി എന്നിവരായിരുന്നു. മത്സരത്തിൽ മികച്ച പ്രകടനമാണ് അഖിലും സുചിത്രയും കാഴ്ചവെച്ചത്. മത്സരം അവസാന നിമിഷത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ ഉത്തരങ്ങൾ തെറ്റിപ്പോകുമോ എന്ന ഭയം അഖിലിന്റെ മുഖത്ത് പ്രകടമായിരുന്നു.

എന്നാൽ പരാജയപെടുമെന്ന് തോന്നിയ ഘട്ടത്തിലും അഖിലിന് ധൈര്യം നൽകി കൂടെ നിൽക്കുകയായിരുന്നു സുചിത്ര. അഖിലിനൊപ്പം ആത്മവിശ്വാസം നൽകി കൂടെ നിന്ന സുചിത്രയ്ക്ക് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു. മത്സരത്തിൽ അവസാനം വരെയും ശക്തമായ പോരാട്ടം നടത്തിയത് അഖിലും സുചിത്രയുമാണ്.

മോഹൻലാലും, മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ ഏതൊക്കെയാണെന്നായിരുന്നു ചോദ്യം. പത്ത് ഓപ്ഷൻസിൽ നിന്ന് അഞ്ച് ശരിയുത്തരമാണ് തിരഞ്ഞെടുക്കാനുണ്ടായിരുന്നത്. ചെറിയ ആശങ്ക ഉത്തരം ലോക്ക് ചെയ്യുന്ന സമയത്ത് അഖിലിന് ഉണ്ടായിരുന്നെങ്കിലും അഖിൽ പറഞ്ഞ അഞ്ച് ഉത്തരങ്ങളും ശരിയായിരുന്നു.

അഖിൽ ലോക്ക് ചെയ്ത ഉത്തരങ്ങൾ പരിശോധിക്കുവാനും, തിരുത്തുവാനുമുള്ള അവസരം സുചിത്രയ്ക്ക് ഉണ്ടായിരുന്നു എങ്കിലും അഖിലിനെ താൻ വിശ്വസിക്കുന്നു എന്നായിരുന്നു സുചിത്രയുടെ മറുപടി. വീണ്ടും ഒരുമിച്ചൊരു വേദിയിൽ അഖിലിനെയും സുചിത്രയെയും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും അവിടെ നിന്നും ലഭിച്ച സൗഹൃദം ഇപ്പോഴും ശക്തമായി തുടരുന്നതിൽ സന്തോഷമുണ്ടെന്നുമാണ് ഇരുവരുടെയും ആരാധകർ പറയുന്നത്.

Also Read
അതിന് മുൻപേ അച്ഛൻ എന്നെ വെ ട്ടി, ഇപ്പോൾ അച്ഛനുമായി യാതൊരു കോൺടാക്ടും ഇല്ല: തന്നെ ഉപേക്ഷിച്ച അച്ഛൻ സായികുമാറിനെ കുറിച്ച് മകൾ വൈഷ്ണവി പറഞ്ഞത് കേട്ടോ

ആത്മാർത്ഥമായ സൗഹൃദം അത് അങ്ങനെ ആണെന്നും അവ എപ്പോഴും നല്ല രീതിയിൽ നില നിൽക്കുമെന്നും ആത്മാർത്ഥ സൗഹൃദം എന്നത് ബിഗ് ബോസിലെ മറ്റ് പലരെയും ഊന്നികൊണ്ടല്ലേ പറയുന്നതെന്നും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ചോദ്യം ഉയരുന്നുണ്ട്. എന്ത് തന്നെയായാലും മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് അഖിലും സുചിത്രയും ഇപ്പോൾ.

Advertisement