ഉണ്ണി മുകുന്ദനെയും പ്രൊഡക്ഷന്‍ കമ്പനിയെയും കുറിച്ച് അശ്ലീലപരാമര്‍ശം, വീണ്ടും വിവാദത്തിലായി ഷെയിന്‍ നിഗം, രൂക്ഷവിമര്‍ശനം

363

മലയാള സിനിമയില്‍ വളരെപ്പെട്ടെന്ന്, ചുരുങ്ങിയ സിനിമകള്‍ക്കൊണ്ട് തന്നെ യുവാക്കളുടെ ഹരമായി മാറിയ നടനാണ് ഷെയ്ന്‍ നിഗം. കിസ്മത്ത് മുതല്‍ അവസാനം ഇറങ്ങിയ വെയില്‍ വരെ ചെയ്യുന്ന കഥാപാത്രത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന നടനാണ് അദ്ദേഹം. ഏറ്റവും നന്നായി പ്രണയം കൈകാര്യം ചെയ്യുന്ന താരം.

Advertisements

ഷെയ്ന്റെ ഇതുവരെയുള്ള സിനിമകളില്‍ അത് വ്യക്തമാണ്.കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനം കൊണ്ടു തന്നെ മലയാളികളുടെ മനസിലെ പ്രണയസങ്കല്‍പങ്ങള്‍ക്കൊത്ത് ഉയരാന്‍ ഈ ചെറുപ്പക്കാരന് കഴിഞ്ഞിട്ടുണ്ട്.

Also Read:വീട്ടില്‍ കുഴപ്പമില്ല, നാട്ടുകാര്‍ക്കാണ് പ്രശ്‌നം, 40 കഴിഞ്ഞിട്ടും അവിവാഹിതയായി തുടരുന്നതിന്റെ കാരണം പറഞ്ഞ് മായ വിശ്വനാഥ്

മലയാളികളുടെ പ്രിയ നടന്‍നും മിമിക്രി ആര്‍ട്ടിസ്റ്റുമായ അബിയുടെ മകനാണ് ഷെയ്ന്‍. ഒത്തിരി വിവാദങ്ങളില്‍പ്പെട്ട ഷെയിന്‍ അത്രത്തോളം വിമര്‍ശനങ്ങളും പലരില്‍ നിന്നും നേരിട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം കഴിവുകൊണ്ട് മലയാള സിനിമയില്‍ വളരാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ താരത്തിനെതിരെ വീണ്ടും വിമര്‍ശനങ്ങള്‍ ഉയരുകയാണ്.അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷെയിന്‍ നിഗം നടത്തിയ ഒരു പരാമര്‍ശമാണ് താരത്തെ പുതിയ വിവാദത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

Also Read:താരരാജാവ് മോഹന്‍ലാലിന് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി കണ്ണപ്പ ടീം, 100കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍

ഉണ്ണി മുകുന്ദനെയും അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയെയും ഷെയിന്‍ നിഗം നടി മഹിമയെ കളിയാക്കാനായി ഇകഴ്ത്തി സംസാരിച്ചിരുന്നു. ഷെയിന്‍ നിരം ഈ പരാമര്‍ശം നടത്തുമ്പോള്‍ നടന്‍ ബാബുരാജും മഹിമാനമ്പ്യാരും അടുത്തുണ്ടായിരുന്നു.

ഷെയിന്‍ നിഗം ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസ് എന്ന പേര് അശ്ലീല പദപ്രയോഗമാക്കി പരസ്യമായി ആക്ഷേപിച്ചുവെന്നും ഒരേ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയയ്ുന്ന സഹപ്രവര്‍ത്തകനെ സ്വന്തം പടത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ വെച്ച് ആക്ഷേപിച്ചുവെന്നുമൊക്കെയാ്മ് വിമര്‍ശനങ്ങള്‍.

Advertisement