Home Entertainment Celebrities

എനിക്കിത്തിരി തൊലിക്കട്ടി കൂടുതലാണ്, പെട്ടെന്നൊന്നും ഒരുകാര്യവും എനിക്ക് ഏൽക്കില്ല, അനിഘ സുരേന്ദ്രൻ

144

ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ മുഴുവൻ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് അനിഘ സുരേന്ദ്രൻ. മമ്മൂട്ടി, മോഹൻലാൽ, അജിത്ത് തുടങ്ങി മലയാളത്തിലെയും തമിഴിലെയും സൂപ്പർതാരങ്ങളുടെ മകളുടെ വേഷത്തിലാണ് അനിഘ കൂടുതലായും അഭിനയിച്ചിട്ടുള്ളത്.

എന്നാൽ സോഷ്യൽ മീഡിയ പേജുകളെ കുറിച്ച് നടി പറഞ്ഞ കാര്യം വലിയ ചർച്ചയായി മാറിയിരുന്നു. ഫേസ്ബുക്ക് ഉപയോഗിക്കുന്നതൊക്കെ അമ്മാവന്മാരല്ലേ എന്നാണ് ഒരു അഭിമുഖത്തിൽ അനിഘ പറഞ്ഞത്. ഇത് വിവാദമായി മാറി. എന്നാൽ ഇത്രയും പ്രശ്നമാവുമെന്ന് അന്ന് താൻ ചിന്തിച്ചിരുന്നില്ലെന്നാണ് നടിയിപ്പോൾ പറയുന്നത്.

Advertisements

ജമേഷ് ഷോ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. ഇത്രയും വിവാദമാവുമെന്ന് ഞാൻ കരുതിയിരുന്നില്ല. കാരണം എന്റെ ചുറ്റിനുമുള്ള എല്ലാവരും പറയുന്ന ഡയലോഗ് ആണിത്. അത് ഇന്റർവ്യൂവിൽ പറഞ്ഞു എന്നേയുള്ളു. ഫേസ്ബുക്ക് കുറച്ചൂടി വായനയെ ഇഷ്ടപ്പെടുന്നവരാണ് നോക്കുന്നത്. കുറച്ച് മുന്നെയുള്ള ആപ്പാണ് ഫേസ്ബുക്ക്.

Also Read
ഞാൻ മദ്യപിച്ചിരുന്നു, അത് അത്ര നല്ലത് അല്ലാത്തതു കൊണ്ടാണ് നിറുത്തിയത്, വെള്ളമടിച്ച് കാണിച്ചു കൂട്ടിയതൊന്നും പറയാൻ പറ്റില്ല, ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ: ഗായത്രി സുരേഷ് അന്ന് പറഞ്ഞത്

ആ സമയത്തുള്ളവരാണ് അതിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ഇൻസ്റ്റാഗ്രാം അതിന് ശേഷമാണ് സജീവം ആവുന്നത്. അത് ഇപ്പോഴുള്ളവർ ഉപയോഗിക്കുന്നു. ഞങ്ങൾ വയസാവുമ്പോൾ അതും ഇതുപോലെ മാറി കൊണ്ടിരിക്കും എന്നും അനിഘ പറയുന്നു.

കൂടുതൽ ഫോട്ടോസ് ഇടാനും വീഡിയോസ് ഇടാനും ഒക്കെയാണ് ഇൻസ്റ്റാഗ്രാമുള്ളത്. അതേ ഉദ്ദേശിച്ചുള്ളു അങ്ങനെ പറഞ്ഞതിന് ശേഷം എല്ലാവരുടെയും പ്രതികരണമെന്താണെന്ന് ഞാൻ നോക്കിയതേയില്ല. ഒരു ആർട്ടിക്കിൾ കണ്ടിരുന്നു. അതോടെ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും നോക്കാൻ പോയില്ല.

എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാവുമല്ലോ എന്നാണ് അനിഘ ചോദിക്കുന്നത്. എന്റെ ഇൻസ്റ്റാഗ്രാം അടക്കമുള്ള പേജുകൾ നോക്കുന്നത് ഞാൻ തന്നെയാണ്. ഒരാൾക്ക് കൈകാര്യം ചെയ്യാൻ കൊടുക്കാൻ നോക്കി. പക്ഷേ ആ പേജ് എന്റെ പേഴ്സണലാണ്. കൂട്ടുകാർക്ക് മെസേജ് അയക്കാനും മറ്റുമായി തുടങ്ങിയതാണ്.

അല്ലാതെ സോഷ്യൽ മീഡിയയിലെ മറ്റ് കാര്യങ്ങൾ നോക്കിയിട്ടല്ല. ഇപ്പോഴും അങ്ങനെയാണ്. മില്യൺ കണക്കിന് ഫോളോവേഴ്സ് ഉണ്ടാവണമെന്നൊന്നും ഇല്ല. എല്ലാവർക്കും മെസേജ് അയക്കാനും അവരുടെ മറുപടികൾ എന്തൊക്കെ ആണെന്നും അറിയാനാണ് ഞാൻ ഇൻസ്റ്റാഗ്രാം നോക്കുന്നത്. സ്ഥിരമായി പോസ്റ്റുകളും സ്റ്റോറികളും ഒന്നും ഇടാറില്ല. ചിലപ്പോൾ പത്തിരുപത്തിയഞ്ച് സ്റ്റോറിയൊക്കെ ഇടും.

പിന്നെ മാസങ്ങളോളം എന്റെ വിവരമൊന്നും ഉണ്ടാവില്ല. എന്റെ മൂഡും എന്റെ ശരികളുമൊക്കെ നോക്കിയാണ് പോസ്റ്റുകൾ വരാറുള്ളത്. പിന്നെ ഒരു പോസ്റ്റ് ഇട്ട് കഴിഞ്ഞാൽ പതിനഞ്ച് മിനിറ്റ് വരെ അതിന് താഴെ വരുന്ന കമന്റുകൾ നോക്കും. അതു കഴിഞ്ഞാൽ പിന്നെ അക്കാര്യം വിടുകയാണ് പതിവ്. എനിക്കിത്തിരി തൊലിക്കട്ടി കൂടുതലുണ്ട്. പെട്ടെന്നൊന്നും കമന്റുകളും വിമർശനവും ഏൽക്കില്ല.

Also Read
ജഗതിക്ക് ഒപ്പം അഭിനയിക്കുന്നത് വളരെ റിസ്‌ക്കുള്ള കാര്യമാണ്; മുൻകാല അനുഭവവും കാരണവും വെളിപ്പെടുത്തി നടി അഭിരാമി

കമന്റിലൂടെ ആരൊക്കെ എന്ത് പറഞ്ഞാലും അത് അവരുടെ അഭിപ്രായമല്ലേ എന്നേ ചിന്തിക്കാറുള്ളു. മോശം കമന്റിന് മറുപടി പറഞ്ഞിരുന്ന കാലമുണ്ട്. അതൊക്കെ ഇപ്പോൾ നിർത്തി. പറഞ്ഞിട്ട് കാര്യമില്ലെന്നും അനിഘ പറയുന്നു.

Advertisement