ഞാൻ മദ്യപിച്ചിരുന്നു, അത് അത്ര നല്ലത് അല്ലാത്തതു കൊണ്ടാണ് നിറുത്തിയത്, വെള്ളമടിച്ച് കാണിച്ചു കൂട്ടിയതൊന്നും പറയാൻ പറ്റില്ല, ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ: ഗായത്രി സുരേഷ് അന്ന് പറഞ്ഞത്

577

വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. അഭിനയിച്ച വേഷങ്ങളേക്കാളും അഭിമുഖങ്ങളിലൂടെയും ട്രോളുകളിലൂടെയും ഒക്കെയാണ് നടി മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്.

2014 ലെ മിസ് കേരള ആയിരുന്നു ഗായത്രി സുരേഷ്. മലയാളത്തിന്റെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബൻ നായകനായി 2015ൽ പുറത്തിറങ്ങിയ ജമ്‌നപ്യാരി എന്ന ചിത്രത്തിലൂടെ ആണ് നടി അഭിനയ രംഗത്തേക്ക് എത്തിയത്. ഈ ചിത്രത്തിന്റെ ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ നടി അഭിനയിച്ചു.

Advertisements

Also Read
കുട്ടികളുടെ വലിയ ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലണം, ദൈവത്തിന്റെ സ്വന്തം മാലാഖ കുഞ്ഞുങ്ങള്‍ക്കൊപ്പം ആടിയും പാടിയും ഗായത്രി അരുണ്‍, വൈറലായി വീഡിയോ

അതേ സമയം പലപ്പോഴും പല അഭിമുഖങ്ങളിലും താരത്തിന്റെ തുറന്നു പറച്ചിൽ വൈറലായി മാറിയിരുന്നു. അതേ പോലെ പണ്ട് താൻ മദ്യപിച്ചിരുന്നതിനെ കുറിച്ച് ഗായത്രി സുരേഷ് മുമ്പ് ഒരിക്കൽ പറഞ്ഞതും ഏറെ വൈറൽ ആയി മാറിയിരുന്നു. ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഗായത്രിയുടെ വെളിപ്പെടുത്തൽ.

അന്ന് ഗായത്രി പറഞ്ഞത് ഇങ്ങനെ:

ഞാൻ മദ്യപിച്ചിരുന്ന വ്യക്തി ആയിരുന്നു. എന്നാൽ അത് ശരീരത്തിന് നല്ലത് അല്ലാത്തത് കൊണ്ടാണ് നിറുത്തിയത്.
എന്റെ കരിയറും ലൈഫും ഹെൽത്തും ലുക്കുമൊക്കെ നന്നാക്കാൻ വേണ്ടി അത് നിറുത്തുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നിയപ്പോൾ എല്ലാം വേണ്ടാന്നു വെച്ചു.

ഞാൻ വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്. ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ അതൊന്നും. അതുകൊണ്ട് അത് പ്രോത്സാഹിപ്പിക്കുന്നതും ശരിയായ കാര്യമല്ലെന്നാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ ദിവസം അനീഷ് മേനോനെതിരെ മീ ടൂ ആരോപണം ഉയർന്നിരുന്നു, പക്ഷെ കേൾക്കുന്ന എല്ലാ വാർത്തയും സത്യമാണെന്ന് പറയാൻ പറ്റില്ലല്ലോ.

Also Read
മലയാളി അല്ല ഞാൻ തമിഴ് നാട്ടുകാരിയാണ് ദയവു ചെയ്ത് എന്നെ മലയാളിയെന്ന് വിളിരുത്, അത് എനിക്ക് ഇഷ്ടമല്ല: മലയാളി എന്ന് വിളിച്ചവരോട് പൊട്ടിത്തെറിച്ച് സായി പല്ലവി

അനീഷേട്ടൻ എന്റെ കൂടെ ഒരുപാട് ദിവസം വർക്ക് ചെയ്ത ആളാണ്. എന്റെ സുഹൃത്തും ആണ് ,അദ്ദേഹത്തെ പറ്റി എന്തെങ്കിലും കമന്റ് ചെയ്തു കഴിഞ്ഞാൽ ചിലപ്പോൾ അത് വലിയൊരു വിവാദത്തിന് കാരണമാകും. അതുകൊണ്ട് ഞാൻ പ്രതികരിക്കുന്നില്ല.

ഞാൻ ആ വിഷയത്തെ കുറിച്ച് അദ്ദേഹത്തോട് ഇതുവരെ സംസാരിച്ചിട്ടില്ല. ഇനി ചോദിക്കാനും സാദ്ധ്യതയില്ലാത്ത കാര്യമാണ് എന്നാണ് ഗായത്രി സുരേഷ് പറഞ്ഞത്. അതേ സമയം ഒരു വിവാദം കഴിയുമ്പോൾ അടുത്ത വിവാദത്തിൽ ചെന്ന് ചാടുന്ന വ്യക്തിയാണ് ഗായത്രി എന്നതാണ് നടിയുടെ ഏറ്റവും വലിയ പ്രത്യേകത.

Advertisement