അങ്ങനെ അന്ന് ഞാൻ ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ന് സിനിമാ രംഗത്ത് ഞാൻ ഉണ്ടാവില്ലായിരുന്നു: വെളെപ്പെടുത്തലുമായി അമല പോൾ.

2433

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായി മാറിയ മലയാളി താരമാണ് അമല പോൾ. 2009 ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം നീലത്താമരയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇന്നും സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ്.

അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ സജീവമാണ്. കൂടാതെ കന്നഡ സിനിമയിലും താരം തന്റെ സാന്നിധ്യം അറിച്ചിട്ടുണ്ട്.

Advertisements

amala-paul-1

മോഡലിങ് രംഗത്തും എന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരത്തിന് അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നിൽക്കാൻ സാധിച്ചിട്ടുണ്ട്. ഏത് വേഷവും അനായാസം തനിക്ക് കൈകാര്യം ചെയ്യാൻ പറ്റുമെന്നും താരം തെളിയിച്ചിട്ടുണ്ട്.

Also Read
ഞാൻ മദ്യപിച്ചിരുന്നു, അത് അത്ര നല്ലത് അല്ലാത്തതു കൊണ്ടാണ് നിറുത്തിയത്, വെള്ളമടിച്ച് കാണിച്ചു കൂട്ടിയതൊന്നും പറയാൻ പറ്റില്ല, ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ: ഗായത്രി സുരേഷ് അന്ന് പറഞ്ഞത്

മികച്ച അഭിനയ പ്രധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ അമല പോൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ കാലത്ത് വേഷമിട്ട സിനിമകളിൽ വേണ്ട വിധത്തിൽ ശ്രദ്ധിക്ക പെടാൻ താരത്തിന് സാധിച്ചിരുന്നില്ല. എന്നാൽ മൈന എന്ന തമിഴ് സിനിമയിലെ താരത്തിന്റെ ഗംഭിര പ്രകടനം ഏറെ കൈയ്യടി നേടിയുരുന്നു. ഈ സിനിമയാണ് അമല പോളിന് കരിയർ ബ്രേക്ക് നൽകിയത്.

amala-paul-13

പിന്നീട് താരം സിനിമയിൽ മുൻ നിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയായിരുന്നു. അടുത്തിടെ താൻ അഭിനയ രംഗത്തേക്ക് വന്നതിനെ കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു. ആദ്യം അഭിനയിച്ച സിനിമകളിലൊക്കെ വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞില്ല. അപ്പോഴാണ് മൈന എന്ന സിനിമയിൽ ഓഫർ ലഭിക്കുന്നത്.

ഇതിനുമുമ്പ് വേറെ രണ്ട് സിനിമകൾ ചെയ്‌തെങ്കിലും വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ മൈന എന്ന സിനിമ തെരഞ്ഞെടുത്തില്ലായിരുന്നു എങ്കിൽ ഒരുപക്ഷേ എന്റെ കരിയർ തന്നെ അവസാനിപ്പിക്കേണ്ടി വരുമായിരുന്നു എന്നാണ് താരം പറഞ്ഞത്.

amala-paul-5

2009 ൽ എം ടി വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ നീലത്താമര യിൽ ബീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. 2010 ൽ മൈന ഉൾപ്പെടെ മൂന്ന് തമിഴ് സിനിമകളിൽ അഭിനയിച്ചു. പിന്നീട് താരം സൗത്ത് ഇന്ത്യയിലെ മിന്നും താരമായി മാറി.

Also Read
മലയാളി അല്ല ഞാൻ തമിഴ് നാട്ടുകാരിയാണ് ദയവു ചെയ്ത് എന്നെ മലയാളിയെന്ന് വിളിരുത്, അത് എനിക്ക് ഇഷ്ടമല്ല: മലയാളി എന്ന് വിളിച്ചവരോട് പൊട്ടിത്തെറിച്ച് സായി പല്ലവി

തൊട്ടടുത്ത വർഷം ബെജവാഡ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 2017 ൽ കിച്ച സുദീപ് നായകനായി പുറത്തിറങ്ങിയ ഹെബ്ബൂളി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിലും അരങ്ങേറി.

amala-paul-3

ആടൈ എന്ന സിനിമയിൽ താരം പൂർണ്ണ ന ഗ് ന യാ യി വരെ അഭിനയിച്ചു. ഇപ്പോൾ താരം സാധാരണയായി ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് പ്രത്യക്ഷപ്പെടാറുള്ളത്. മലയാളത്തിൽ താരരാജാവ് മോഹൻലാലിന് ഒപ്പം റൺ ബേബി റൺ, ലൈല ഒ ലൈല എന്നീ ചിത്രങ്ങളിൽ എത്തിയ അമല ഫഹദ് ഫാസിലിന് ഒപ്പം ഒരു ഇന്ത്യൻ പ്രണയകഥയിലും എത്തി കൈയ്യടി നേടിയിരുന്നു.

Advertisement