ഓഡിഷന്‍ വഴിയാണ് വന്നത്, അവളുടെ സിസ്റ്ററാണെന്ന് പറഞ്ഞിട്ടല്ല; അച്ഛനെ കുറിച്ച് പറയാതിരിക്കാന്‍ കാരണമുണ്ട്: അമൃത നായര്‍

1110

ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി അമൃത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം മലയാളികളുടെ ഹൃദയത്തില്‍ കയറിയത്. ഈ പരമ്പരയില്‍ ശീതള്‍ എന്ന കഥാപാത്രത്തെയായിരുന്നു അമൃത നായര്‍ അവതരിപ്പിച്ചത്.

കുടുംബവിളക്കിന് ശേഷം സ്റ്റാര്‍ മാജിക്കിലും വന്നതോടെ അമൃതയ്ക്ക് ആരാധകര്‍ കൂടി വന്നു. എന്നാല്‍ സീരിയലുകളിലും റിയാലിറ്റി ഷോകളിലും മാത്രമല്ല സോഷ്യല്‍മീഡിയയിലും നിറസാന്നിധ്യമാണ് അമൃത നായര്‍. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും സജീവമാണ് നടി.

Advertisements

ഇന്‍സ്റ്റഗ്രാമില്‍ താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. യൂട്യൂബില്‍ സ്വന്തമായി ചാനല്‍ തുടങ്ങിയ അമൃത തന്റെ വീട്ടില്‍ അമ്മയ്‌ക്കൊപ്പമുള്ള രസകരമായ വീഡിയോകളെല്ലാം പങ്കുവെക്കാറുണ്ട്. വീഡിയോകള്‍ എല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

ALSO READ- അങ്ങനെ അന്ന് ഞാൻ ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ന് സിനിമാ രംഗത്ത് ഞാൻ ഉണ്ടാവില്ലായിരുന്നു: വെളെപ്പെടുത്തലുമായി അമല പോൾ.

അമൃത കുറച്ച് ദിവസങ്ങളായി ഫോട്ടോഷൂട്ടുകളുടെ തിരക്കിലാണ്. കൂടാതെ താരത്തിന് യൂട്യൂബ് ചാനലുമുണ്ട്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും അമൃത ഇതിലൂടെയാണ് പങ്കുവെയ്ക്കാറുള്ളത്. യൂ ട്യൂബില്‍ നിന്നും കിട്ടുന്ന വരുമാനം എന്ത് ചെയ്യുന്നു എന്ന0് ചോദിക്കുന്നവരോട് എനിക്ക് പറയാന്‍ ഇത്ര മാത്രം ആണുള്ളത്. യൂ ട്യൂബ് നടത്തുന്നവര്‍ക്ക് അറിയാം എത്ര വരുമാനം അതില്‍ നിന്നും കിട്ടുമെന്ന്. എനിക്ക് ഈ പറയുന്ന പോലെ ലക്ഷങ്ങളും കോടികളും കിട്ടിയിരുന്നു എങ്കില്‍ ഞാന്‍ വീട്ടില്‍ ഇരുന്നേനെയെന്നാണ് അമൃത പ്രതികരിക്കുന്നത്.

നോര്‍മല്‍ ഒരു യൂ ട്യൂബറിന് വളരെ തുച്ഛമായ തുക ആയിരിക്കും ലഭിക്കുകയെന്നും എന്നാല്‍ വരുമാനം ഉണ്ട്. അതുപക്ഷെ, ആളുകള്‍ പറയുന്ന പോലെ കോടികളും ലക്ഷങ്ങളും ഒന്നുമല്ലെന്നും വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ മാത്രമാണ് യൂട്യൂബെന്നും അമൃത പറയുന്നു.

ALSO READ- ഞാൻ മദ്യപിച്ചിരുന്നു, അത് അത്ര നല്ലത് അല്ലാത്തതു കൊണ്ടാണ് നിറുത്തിയത്, വെള്ളമടിച്ച് കാണിച്ചു കൂട്ടിയതൊന്നും പറയാൻ പറ്റില്ല, ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ: ഗായത്രി സുരേഷ് അന്ന് പറഞ്ഞത്

സത്യത്തില്‍ അഭിനയം ഞാന്‍ നിര്‍ത്തിയതാണെന്നും എന്നാല്‍ ഈ ഫിനാന്‍ഷ്യല്‍ ക്രൈസിസ് എന്ന ഒരു കാര്യം അത്ര സിംപിള്‍ അല്ല. പിന്നെ നല്ലൊരു ക്യാരക്ടര്‍ കിട്ടണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് കളിവീടിലേക്ക് എത്തുന്നത്. നല്ല ഒരു പരമ്പരയാണ്. അതൊരു ഭാഗ്യമായി കരുതുന്നു. ആദ്യം ഞാന്‍ അതില്‍ വന്നപ്പോള്‍ ആളുകള്‍ക്ക് ഇഷ്ടമായിരുന്നില്ല. ഇപ്പോള്‍ ആളുകള്‍ക്ക് ഇഷ്ടമായി തുടങ്ങുന്നെന്നും അമൃത പറയുന്നു.

കൂടാതെ ആരാധകരുടെ ചോദ്യങ്ങള്‍ക്കും താരം മറുപടി പറയുന്നുണ്ട്. അച്ഛനെക്കുറിച്ചുള്ള ചോദ്യങ്ങളോട് താരം പ്രതികരിക്കുന്നുണ്ട്. വീട്ടിലെ ഒട്ടുമിക്ക വിശേഷങ്ങളും ആരാധകരുമായി പങ്കിടുന്ന വ്യക്തിയായ താന്‍ ആ ഒരു വ്യക്തിയെ കുറിച്ച് നമ്മള്‍ ഒന്നും പറയുന്നില്ല എങ്കില്‍ അതിനു പിന്നില്‍ തക്കതായ കാരണം ഉണ്ടാകുമല്ലോയെന്നാണ് അമൃത പറയുന്നത്. അതിലൊരു കാര്യം ഉണ്ട് എന്ന് മാത്രമേ ഞാന്‍ ഇപ്പോള്‍ പറയുന്നൊള്ളൂ. ബാക്കിയൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. അതിനെകുറിച്ച് ഇനി ആരും കുത്തി കുത്തി ചോദിക്കണ്ടെന്നും അമൃത തുറന്നടിച്ചു.


കൂടാതെ താന്‍ അഭിനയത്തിലേക്ക് എത്തിയത് ഓഡിഷന്‍ വഴി ആണെന്നും ആരുടേയും സഹായം ലഭിച്ചിട്ടില്ലെന്നും അമൃത പറയുന്നു. എന്റെ വല്യച്ഛന്റെ മോള് ഈ മഖലയില്‍ അത്യാവശ്യം ഫെയിം ആയ ഒരു നടിയാണെന്നും എന്നാല്‍ ഒരിക്കല്‍ പോലും ഞാന്‍ അവളുടെ കസിന്‍ ആണെന്നോ, സിസ്റ്റര്‍ ആണെന്നോ എവിടെയും പറഞ്ഞിട്ടില്ലെന്നും അമൃത പറയുന്നു. ഈ കക്ഷി സിനിമ ഒക്കെ ചെയ്തിട്ടുണ്ട്. ആ വ്യക്തിയുടെ പേരൊന്നും ഞാന്‍ പറയുന്നില്ല. അവളുടെയും കോമണ്‍ ഫ്രണ്ട്‌സ് ആണ് എന്റെയുമെന്നും അമൃത വിശദീകരിച്ചു.

Advertisement