ഞാനായിട്ട് ഒന്നും പറയേണ്ട, പുറത്ത് ആരെയും അറിയിക്കേണ്ട എന്ന് കരുതിയാണ് ഇരുന്നത്; അനുശ്രീയുമായുള്ള പ്രശ്‌നമെന്ത്? തുറന്നുപറഞ്ഞ് വിഷ്ണു

14453

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സീരിയല്‍ താരമാണ് അനുശ്രീ എന്ന പ്രകൃതി. താരത്തിന്റെ യഥാര്‍ത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയല്‍ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്. അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് സിനിമകളിലും സീരിയലുകളിലും അനുശ്രീ നിറ സാന്നിധ്യമായി മാറുകയായിരുന്നു. പ്രമുഖ സീരിയല്‍ ക്യാമറാമാന്‍ വിഷ്ണു ആണ് അനുശ്രീയുടെ ഭര്‍ത്താവ്.

എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാന്‍ ആയിരുന്നു വിഷ്ണു. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സില്‍ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആയതോടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞകാര്യം പുറംലോകം അറിഞ്ഞത്.

Advertisements

വീട്ടുകാരുടെ എതിര്‍പ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആണ്‍കുഞ്ഞിനാണ് ജന്‍മം നല്‍കിയത്. കുഞ്ഞിനും ഭര്‍ത്താവിന്റെയും കൂടെയുള്ള ചിത്രങ്ങള്‍ എല്ലാം താരം പങ്കു വെച്ചിരുന്നു. അതേ സമയം അനുശ്രീയും വിഷ്ണുവും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യം അനുശ്രീ പറഞ്ഞിട്ടില്ല.

ALSO READ- ഓഡിഷന്‍ വഴിയാണ് വന്നത്, അവളുടെ സിസ്റ്ററാണെന്ന് പറഞ്ഞിട്ടല്ല; അച്ഛനെ കുറിച്ച് പറയാതിരിക്കാന്‍ കാരണമുണ്ട്: അമൃത നായര്‍

പക്ഷേ ഭര്‍ത്താവുമായി ചില പ്രശ്നങ്ങളുണ്ടെന്നും ഡിവോഴ്സ് എന്നത് ജീവിതത്തിലെ വലിയ കാര്യമല്ല എന്നൊക്കെ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ വിഷ്ണു സന്തോഷും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. വിഷ്ണുവിന്റെ അഭിമുഖത്തിന്റെ പ്രമോ വീഡിയോ പുറത്തെത്തി. തന്റെ ഭാഗം വിഷ്ണു വ്യക്തമാക്കുന്നുണ്ട് പ്രമോയില്‍. വാദിച്ച് ജയിക്കാന്‍ വേണ്ടിയല്ല എന്ന അര്‍ത്ഥത്തിലാണ് വിഷ്ണുവിന്റെ വാക്കുകള്‍.

‘ശരിയ്ക്കും പറഞ്ഞാല്‍ ഇത്രയും ദിവസം സംസാരിക്കേണ്ട എന്നാണ് കരുതിയത്. കാര്യം, പുറത്ത് ആരെയും അറിയിക്കേണ്ട, ഞാനായിട്ട് ഒന്നും പറയേണ്ട എന്ന രീതിയിലാണ് ഇരുന്നത്. ആര്‍ക്കെങ്കിലും എന്റെ ഭാഗത്ത് ന്യായും ഉണ്ട് എന്ന് തോന്നുന്നുണ്ടെങ്കില്‍’- എന്നാണ് വിഷ്ണു പറയുന്നത്. എന്ന് പറഞ്ഞ് വാക്കുകള്‍ മുഴുമിപ്പിക്കാതെ പ്രമോ വീഡിയോ അവസാനിച്ചു.

അതേസമയം, എന്താണ് വിഷ്ണുവിന് പറയാനുള്ളതെന്ന് കേള്‍ക്കാനായി കാത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ.നേരത്തെ അനുശ്രീയ്ക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. ഇതോടെ ഇരുവരും വേര്‍പിരിഞ്ഞെന്ന് തന്നെ സോഷ്യല്‍മീഡിയ ഉറപ്പിച്ചിരുന്നു.

ALSO READ- അങ്ങനെ അന്ന് ഞാൻ ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ന് സിനിമാ രംഗത്ത് ഞാൻ ഉണ്ടാവില്ലായിരുന്നു: വെളെപ്പെടുത്തലുമായി അമല പോൾ.

അനുശ്രീയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ ഒരു വര്‍ഷം മുന്‍പ് ആണ് വിഷ്ണുവും അനുശ്രീയും വിവാഹിതരാത്. വൈകാതെ ഗര്‍ഭിണിയായ താരം ലോക്ക്ഡൗണ്‍ കാലത്ത് വളരെ ബുദ്ധിമുട്ടിയാണ് ജീവിച്ചതെന്നും പറഞ്ഞിരുന്നു. ഗര്‍ഭിണിയായപ്പോഴാണ് മകളെയും മരുമകനെയും അനുശ്രീയുടെ അമ്മ സ്വീകരിച്ചത്. പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് എത്തിയ താരം പിന്നീട് വിഷ്ണുവിന്റെ അടുത്തേക്ക് മടങ്ങിയിരുന്നില്ല.

Advertisement