മലയാളി അല്ല ഞാൻ തമിഴ് നാട്ടുകാരിയാണ് ദയവു ചെയ്ത് എന്നെ മലയാളിയെന്ന് വിളിരുത്, അത് എനിക്ക് ഇഷ്ടമല്ല: മലയാളി എന്ന് വിളിച്ചവരോട് പൊട്ടിത്തെറിച്ച് സായി പല്ലവി

2208

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന നിവിൻ പോളി ചിത്രത്തിൽ സിനിമാ അഭിനയരംഗത്തേക്ക് അരങ്ങേറിയ താരമാണ് സായി പല്ലവി. മലയാളി അല്ലായിരുന്നിട്ടു പോലും മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടി കൂടിയാണ് സായി പല്ലവി. പ്രേമത്തിലെ മൂന്ന് നായികമാരിൽ ഒരാളായ മലർ മിസ്സായി എത്തിയ സായി പല്ലവി ഇപ്പോഴും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്.

പ്രേമത്തിന്് പിന്നാലെ കലി എന്ന ദുൽഖർ സൽമാൻചിത്രത്തലും അതിരൻ എന്ന ഫഹദ് ഫാസിൽ ചിത്രത്തിലും മാത്രമേ പിന്നീട് സായി പല്ലവി അഭിനയിച്ചിട്ടുള്ളു. എന്നാൽ തമിഴിലും തെലുങ്കിലും താരം നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള നടിയാണ് സായി പല്ലവി.

Advertisements

അഭിനയത്തോടൊപ്പം മികച്ച ഒരു നർത്തകി കൂടിയാണ് താൻ എന്ന് പല വട്ടം സായി തെളിയിച്ചു കഴിഞ്ഞു. റൗഡി ബേബി എന്ന ഒറ്റ സോങ് കൊണ്ട് തന്നെ സായി പല്ലവിയുടെ നൃത്തത്തിലുള്ള കഴിവ് എല്ലാവർക്കും മനസിലായതാണ്. പൊതു വേദികളിൽ പ്രത്യക്ഷ പ്പെടുമ്പോഴും സിനിമയിൽ അഭിനയിക്കുമ്പോഴും നടി അധികം മേക്ക്അപ്പ് ഉപയോഗിക്കാറില്ല.

Also Read
ശരീരവും ജീവിതവും എന്റേതാണ്, ഇഷ്ടമുള്ളത് പോലെ ജീവിക്കാനാണ് മാതാപിതാക്കള്‍ പറയുന്നത്, അവരെ ബാധിക്കാത്ത ഒന്നും എന്നെയും ബാധിക്കില്ല, തുറന്നടിച്ച് പ്രിയ വാര്യര്‍

അതേ സമയം നേരത്തെ ഒരു പൊതു പരിപാടിയിൽ താരത്തെ ഒരാൾ മലയാളി എന്ന് വിളിച്ചപ്പോൾ ഉള്ള താരത്തിന്റെ പ്രതികരണം ഏറെ വിവാദം ആയിരുന്നു. താൻ ഒരു മലയാളി അല്ലെന്നും തമിഴ് നാട്ടുകാരി ആണെന്നും തന്നെ മലയാളി എന്നു വിളിക്കരുതെന്നും സായി പല്ലവി പറഞ്ഞതാണ് വിവാദമായത്.

താൻ ജനിച്ചു വളർന്നത് തമിഴ് നാട്ടിലെ കോയമ്പത്തൂരിൽ ആണെന്നും അതു കൊണ്ട് തന്നെ ദയവു ചെയ്ത് മലയാളി എന്ന് തന്നെ വിളിക്കരുത് എന്നുമാണ് താരം പറഞ്ഞത്. ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ മാധ്യമ പ്രവർത്തകരിൽ ഒരാൾ താരത്തെ മലയാളി എന്ന് സംബോധന ചെയ്തതാണ് നടിയെ ചൊടിപ്പിച്ചത്. രൂക്ഷമായിട്ടായിരുന്നു നടിയുടെ പ്രതികരണം.

അതേ സമയം കോടികൾ പ്രതിഫലം തന്നാലും പരസ്യങ്ങളിൽ അഭിനയിക്കില്ല എന്ന നടിയുടെ നിലപാടിനും ഏറെ കൈയ്യടി കിട്ടിയിരുന്നു. പലതരത്തിലും ഉള്ള പരസ്യങ്ങളിൽ തന്നെ അഭിനയിക്കാൻ വിളിക്കുമ്പോൾ അതൊന്നും തനിക്ക് ചെയ്യാൻ പറ്റില്ല എന്നാണ് താൻ പറയാറുള്ളത് എന്ന് താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

തന്റെ മുഖത്തു കുരുക്കളും പാടുകളും പോകാൻ ഒരുസമയത്ത് താനും ഒരുപാട് ഫേസ്‌ക്രീമുകൾ ഉപയോഗിച്ചിരുന്നു. എന്നാൽ അതൊന്നും ഫലിക്കില്ല എന്ന് പിന്നീട് മനസിലായി. 2008 ൽ ധൂം ധാം എന്ന തമിഴ് ചിത്രത്തിൽ സായി പല്ലവി ചെറിയ ഒരു വേഷം ചെയ്തിട്ടുണ്ട്. പിന്നീട് 2015 ൽ പ്രേമത്തിൽ അഭിനയിച്ചതോടെയാണ് സായിയുടെ തലവര മാറി മറിഞ്ഞത്.

Also Read
കുട്ടികളുടെ വലിയ ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലണം, ദൈവത്തിന്റെ സ്വന്തം മാലാഖ കുഞ്ഞുങ്ങള്‍ക്കൊപ്പം ആടിയും പാടിയും ഗായത്രി അരുണ്‍, വൈറലായി വീഡിയോ

താരം സിനിമകളിൽ അഭിനയിക്കുമ്പോൾ ചില നിബന്ധനകൾ വെക്കുന്നത് പലപ്പോഴും നിർമാതാക്കൾക്ക് തലവേദന ആകാറുണ്ട്. അങ്ങനെ അഹങ്കാരി എന്നുള്ള വിളിയും താരം കേട്ടിട്ടുണ്ട്. അതേ സമയം നേരത്തെ കസ്തൂരിമാൻ എന്ന സിനിമയിൽ ഒരു പാസ്സിങ്ങ് ഷോട്ടിൽ വിദ്യാർത്ഥിനികളുടെ ഇടയിൽ നിൽത്തുന്ന ഒരു ഷോട്ടിലും സായ് പല്ലവിയെ കണ്ടിട്ടുണ്ട്.

Advertisement