കുട്ടികളുടെ വലിയ ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലണം, ദൈവത്തിന്റെ സ്വന്തം മാലാഖ കുഞ്ഞുങ്ങള്‍ക്കൊപ്പം ആടിയും പാടിയും ഗായത്രി അരുണ്‍, വൈറലായി വീഡിയോ

250

ഏഷ്യാനെറ്റിലെ പരസ്പരം എന്ന സൂപ്പര്‍ഹിറ്റി സീരിലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗായത്രി അരുണ്‍. പടിപ്പുര വിട്ടില്‍ പത്മാവതിയമ്മയുടെ മരുമകലായ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ആയിരുന്നു പരസ്പരത്തില്‍ താരം അവതരിപ്പിച്ചത്.

Advertisements

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ അതുവരെ കണ്ടു പരിചയിച്ച പതിവ് കണ്ണീര്‍ പരമ്പര ആയിരുന്നില്ല പരസ്പരം. ഒരു പക്കാ ആക്ഷന്‍ അഡ്വഞ്ചര്‍ സീരിയല്‍ ആയിരുന്നു പരസ്പരം. എന്നാല്‍ പരസ്പരത്തിന് ശേഷം മലയാളം സീരിയലുകളില്‍ ഒന്നും തന്നെ ഗായത്രി അരുണ്‍ അഭിനയിച്ചിരുന്നില്ല.

Also Read; ആദ്യരാത്രിയാണ് അറിഞ്ഞത് എത്തിയത് കടബാധ്യതകളുടെ നടുവിലേക്കാണെന്ന്, ജീവിതം പറഞ്ഞ് മഞ്ജു സുനിച്ചന്‍, താരത്തിന്റെ ഭര്‍ത്താവിനെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയ

അതേ സമയം ടെലിവിഷന്‍ അവതാരിക ആയിട്ട് ഗായത്രി പലതവണ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടയില്‍ മലയാളം സിനിമയിലും ഗായത്രി അഭിനയിച്ചു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി പ്രത്യക്ഷപ്പെടുന്ന വണ്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഗായത്രി അവതരിപ്പിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഗായത്രി തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങള്‍ക്കകം ആണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ യൂട്യൂബില്‍ ഗായത്രി പങ്കുവെച്ച ഒരു വീഡിയോയാണ് വൈറാലിയിരിക്കുന്നത്.

Also Read: ആദ്യം ലഭിച്ചത് ഒരു ലക്ഷത്തില്‍ താഴെ രൂപ, ഇന്ന് യൂട്യൂബില്‍ നിന്നും കിട്ടുന്ന വരുമാനം ഇത്രയാണ്, വെളിപ്പെടുത്തി അനുശ്രീ

ശിശുദിനത്തില്‍ ദൈവത്തിന്റെ സ്വന്തം മാലാഖ കുഞ്ഞുങ്ങളോടൊപ്പം പങ്കുവെച്ച നിമിഷങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ളതായിരുന്നു വീഡിയോ. ഇങ്ങനെയൊരു ദിവസത്തില്‍ കുഞ്ഞുങ്ങളോടൊപ്പം ആഘോഷിക്കാന്‍ തന്നെ ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്ന് ഗായത്രി പറയുന്നു.

കുട്ടികളുടെ വലിയ ലോകത്തിലേക്ക് നമ്മള്‍ ഇറങ്ങിച്ചെല്ലണമെന്നും നമ്മള്‍ ചെറിയ ലോകത്ത് മാത്രമായി ചുരുങ്ങരുതെന്നും ഗായത്രി പറയുന്നു. കുട്ടികള്‍ക്കൊപ്പം ആടിയും പാടിയും ഒത്തിരി നിമിഷങ്ങള്‍ ചെലവഴിച്ചാണ് താരം മടങ്ങിയത്.

Advertisement