Home Entertainment Celebrities

വീണ്ടും ഗായകനായി എത്തി മലയാളികളെ ഞെട്ടിച്ച് ലാലേട്ടന്‍, ആശംസകള്‍ നേര്‍ന്ന് മമ്മൂക്ക, ബര്‍മുഡയിലെ ആദ്യ ഗാനം പുറത്ത്

65

മലയാളി പ്രേക്ഷകരുടെ ഇഷ്ടനടന്മാരില്‍ ഒരാളാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാല്‍. ലാലേട്ടന് ഒത്തിരി ആരാധകരാണുള്ളത്. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച മോഹന്‍ലാല്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെയാണെന്ന് പറയാം. അദ്ദേഹം ഒടു നടനെന്നതിലുപരി ഒരു ഗായകന്‍ കൂടിയാണ്.

Advertisements

നിരവധി പാട്ടുകള്‍ അദ്ദേഹം മലയാള സിനിമയ്ക്കായി ആലപിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലാലേട്ടന് വീണ്ടും ഗായകനാകുകയാണ്. താരം ആലപിച്ച ഏറ്റവും പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. പുത്തന്‍ ചിത്രം ബര്‍മുഡയ്ക്ക് വേണ്ടിയാണ് മോഹന്‍ലാല്‍ ഗാനം ആലപിച്ചത്.

Also Read: പാട്ട് ഹിറ്റായപ്പോള്‍ സന്താഷിച്ചു, പക്ഷേ ഇത് കാണാന്‍ അവളില്ലാത്തത് മനസ്സിനെ വേദനിപ്പിച്ചു, ഭാര്യയുടെ ഓര്‍മ്മകളില്‍ ബിജു നാരായണന്‍

ഷെയിന് നിഗമാണ് ചിത്രത്തിലെ നായകന്‍. ചോദ്യ ചിഹ്നം പോലെ എന്ന് തുടങ്ങുന്ന മോഹന്‍ലാലിന്റെ ഗാനമാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയാണ് ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വിട്ടത്.

ഗാനം ആലപിച്ച നടന്‍ മോഹന്‍ലാലിനും ബര്‍മുഡ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമെല്ലാം താരം ആശംസകള്‍ അറിയിച്ചിട്ടുണ്ട്. പാട്ടിന്റെ വരികളെഴുതിയത് വിനായക് ശശികുമാറാണ്. രമേഷ് നാരായണ്‍ ആണ് സംഗീതംനല്‍കിയത്. സംവിധായകന്‍ ടി.കെ. രാജീവ് കുമാറാണ് ഷെയ്ന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത്.

കാശ്മീരിയായ ശെയ്ലീ കൃഷ്ണയാണ് 24 ഫ്രെയിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിലെ നായിക. ചിത്രം സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. നര്‍മ്മ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്.

ചിത്രത്തില്‍ ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിജള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശ്ന്‍, ദിനേഷ് പണിക്കര്‍,കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Advertisement