പാട്ട് ഹിറ്റായപ്പോള്‍ സന്തോഷിച്ചു, പക്ഷേ ഇത് കാണാന്‍ അവളില്ലാത്തത് മനസ്സിനെ വേദനിപ്പിച്ചു, ഭാര്യയുടെ ഓര്‍മ്മകളില്‍ ബിജു നാരായണന്‍

61

നടന്‍ കുഞ്ചാക്കോ ബോബന്റെ ഒരു ഡാന്‍സ് വീഡിയോയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഉത്സവപ്പറമ്പില്‍ ഡാന്‍സ് കളിക്കുന്ന താരത്തിന്റെ വീഡിയോയായിരുന്നു ഇത്. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ആരാധകര്‍ വാട്‌സ്ആപ്പ് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ വൈറലാക്കുകയുമായിരുന്നു.

ദേവദൂതര്‍ പാടി എന്ന ഗാനത്തിനാണ് ചാക്കോച്ചന്‍ ചുവടുവെച്ചത്. താരം നായകനായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളില്‍ ഒന്നാണ് ദേവദൂതര്‍ പാടി.

Advertisements

മമ്മൂട്ടി ചിത്രമായ കാതോട് കാതോരത്തിലേതാണ് ഈ ഗാനം. വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസായ ചിത്രത്തിലെ എവര്‍ഗ്രീന്‍ സോങ് ചാക്കോച്ചന്റെ സിനിമയ്ക്ക് വേണ്ടി വീണ്ടും റിപ്രാെഡ്യൂസ് ചെയ്തതായിരുന്നു. ദേവദൂതര്‍ പാടി എന്ന ഒറിജിനല്‍ ഗാനം ആലപിച്ചത് ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസാണ്.

ഈ ഗാനം ഇപ്പോള്‍ റിപ്രൊഡ്യൂസ് ചെയ്തപ്പോള്‍ അത് ആലപിച്ചത് ഗായകന്‍ ബിജു നാരായണനാണ്. നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള ഗായകനാണ് ബിജു നാരായണന്‍. പാട്ട് ഇത്രത്തോളം വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഗാനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞ സന്തോഷത്തിലാണെന്നും ബിജു നാരായണന്‍ പറയുന്നു.

Also Read: പ്രിയപ്പെട്ട പൊസിഷൻ ഏതാണെന്ന് അപർണ്ണ, കള്ളച്ചിരിയോടെ മറുപടി പറഞ്ഞ് ജീവ: വൈറലായി വീഡിയോ

മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഗായകന്‍ മനസ് തുറന്നത്. ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്റേതായിരുന്നു ദേവദൂതര്‍ പാടി എന്ന പാട്ട് വീണ്ടും അവതരിപ്പിക്കണമെന്ന തീരുമാനമെന്നും രണ്ടുമാസം മുമ്പ് സംഗീത സംവിധായകന്‍ ഡോണ്‍ വിന്‍സെന്റ് എന്നെ പാട്ടുപാടാന്‍ വിളിക്കുകയായിരുന്നുവെന്നും ബിജു നാരായണ്‍ പറയുന്നു.

”നല്ലൊരു സുഹൃത്തായ ഡോണ്‍ ഒരു പാട്ടുപാടാന്‍ വരണമെന്ന് വിളിച്ചുപറഞ്ഞപ്പോള്‍ ഏതാണ് സിനിമയെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു, അവസരം കിട്ടിയാല്‍ സിനിമയൊന്നും നോക്കാതെ പോയി പാടുന്നതാണ് പതിവ്. ദേവദൂതര്‍ പഴയ പാട്ടാണല്ലോ. ഞാന്‍ ആകെ ചോദിച്ചത് പകര്‍പ്പവകാശങ്ങള്‍ നിയമപരമായി വാങ്ങിയിട്ടുണ്ടോ എന്നതുമാത്രമാണ്്.’ എന്ന് ബിജു കൂട്ടിച്ചേര്‍ത്തു.

‘ ഒരു പാട്ട് ഇറങ്ങി 37 വര്‍ഷം കഴിഞ്ഞ് ഇതേ പാട്ട് വീണ്ടും ഒരു സിനിമക്ക് വേണ്ടി എടുക്കുന്നു. ആ പാട്ട് പാടാനുള്ള ഭാഗ്യം എന്നെത്തേടി വരുന്നു. ഇത് സ്വപ്നത്തില്‍പ്പോലും കരുതിയതല്ല. അത്രയേറെ ഗൃഹാതുരമായ പാട്ടാണിത്. ഹിറ്റാവുമെന്ന് ഉറപ്പായിരുന്നെങ്കിലും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെന്ന്’ ഗായകന്‍ കൂട്ടിച്ചേര്‍ത്തു.

പാട്ട് ഹിറ്റായപ്പോള്‍ ഒരുപാട് സന്തോഷിച്ചിരുന്നുവെന്നും പക്ഷേ ഇത് കാണാന്‍ ഭാര്യ ഒപ്പമില്ലാത്തത് മനസ്സിനെ വല്ലാതെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അവള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒത്തിരി സന്തോഷിച്ചേനെയെന്നും തന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പമുണ്ടായിരുന്നു അവളെന്നും ബിജു നാരണന്‍ വേദനയോടെ പറയുന്നു.

Advertisement