പ്രിയപ്പെട്ട പൊസിഷൻ ഏതാണെന്ന് അപർണ്ണ, കള്ളച്ചിരിയോടെ മറുപടി പറഞ്ഞ് ജീവ: വൈറലായി വീഡിയോ

409

മലയാളം മിനിസ്‌ക്രീൻ ബിഗ് സ്‌ക്രീൻ പ്രേമികൾക്ക് ഏറെ സുപരിചിതരായ താരജോഡികളാണ് ജീവ ജോസഫും അപർണ തോമസും. ടെലിവിഷൻ ഷോകളിലൂടെയും സിനിമകളിലൂടെയും ജീവ തന്റെ സാന്നിദ്ധ്യം അറിയിക്കുമ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അപർണ എത്തുന്നത്.

അപർണയും ജീവയും ഒന്നിച്ചുള്ള വീഡിയോകളുമായാണ് അപർണ മിക്കപ്പോഴും എത്തുന്നത്. ചിലപ്പോഴൊക്കെ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഇരുവരുടേയും സുഹൃത്തുക്കളും ഉണ്ടാകാറുണ്ട്. തങ്ങളടെ ദാമ്പത്യ ജീവിതത്തിലെ കുഞ്ഞ് കുഞ്ഞ് തമാശകൾ എല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇരുവരുടെയും അഭിമുഖങ്ങൾ പ്രേക്ഷകർക്ക് അതിലും വലിയ എന്റർടൈൻമെന്റ് ആണ് നൽകാറുള്ളത്.

Advertisements

ഇപ്പോഴിതാ അപർണ ഒരുക്കിയ ഒരു സ്‌പെഷ്യൽ ചോദ്യോത്തര വേളയിൽ ജീവ നൽകിയ മറുപടിയൊക്കെ വൈറലായി മാറുകയാണ്. പൊതുവേ സ്ത്രീകൾക്ക് പുരുഷന്മാരോട് ചോദിക്കാൻ മടിയുള്ള എന്നാൽ അവരിൽ നിന്ന് അറിയാൻ ആഗ്രഹമുള്ള ചില ചോദ്യങ്ങളാണ് ഇവ എന്ന മുഖവുരയോടെയാണ് അപർണ ചോദ്യങ്ങളുമായി എത്തിയത്.

Also Read
സന്തുഷ്ട കുടുംബമായി ചിരിച്ച് നിന്ന് ദിലീപും കാവ്യയും, കുറേ നാളുകൾക്ക് ശേഷമാണല്ലോ രണ്ടാളും ഇത്രയും സന്തോഷത്തോടെ നിൽക്കുന്നതെന്ന് ആരാധകർ, പുതിയ ചിത്രം വൈറൽ

സെ ക് സ് ലൈഫുമായി ബന്ധപ്പെട്ടുള്ള ചില ചോദ്യങ്ങൾ ഒക്കെയായിരുന്നു അപർണ ഒരുക്കി വെച്ചിരുന്നത്. ഇതിനൊക്കെയുള്ള മറുപടി പറഞ്ഞ ജീവയ്ക്ക് വലിയ ചമ്മലാണെന്ന് വ്യക്തമായിരുന്നു. രസകരമായിട്ടുള്ള ചില വീഡിയോകൾ ആണ് ഇവർ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കുന്നത്.

ഭർത്താവും ഭാര്യയും തമ്മിൽ സംസാരിക്കേണ്ട വിഷയങ്ങളെക്കുറിച്ച് ആണ് സംസാരിക്കുന്നത് എന്നും ഇവർ മുഖവുരയായി പറഞ്ഞിരുന്നു. ചോദ്യങ്ങൾക്ക് ജീവ പറയുന്ന മറുപടികളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഏതു വസ്ത്രം ഇട്ട ഒരു പെൺകുട്ടിയെ കാണുമ്പോൾ ആകർഷണീയമായി തോന്നുന്നത് എന്ന ചോദ്യത്തിന് ജീവ മറുപടി പറഞ്ഞിരിക്കുന്നത് രസകരമായ രീതിയിലാണ്.

ഒരു സാരിയുടുത്ത ഒരു പെൺകുട്ടി വരുമ്പോൾ അവളെ കാണുമ്പോൾ തനിക്ക് പ്രത്യേകത തോന്നുമെന്നും എന്നാൽ കാണിക്കാൻ വേണ്ടി വയറു കാണുന്ന പെൺകുട്ടികളോട് താത്പര്യമൊന്നും തോന്നില്ലെന്നും ജീവ തുറന്ന് പറയുന്നുണ്ട്. അപർണയുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ ആണ് ജീവ ഇക്കാര്യം പറയുന്നത്. ഒരു സാധാരണ പുരുഷന്റെ ഇഷ്ടങ്ങളെ കുറിച്ച് ആണ് സംസാരിച്ചത് എന്ന ജാമ്യത്തോടെയാണ് ജീവ ഇക്കാര്യങ്ങൾ പറയുന്നത്.

അപർണയുമായി ബന്ധപ്പെടുത്തി കൊണ്ടാണ് ജീവ സംസാരിച്ചത്. പെൺകുട്ടികൾ മേക്കപ്പ് ഇടുന്നത് ആണോ ഇടാത്തതാണോ പെൺകുട്ടികളിൽ ഇഷ്ടമെന്ന് ചോദിച്ചപ്പോൾ ഉറങ്ങി എഴുന്നേറ്റ് വരുന്ന പെൺകുട്ടിയുടെ മുഖമാണ് യഥാർത്ഥ സൗന്ദര്യമുള്ള മുഖം എന്നും അത്തരത്തിൽ ഒരു പെൺകുട്ടിയുടെ മുഖം ആണ് തനിക്ക് ഏറ്റവും സൗന്ദര്യമുള്ളത് ആയി തോന്നുന്നത് എന്നുമായിരുന്നു ജീവ പറഞ്ഞ മറുപടി. പരസ്പരം ബന്ധത്തിലേർപ്പെടുന്ന സമയത്ത് ഡ്രിം ചെയ്യാത്ത ശരീരഭാഗങ്ങളെ കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ജീവ പറഞ്ഞു.

ബന്ധത്തിൽ വൃത്തി എന്നത് തനിക്ക് വളരെയധികം നിർബന്ധമാണെന്നും ജീവയും അപർണയും ഒരേ സ്വരത്തിൽ പറഞ്ഞു. ഒരു പെൺകുട്ടിയുടെ വി ർ ജി നി റ്റി (ചാരിത്ര്യം) വിവാഹത്തിനു മുൻപ് നഷ്ടപ്പെട്ടു എന്ന് അറിഞ്ഞാൽ വിവാഹം കഴിക്കുമോ എന്ന് അപർണയുടെ ചോദ്യത്തിന് ജീവ നൽകിയ മറുപടിയും ശ്രദ്ധ ആകർഷിച്ചിരുന്നു. ഇന്നത്തെ കാലത്ത് അങ്ങനെ ഒരു ചോദ്യത്തിൽ തന്നെ യാതൊരു വിധത്തിലുമുള്ള അർത്ഥമില്ലെന്നും ജീവ പറഞ്ഞു വെക്കുന്നുണ്ട്.

Also Read
ഒന്നും അറിയാത്ത പ്രായത്തിൽ പ്ലസ്ടു കഴിഞ്ഞ് വിവാഹിതയായി; വിചാരിച്ചപോലെയല്ല വിവാഹവും ഹണിമൂണും; സിഡി ഇറങ്ങിയെന്ന് പറഞ്ഞവർ വരെയുണ്ട്; വിവാഹമോചനത്തെ കുറിച്ച് ശാലിനി നായർ

ഒരു പെൺകുട്ടി ഒരു പുരുഷനുമായി ഒരുമിച്ച് ജീവിച്ചാൽ മാത്രമേ വി ർ ജി നി റ്റി നഷ്ടപ്പെടു എന്നില്ലെന്നും. സ്‌പോർട്‌സിൽ ആക്ടീവായുള്ള പെൺകുട്ടികൾ ആണെങ്കിൽ ചിലപ്പോൾ അതിനു മുൻപ് ബയോളജിക്കലി ഇങ്ങനെയൊക്കെ സംഭവിച്ചേക്കാമെന്നും അതിനർത്ഥം ഇതുമാത്രമല്ല എന്നും ജീവ പറയുന്നുണ്ടായിരുന്നു.

വീഡിയോയ്ക്ക് താഴെ വരുന്നത് നിരവധി കമന്റുകൾ ആണ്. കാര്യങ്ങൾ ഇത്രയും ഓപ്പണായി പറയുന്നത് എന്തിനാണ് എന്ന് ആരെങ്കിലും കമന്റായി ചോദിക്കാം, പക്ഷേ ഇത്തരം കാര്യങ്ങൾ നമ്മൾ ഇങ്ങനെ സംസാരിക്കുന്നത് വളരെ നല്ലതാണ് എന്ന് ജീവ നേരത്തേ വീഡിയോയിൽ പറയുകയും ചെയ്യുന്നുണ്ടായിരുന്നു.**

Advertisement