Home Entertainment Celebrities

ഇപ്പോൾ ഈ വിഷയം എടുത്തിട്ട് എന്നെ നാണംകെടുത്തേണ്ട കാര്യം ഇല്ലായിരുന്നു; ഇനി നിത്യയോട് പ്രണയവും ഇല്ല ഒന്നുമില്ല; താരത്തിന് എതിരെ തുറന്നടിച്ച് സന്തോഷ് വർക്കി

165

ബാലതാരമായി അഭിനയ രംഗത്ത് എത്തി പിന്നീട് നായികയായി തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത താരമായി മാറിയ നടിയാണ് നിത്യാ മേനൻ. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിരുന്നു.

ബാലതാരമായി 1988ലാണ് നിത്യ സിനിമയിലേക്ക് എത്തുന്നത്. ആകാശഗോപുരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടി കേരള കഫേ, എയ്ഞ്ചൽ ജോൺ, അപൂർവ്വ രാഗം, അൻവർ, ഉറുമി, തത്സമയം ഒരു പെൺകുട്ടി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്തിയിട്ടുണ്ട്. പിന്നണി ഗായിക കൂടിയാണ് നടി. ഈയടുത്തായി താരം വാർത്തകളിൽ ഇടം നേടിയത് ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറലായ സന്തോഷ് വർക്കിയുടെ പേരുമായി ചേർത്താണ്. മോഹൻലാലിന്റെ കടുത്ത ആരാധകൻ കൂടിയാണ് സന്തോഷ്.

Advertisements

സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഓൺലൈൻ ചാനലുകളിൽ സന്തോഷ് വർക്കിസ്ഥിര സാന്നിധ്യമായത്. സമീപകാലത്തെ അഭിമുഖങ്ങളിൽ എല്ലാം തന്നെ മോഹൻലാലിനോടുള്ള ഇഷ്ടത്തിനൊപ്പം നടി നിത്യാ മേനനെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ താത്പര്യമുണ്ടെന്നും സന്തോഷ് വെളിപ്പെടുത്തിയിരുന്നു. നിത്യയെ വിവാഹം കഴിക്കാനുള്ള താത്പര്യം നിത്യയോടും കുടുംബത്തോടും നേരിട്ടുതന്നെ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ തന്റെ പ്രണയം നിത്യ മേനൻ അവഗണിച്ചെന്നുമാണ് സന്തോഷ് പറയുന്നത്.

ALSO READ- ‘എൽജിബിടിക്യു എന്ന കമ്യൂണിറ്റിയെക്കുറിച്ച് ഇന്നലെ കേട്ട ആളല്ല ഞാൻ, ആരെയും മോശമാക്കാൻ ശ്രമിച്ചിട്ടില്ല, നിയമപരമായി നേരിടും’; രഞ്ജിനി ജോസ്

ഇതിനിടെ സന്തോഷിനെ കീടമെന്ന് വിളിച്ചാണ് നിത്യ മേനൻ രംഗത്തെത്തിയത്. നിത്യ മേനന്റെ ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. ഇപ്പോൾ നിത്യയുടെ പ്രതികരണത്തെ രൂക്ഷമായി എതിർത്ത് കൊണ്ട് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വർക്കി.

നിത്യ ആദ്യം തന്നെ ‘നോ’ പറഞ്ഞെങ്കിൽ ഇത്രയും വർഷം പിറകെ നടക്കില്ലായിരുന്നു എന്ന് സന്തോഷ് പറയുന്നു. ‘ഇനി അവരോട് പ്രണയവുമില്ല ഒന്നുമില്ല’, എന്നും സന്തോഷ് പറയുന്നു. ‘എനിക്ക് അവരോട് ആത്മാർത്ഥ പ്രണയമായിരുന്നു. കാഞ്ചന മാലയിലെ കാഞ്ചനയുടെ മെയിൽ വേർഷനാണ് ഞാൻ. അവർ എന്നെക്കുറിച്ച് പറഞ്ഞ വീഡിയോ കണ്ടപ്പോൾ തകർന്നുപോയി.’

ALSO READ- ‘ബെസ്റ്റ് ഫ്രണ്ട്സാണ് കീർത്തിയും പ്രണവും, പക്ഷെ എന്തെങ്കിലും പ്രശ്നം വന്നാൽ ഏത് പാതിരാത്രിയും വിളിക്കുന്നത് ദുൽഖറിനെയാണ്’; കല്യാണി പ്രിയദർശൻ

‘ഞാൻ സൈക്കോ ആണെന്ന് അവർ വീഡിയോയിൽ പറഞ്ഞു. സൈക്കോ ആയിട്ടുള്ളവർ ഇങ്ങനെയാണോ ചെയ്യുന്നത്? ‘ഉയരെ’ എന്ന സിനിമയിൽ കാണിക്കുന്നത് പോലെ ആസിഡ് അറ്റാക്കും പിന്നെ റേപ്പും ഒക്കെ അല്ലേ സൈക്കോ ആളുകൾ ചെയ്യുന്നത്. ഞാൻ അങ്ങനെ എന്തേലും ചെയ്തിട്ടുണ്ടോ?’ സന്തോഷ് ചോദിക്കുന്നു.

‘എനിക്ക് 30 ഓളം സിം ഉണ്ടെന്ന് അവർ പറയുന്നു. ഞാൻ ആകെ രണ്ട് തവണയാണ് അവരോട് സംസാരിച്ചിട്ടുള്ളത്. ഒരാൾക്ക് എങ്ങനെയാണ് നമ്മുടെ നാട്ടിൽ മുപ്പത് സിം എടുക്കാൻ കഴിയുന്നത്. അവരെ സ്‌നേഹിച്ചത് കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ എനിക്ക് സഹിക്കേണ്ടി വന്നു. നിത്യയെ കാണാൻ ബാംഗ്ലൂർ വരെ പോയിട്ടുണ്ട്. അന്ന് കാണാൻ കഴിഞ്ഞില്ല. അന്ന് നിത്യയുടെ വീട്ടുകാർ എനിക്കെതിരെ കേസ് കൊടുത്തു. ഇവരുടെ പരാതിയെ തുടർന്ന് ബാംഗ്ലൂർ പോലീസ് കമ്മീഷ്ണർ എന്നെ വിളിച്ച് 24 മണിക്കൂറിനുള്ളിൽ അവിടുന്ന് വിടണമെന്ന് പറഞ്ഞു’,-സന്തോഷ് പറഞ്ഞു.

‘എന്റെ എൺപത് വയസ്സായ പിതാവിനെ നിത്യ മേനന്റെ മാതാവ് പരിഹസിക്കുകയും അസഭ്യം പറയുകയും ചെയ്തിട്ടുണ്ട്. നാല് മാസം മുമ്പ് അച്ഛൻ മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം അവരോടുള്ള ഇഷ്ടം ഒക്കെ മാറ്റിവെച്ച് ആ ചാപ്റ്റർ ക്ലോസ് ചെയ്തതാണ്. ഇപ്പോൾ ഈ വിഷയം എടുത്തിട്ട് എന്നെ നാണംകെടുത്തേണ്ട കാര്യം ഇല്ലായിരുന്നു. സോഷ്യൽ മീഡിയയിൽ എനിക്കെതിരെയാണ് എല്ലാവരും സംസാരിക്കുന്നത്. ഇനി അവരോട് പ്രണയവും ഇല്ല ഒന്നുമില്ല. അമ്മക്ക് വേണ്ടിയാണ് ഇനി ജീവിക്കുന്നത്’, സന്തോഷ് വ്യക്തമാക്കി.

Advertisement