Home Entertainment Celebrities

ഞാൻ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയില്ല, എന്താണ് നടന്നതെന്ന് ദൈവത്തിന് അറിയാം: ദിലീപിനെ പിന്തുണച്ച് ശാലു മേനോൻ

239

നൃത്ത രംഗത്ത് നിന്നും സിനിമാ സിരിയൽ രംഗത്തേക്ക് എത്തിയ താരമാണ് നടി ശാലു മേനോൻ. നിരവധി സിനിമകളിലും സീരിലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ശാലു മേനോന് തെക്കൻ കേരളത്തിൽ സ്വന്തമായി നിരവധി നൃത്ത വിദ്യാലയങ്ങളും ഉണ്ട്.

ശാലു മേനോന്റെ മുത്തശ്ചൻ തുടങ്ങിയ ജയകേരള ഇപ്പോൾ ശാലുമേനോൻ ആണ് ഏറ്റെടുത്ത് നടത്തി പോരുന്നത്. അതേ സമയം മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് ഇപ്പോൾ ഏറെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ കൂടിയാണ് കടന്ന് പോയ്കൊണ്ടിരിക്കുന്നത്.

Advertisements

നടിയെ ആ ക്ര മി ച്ച കേസിൽ ഇപ്പോഴും കുറ്റാരോപിതനായ ദിലീപ് കോടതികൾ കയറി ഇറങ്ങുകയാണ്. സിനിമ രംഗത്തുനിന്നും നിരവധിേ പരാണ് അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ അത്തരത്തിൽ നടി ശാലു മേനോൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

Also Read
ഓമനത്തിങ്കൾ പക്ഷിയിലെ അന്നമോളായും മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയായും എത്തി പ്രേഷകരുടെ മനസ് കവർന്ന ഈ സുന്ദരിക്കുട്ടി ഇപ്പോൾ ആരാണെന്ന് അറിയാമോ

ശാലു മേനോൻ പറയുന്നത് തനിക്ക് അദ്ദേഹത്തെ അടുത്ത് അറിയില്ലെങ്കിലും ഇങ്ങനെ ഒരു തെറ്റ് അദ്ദേഹം ചെയ്യില്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. നടി ആ ക്ര മി ക്കപ്പെട്ട കേസിൽ ദിലീപിന് പിന്തുണയറിയിച്ചാണ് ശാലു മേനോൻ രംഗത്ത് എത്തിയത്.

ദിലീപേട്ടനെ എനിക്ക് അടുത്തറിയില്ല. എങ്കിലും വലിയ ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തിന്റെ ഇന്റർവ്യൂകളൊക്കെ കാണാറുണ്ട്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പല വാർത്തകളും വരുന്നു. ഇതൊന്നും ശരിയാകണം എന്നില്ലയെന്നാണ് ശാലു മേനോൻ പറയുന്നത്

ശാലുമേനോന്റെ വാക്കുകൾ ഇങ്ങനെ,

പലരും ദിലീപ് അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നുണ്ട്. എനിക്ക് അതൊന്നും പറയാൻ സാധിക്കില്ല. ഞാൻ അഭിനയ രംഗത്തേക്ക് വന്ന തുടക്കത്തിൽ ദിലീപേട്ടന് ഒപ്പം ഒരു സിനിമയിൽ വേഷമിട്ടിരുന്നു. പിന്നീട് എനിക്ക് പാതി വഴിയിൽ പേരേണ്ടി വന്നു.

മറ്റൊരു നടിയാണ് ഈ വേഷം ചെയ്തത്. മൂന്നാല് സീനിൽ മാത്രമേ അന്ന് അഭിനയിച്ചുള്ളൂ. എങ്കിലും എനിക്ക് വലിയ ഇഷ്ടമാണ് ദിലീപേട്ടനെ. ദിലീപേട്ടനെ എനിക്ക് അടുത്തറിയില്ല എങ്കിലും വലിയ ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തിന്റെ ഇന്റർവ്യൂകളൊക്കെ കാണാറുണ്ട്.

Also Read
ആ വീഡിയോ ലീക്ക് ആയതിൽ ഒരു ടെൻഷനും ഇല്ല, എല്ലാവരും ചെയ്യുന്ന കാര്യങ്ങളാണ് താനും ചെയ്തിട്ടുള്ളത്: തുറന്നടിച്ച് പ്രിയാ വാര്യർ

കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പല വാർത്തകളും വരുന്നു. ഇതൊന്നും ശരിയാകണം എന്നില്ല. എന്താണ് നടന്നതെന്ന് ദൈവത്തിന് അറിയാം. ഞാൻ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയില്ല എന്നും ശാലു മേനോൻ പറയുന്നു.

Advertisement