Home Entertainment Celebrities

ആ വീഡിയോ ലീക്ക് ആയതിൽ ഒരു ടെൻഷനും ഇല്ല, എല്ലാവരും ചെയ്യുന്ന കാര്യങ്ങളാണ് താനും ചെയ്തിട്ടുള്ളത്: തുറന്നടിച്ച് പ്രിയാ വാര്യർ

21397

ഒമർലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ എത്ത ലോകം മുഴുവൻ ആരാധകരെ നേടിയെടുത്ത നടിയാണ് പ്രിയ പ്രകാശ് വാര്യർ എന്ന പ്രിയാ വാര്യർ. ഈ സിനമയിലെ മാണിക്യ മലരായി എന്ന ഗാനത്തിന് ഇടെയുള്ള ഒരു കണ്ണടയ്ക്കൽ രംഗത്തിലൂടെയാണ നടി ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയത്.

പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ നടി ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. അതേ സമയം അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് പ്രിയ വാര്യർ. താൻ നായികയാകുന്ന ഏറ്റവും പുതിയ മലയാള ചിത്രം 4 ഈയേർസിന്റെ പ്രമോഷന്റെ ഭാഗമായാണ് താരം ഒട്ടുമിക്ക ഓൺലൈൻ മാധ്യമങ്ങൾക്കും അഭിമുഖങ്ങൾ നൽകികൊണ്ടിരിക്കുകയാണ് ഇപ്പോൾ.

Advertisements

priya-warrier-8

ഈ ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത് ശങ്കർ ആണ്. കഴിഞ്ഞ ഒരു ദിവസം പുറത്തു വന്ന ഒരു അഭിമുഖത്തിൽ പ്രിയ തൻെ ലീക്കായ തന്റെ വീഡിയോ കുറിച്ച് സംസാരിക്കുക ഉണ്ടായി. പ്രിയ വാര്യർ മദ്യപിക്കുന്ന ഒരു വീഡിയോ ആയിരുന്നു പുറത്തു വന്നത്.

Also Read
പതിമൂന്നാം വയസിലായിരുന്നു ഉമ്മിയുടെ കല്യാണം, കണ്ടാൽ എന്റെ സഹോദരിയെ പോലെയാണ്, എല്ലായിടത്തും ഉമ്മിയാണ് എന്നെ കൊണ്ട് പോകുന്നത്, പറയുന്നവർ പറയട്ടെ എന്നാണ് ഉമ്മി പറഞ്ഞത്: അൻഷിത

താൻ മദ്യപിച്ചിരിക്കുന്ന ആ വീഡിയോ പുറത്തു വന്നതിൽ ഒരു ടെൻഷനും ഇല്ലെന്ന് പ്രിയ പറയുന്നു. ആ വീഡിയോ എടുത്തത് ബാംഗ്ലൂരിൽ വച്ചാണ്. അപ്പോൾ നന്നായി മദ്യപിച്ചിട്ട് ഉണ്ടായിരുന്നു. എല്ലാവരും ചെയ്യുന്ന കാര്യങ്ങൾ മാത്രമേ താനും ചെയ്തിട്ടുള്ളൂ. പക്ഷേ താൻ ഒരു പബ്ലിക് ഫിഗർ ആയതാണ് കുഴപ്പം.

തന്റെ ആ വീഡിയോ കണ്ടു അമ്മ പൊട്ടിച്ചിരിക്കുക ആയിരുന്നു. എന്നാൽ ആ വീഡിയോ കണ്ട അച്ഛൻ, എന്തിനാണ് മോശം വാക്കുകൾ ഉപയോഗിക്കുന്നത് എന്ന് മാത്രമാണ് ചോദിച്ചത്. അദ്ദേഹം വേറൊന്നും അതിനെക്കുറിച്ച് പറഞ്ഞിട്ടില്ല. താൻ ആദ്യമായി മദ്യപിക്കാൻ പോയത് അച്ഛനോട് പറഞ്ഞതിനു ശേഷം ആണെന്നും പ്രിയ വാര്യർ പറയുന്നു.

അത്രത്തോളം ഫ്രീഡം തന്റെ കുടുംബത്തിൽ നിന്നും ലഭിക്കുന്നുണ്ട്. മറുപടി കൊടുക്കേണ്ടവർക്ക് ഒരു പ്രശ്‌നവും ഇല്ലാത്തതു കൊണ്ട് ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്‌നമല്ല. അതേ സമയം അന്ന് പുറത്തു വന്ന വീഡിയോയുടെ താഴെ നിരവധി പോസിറ്റീവ് കമന്റ്‌സും താൻ കണ്ടിരുന്നു എന്ന് പ്രിയ വാര്യർ വ്യക്തമാക്കുന്നു. ഏതായാലും പ്രിയാ വാര്യരുടെ മദ്യപാന വീഡിയോ പോലെ ഈ അഭിമുഖവും വൈറലായി മാറുകയാണ്.

Also Read
അന്ന് ജൂനിയർ ആർട്ടിസ്റ്റുകളെക്കാൾ താഴെയായിരുന്നു എനിക്ക് സ്ഥാനം, ലൊക്കേഷനിൽ നിന്നും ഭക്ഷണം പോലും തരില്ലായിരുന്നു; ബാബുരാജ് പറഞ്ഞത്

Advertisement