എന്റെ ഒരു കാര്യത്തിലും ഭർത്താവ് ഇടപെടില്ല, എന്റെ ഒപ്പം ജീവിക്കുന്നത് വലിയ പ്രയാസം ആണെന്നാണ് ഭർത്താവ് എപ്പോഴും പറയുന്നത്: ഗീതാ വിജയൻ

361

സിദ്ദിഖ്‌ലാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഇൻഹരിഹർ നഗർ എന്ന സിനിമയാലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗീത വിജയൻ. ഇൻഹരിഹർ നഗറിന്റെ തകർപ്പൻ വിജയത്തെ തുടർന്ന് വലുതും ചെറുതുമായ വേഷങ്ങളിൽ നിരവധി സിനിമകളിൽ ഗീതാ വിജയൻ എത്തി.

ഇടക്കാലത്ത് വച്ച് അഭിനയത്തിൽ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോഴും ഗീതാ വിജയൻ ചലചിത്ര ലോകത്ത് വളരെ സജീവമാണ്. ഇന്നും ഗീത വിജയനെന്ന നടിയെ മലയാളികൾ ഓർമ്മിക്കുന്നത് ഇൻഹരിഹർ നഗറിലെ മായ എന്ന കഥാപാത്രത്തിലൂടെ യആണ്.

Advertisements

അതേ സമയം തനിക്ക് സിനിമാ ലോകത്ത് നിന്നും ഉണ്ടായിട്ടുള്ള പല അനുഭവങ്ങളും അത്രത്തോളം സുഖകരം ആയിരുന്നില്ലന്ന് അടുത്തിടെ ഗീതാ വിജയൻ പറഞ്ഞിരുന്നു. ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവേ ആയിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

Also Read
അന്ന് ജൂനിയർ ആർട്ടിസ്റ്റുകളെക്കാൾ താഴെയായിരുന്നു എനിക്ക് സ്ഥാനം, ലൊക്കേഷനിൽ നിന്നും ഭക്ഷണം പോലും തരില്ലായിരുന്നു; ബാബുരാജ് പറഞ്ഞത്

ഇപ്പോഴും വീട്ടിൽ നിരവധി വണ്ടിച്ചെക്കുകൾ ഉണ്ട് അത് ഓർക്കുമ്പോൾ തന്നെ വല്ലാത്ത സങ്കടം വരുമെന്ന് ഗീതാ വിജയൻ പറയുന്നു. താൻ വാളരെ സത്യസന്ധമായിട്ടാണ് ജോലി ചെയ്യുന്നത്. ഒരു സിനിമ വരുമ്പോൾ അതിനെ കുറിച്ച് മാത്രമല്ല മറിച്ച് സാമ്പത്തികം കൂടി നോക്കാറുണ്ട്.

ആ പ്രതിഫലം കിട്ടുമ്പോൾ എന്തൊക്കെ ചെയ്യണമെന്ന് നേരത്തെ തന്നെ കണക്ക് കൂട്ടിയിരിക്കുമെന്ന് അവർ പറയുന്നു.സിനിമ ചെയ്തതിന് ശേഷം കിട്ടിയ ചെക്കുമായി ബാങ്കിൽ ചെല്ലും. എന്നാൽ അത് മടങ്ങുന്നത് വല്ലാത്ത വേദന ഉണ്ടാക്കുന്ന കാര്യമാണ്. വണ്ടിച്ചെക്ക് തിരികെ വാങ്ങി പണം തന്ന ആരുമില്ലെന്ന് ഗീത പറയുന്നു.

തന്റെ കാര്യങ്ങൾ നോക്കുന്നതിന് മാനേജർ ആയി ആരുമില്ല. സ്വയമാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്. തന്റെ ഭർത്താവ് ഒരു കാര്യത്തിലും ഇടപെടില്ല. അതാണ് അദ്ദേഹം നൽകുന്ന സ്വതന്ത്ര്യം. തന്റേതായ ഒരു സ്ഥാനം നൽകാൻ ഭർത്താവിന് കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വമെന്ന് ഗീത പറയുന്നു.

Also Read
അദ്ദേഹം എന്റെ അഭിനയത്തിൽ തൃപ്തനല്ലെന്ന് തോന്നുന്നു, മോഹൻലാൽ ചിത്രത്തിനിടെ നയൻതാര തന്നോട് പറഞ്ഞത് വെളിപ്പെടുത്തി സത്യൻ അന്തിക്കാട്

തന്റെ ഒപ്പം ജീവിക്കുന്നത് വളരെ പ്രയാസകരമായ കാര്യമാണെന്ന് ഭർത്താവ് ഇടയ്ക്കിടെ പറയാറുണ്ട്. അത് സത്യമാണ് ആർക്കും തന്റെ ഒപ്പം ജീവിക്കാൻ സാധിക്കില്ല, അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഗീത വിജയൻ പറയുന്നു. അതേ സമയം മലയാള സിനിമയിൽ വീണ്ടും സജീവം ആകാനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോൾ.

Advertisement