അങ്ങനെ അത് കഴിഞ്ഞു, കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്

265

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അഭനേത്രിയും ആണ് രഞ്ജിനി ഹരിദാസ്. ഒരുകാലത്തെ ട്രെന്‍ഡിങ് റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയുടെ അവതാരക ആയിട്ടാണ് രഞ്ജിനി ഹരിദാസ് ശ്രദ്ധേയ ആയത്.

Advertisements

പലപ്പോഴും ഇംഗ്ലീഷും മലയാളവും കലര്‍ത്തിയുള്ള സംസാരത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ രഞ്ജിനി ഹരിദാസ് വലിയ ചര്‍ച്ച ആയിരുന്നു. ആദ്യം ഒന്നും ഈ അവതരണ ശൈലി പലര്‍ക്കും ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയുടെ പാത പിന്തുടരുകയാണ് മറ്റുള്ളവര്‍ ചെയ്തത്.

Also Read; എന്റെ ഒരു കാര്യത്തിലും ഭർത്താവ് ഇടപെടില്ല, എന്റെ ഒപ്പം ജീവിക്കുന്നത് വലിയ പ്രയാസം ആണെന്നാണ് ഭർത്താവ് എപ്പോഴും പറയുന്നത്: ഗീതാ വിജയൻ

ബിഗ്‌സ്‌ക്രീനിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെ യ്ക്കാന്‍ ഒരു യൂട്യൂബ് ചാനലും രഞ്ജിനി തുടങ്ങിയിരുന്നു. സഹോദരനും അമ്മയും അടങ്ങുന്നതാണ് രഞ്ജിനിയുടെ കുഞ്ഞ് കുടുംബം.

ഇപ്പോഴിതാ രഞ്ജിന് വീട്ടിലെ വിശേഷങ്ങള്‍ പങ്കുെവക്കുകയാണ്. തന്റെ സഹോദരന്റെ വിവാഹം ഭംഗിയായി കഴിഞ്ഞുവെന്നാണ് വീഡിയോയില്‍ താരം പറയുന്നത്. ശ്രീ പ്രിയന്റെ വിവാഹ ചടങ്ങുകള്‍ ആലപ്പുഴയില്‍ വെച്ചായിരുന്നു. ബ്രീസ് ജോര്‍ജാണ് ശ്രീപ്രിയന്റെ വധു.

Also Read: ആ വീഡിയോ ലീക്ക് ആയതിൽ ഒരു ടെൻഷനും ഇല്ല, എല്ലാവരും ചെയ്യുന്ന കാര്യങ്ങളാണ് താനും ചെയ്തിട്ടുള്ളത്: തുറന്നടിച്ച് പ്രിയാ വാര്യർ

ഒരു ഇന്റര്‍കാസ്റ്റ് മാരേജ് ആയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വളരെ ലളിതമായ വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ രഞ്ജിന് ഫേസ്ബുക്കില്‍ പങ്കുവെച്ചു. അനുജന്‍ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്നതിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

Advertisement