അദ്ദേഹം എന്റെ അഭിനയത്തിൽ തൃപ്തനല്ലെന്ന് തോന്നുന്നു, മോഹൻലാൽ ചിത്രത്തിനിടെ നയൻതാര തന്നോട് പറഞ്ഞത് വെളിപ്പെടുത്തി സത്യൻ അന്തിക്കാട്

2415

മലയാള സിനിമയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമാ ലോകം കീഴടക്കിയ താര സുന്ദരിയാണ് നയൻതാര. ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആയ നയൻതാരയെ കുറിച്ച് കൂടുതൽ ആർക്കും പരിചയ പെടുത്തേണ്ട കാര്യമില്ല.

കൈ നിറയെ ചിത്രങ്ങൾ, കോടികൾ പ്രതിഫലം, ദീർഘനാളത്തിലെ പ്രണയത്തിലൂടെ യുവ സംവിധായകനെ ജീവിതത്തിൽ കൂട്ടി, രണ്ടു മക്കളെ വാടക ഗർഭത്തിലൂടെ സ്വന്തമാക്കി, പകരം വെക്കാനില്ലാത്ത അനഭിനയ മികവ് അങ്ങനെ താരത്തിന് വിശേഷണങ്ങൾ ഏറെയാണ്.

Advertisements

മലയാള സിനിമയിലെ കുടുംബ ചിത്രങ്ങളുടെ അമരക്കാരൻ സത്യൻ അന്തിക്കാട് ഒരുക്കിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. അന്യഭാഷ ചിത്രങ്ങളിൽ സജീവം ആയിരുന്നപ്പോഴും നയൻതാര മലയാളത്തെ പൂർണ്ണമായി മറന്നിരുന്നില്ല.

തമിഴകത്ത് ആദ്യമൊക്കെ ഗ്ലാമർ വേഷങ്ങൾ ചെയ്തിരുന്ന താരം ഇപ്പോൾ അതിൽനിന്നും മാറി ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് കൂടുതലും തിരഞ്ഞെടുക്കുന്നത്. മികച്ച നടി എന്നതുപോലെ ഗോസിപ്പ് കാര്യങ്ങളിലും നയൻസ് ഒന്നാമതാണ്, ചിമ്പു, പ്രഭുദേവ ഇവരുമായി താരം നീണ്ട നാൾ പ്രണയിത്തിൽ ആയിരുന്നു. ഇപ്പോൾ സംവിധായകൻ വിഘ്നേശ് ശിവനെ പ്രണയിച്ച് വിവാഹം കഴിച്ചു, രണ്ടു മക്കളഴുമായി.

Also Read
അന്ന് ജൂനിയർ ആർട്ടിസ്റ്റുകളെക്കാൾ താഴെയായിരുന്നു എനിക്ക് സ്ഥാനം, ലൊക്കേഷനിൽ നിന്നും ഭക്ഷണം പോലും തരില്ലായിരുന്നു; ബാബുരാജ് പറഞ്ഞത്

മനസിനക്കര എന്ന ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് തുടങ്ങിയ മലയാള സിനിമകളിലും നയൻതാര അഭിനയിച്ചിരുന്നു. തുടർന്നാണ് അയ്യ എന്ന ചിത്രത്തിലൂടെ ശരത് കുമാറിന്റെ നായികയായി നടി തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് രജനീകാന്തിന്റെ നായികയായി ചന്ദ്രമുഖിയിൽ എത്തി.

ഈ ചിത്രം തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ വലിയ വിജയ ചിത്രങ്ങളിൽ ഒന്നായി മാറുകയായിരുന്നു. ചന്ദ്രമുഖിക്ക് പിന്നാലെയാണ് നയൻസിന് തമിഴിലും തെലുങ്കിലുമെല്ലാം അവസരങ്ങൾ കൂടിയത്. നടി എന്ന നിലയിൽ മാത്രമല്ല സൗമ്യമായ പെരുമാറ്റവും സഹജീവികളോടുള്ള കരുതലും മുതിർന്നവരോടുള്ള ബഹുമാനവും നയൻതാര എന്ന നടിയുടെ പ്രശസ്തി ഉയർത്തിക്കാട്ടുന്നതാണ്.

മലയാളത്തിൽ നയൻതാരയുടെ രണ്ടാമത്തെ ചിത്രം താരരാജാവ് മോഹൻലാലിന് ഒപ്പമുള്ള ഫാസിൽ ചിത്രം വിസ്മയത്തുമ്പത്ത് ആയിരുന്നു. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഈണ്ടായ ഒരു സംഭവം സംവിധായകൻ സത്യൻ അന്തിക്കാട് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് വർഷങ്ങൾക്ക് മുൻപുള്ള സംഭവം സംവിധായകൻ വെളിപ്പെടുത്തിയത്.

വിസ്മയത്തുമ്പത്ത് സിനിമയുടെ ചിത്രീകരണത്തിനിടെ നയൻതാര തന്നെ ഫോൺ വിളിച്ച സംഭവമായിരുന്നു സംവിധായകൻ പങ്കുവെച്ചത്. നാലഞ്ചു ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം ഒരു ദിവസം നയൻതാര എന്നെ വിളിച്ചു. ഷൂട്ടിങ് സ്ഥലത്ത് പൊതുവെ നല്ല അന്തരീക്ഷമാണ്. എല്ലാവരും വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. എങ്കിലും എന്റെ അഭിനയത്തിൽ ഫാസിൽ സർ തൃപ്തനല്ല എന്നൊരു തോന്നൽ എന്നായിരുന്നു നയൻ താര പറഞ്ഞത്.

ഫാസിൽ അങ്ങനെ പറഞ്ഞോ, എന്ന് ഞാൻ ചോദിച്ചു. പറഞ്ഞില്ല, മട്ടും ഭാവവും കണ്ടിട്ട് അങ്ങനെയൊരു സംശയം. പിൻമാറേണ്ടി വരികയാണെങ്കിൽ വിഷമമാകുമോ? എന്ന് നയൻതാരയോട് ചോദിച്ചു. ഒരു വിഷമവുമില്ല, എന്നെയോർത്ത് മറ്റുള്ളവർ വിഷമിക്കരുതെന്നേയുള്ളൂ. തെളിഞ്ഞ മനസോടെയുള്ള മറുപടി.

എങ്കിൽ അക്കാര്യം ഫാസിലിനോട് നേരിട്ട് പറയൂവെന്ന് ഞാൻ പറഞ്ഞു. ഒരുമടിയുമില്ലാതെ അന്ന് തന്നെ അവരത് പറയുകയും ചെയ്തു. ചില കഥാപാത്രങ്ങൾ ചിലർ അഭിനയിച്ച് തുടങ്ങുമ്പോൾ ഇങ്ങനെയല്ല വേണ്ടത് എന്ന് തോന്നാറുണ്ട്. ഒന്നുരണ്ട് സിനിമകളിൽ ഈ കാരണം കൊണ്ട് ഞാൻ പോലും നായികമാരെ മാറ്റിയിട്ടുണ്ട്.

Also Read
പതിമൂന്നാം വയസിലായിരുന്നു ഉമ്മിയുടെ കല്യാണം, കണ്ടാൽ എന്റെ സഹോദരിയെ പോലെയാണ്, എല്ലായിടത്തും ഉമ്മിയാണ് എന്നെ കൊണ്ട് പോകുന്നത്, പറയുന്നവർ പറയട്ടെ എന്നാണ് ഉമ്മി പറഞ്ഞത്: അൻഷിത

ചെയ്യുന്ന ഏത് കഥാപാത്രവും മികച്ചതാക്കണം എന്നുള്ളത് നയൻതാരയ്ക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്, നമ്മുടെ ഭാഗത്തുനിന്നും ചെറിയ ഒരു ഭാവവ്യത്യാസം ഉണ്ടായാലും നയൻസിന് അത് പെട്ടന്ന് മനസിലാകും എന്നും സത്യൻ അന്തിക്കാട് പറയുന്നു.

Advertisement