Home Entertainment Celebrities

ചിരിച്ച് ഉല്ലസിച്ച് നിറവയറിൽ ആലിയ ഭട്ട്, ചേർത്തു പിടിച്ച് കൊഞ്ചിച്ച് രൺബീർ; നിമിഷനേരം കൊണ്ട് വൈറലായി വീഡിയോ

164

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപുറും. ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും വിശേഷങ്ങൾ അറിയാൻ ഇപ്പോൾ ആരാധകർ കാത്തിരിക്കുകയാണ്. അമ്മയാകാനുള്ള ഒരുക്കത്തിലാണ് നടി.

അപ്പോഴും തന്റെ ഡാർലിംഗ്സ് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി ആലിയ നിറഞ്ഞു നിൽക്കുകയാണ്. ജൂണിലാണ് താൻ അമ്മയാകാൻ പോകുന്ന വിവരം ആലിയ ഏവരെയും അറിയിച്ചത്. ഇപ്പോഴിതാ ആലിയയുടെയും രൺബീറിന്റെയും ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

Advertisements

ബ്രഹ്‌മാസ്ത്ര എന്ന സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്യുന്ന ചടങ്ങിൽ വെച്ചായിരുന്നു ഇരുവരെയും കണ്ടത്. ഇക്കഴിഞ്ഞ ഏപ്രിൽ 14നായിരുന്നു രൺബീറിന്റെയും ആലിയയുടെയും വിവാഹം കഴിഞ്ഞത്. 5 വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

Also Read
ആഡംബര ജീവിതത്തോട് താൽപ്പര്യമില്ല, വിവാഹം കഴിച്ചില്ലെങ്കിലും ഞാൻ ഹാപ്പി: നടി ലക്ഷ്മി ഗോപാലസ്വാമി പറയുന്നു

അന്ന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്. കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ആലിയ നൽകിയ മറുപടിയും ശ്രദ്ധേയം ആവുകയായിരുന്നു. ഗർഭിണി ആയതിനാൽ വിശ്രമം വേണ്ടി വരില്ലേ എന്ന ചോദ്യത്തിന് ആയിരുന്നു ആലിയ വൈറൽ മറുപടി നൽകിയത്.

നമ്മൾ ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെങ്കിൽ ഗർഭാവസ്ഥയിലും വിശ്രമം ആവശ്യമായി വരില്ല. ജോലി ചെയ്യുന്നത് എനിക്ക് സമാധാനം നൽകുന്നതാണ്. അതെൻെ പാഷൻ ആണ്. എൻറെ ഹൃദയത്തെയും ആത്മാവിനെയും എന്നെ മുഴുവനായും തന്നെ അത് ചാർജ് ചെയ്യും. നൂറ് വയസ് വരെയും ജോലി ചെയ്യണമെന്നാണ് എൻറെ ആഗ്രഹം എന്നായിരുന്നു ആലിയയുടെ വാക്കുകൾ.

Also Read
റീൽസ് വൈറലാകാൻ ടിപ്‌സ് കൊടുക്കാൻ പെൺകുട്ടികളേയും വീട്ടമ്മമാരേയും വിളിച്ചു വരുത്തും, പിന്നെ വശത്താക്കി കാമകേളികളും ചിത്രീകരണവും, അറസ്റ്റിലായ ടിക് ടോക് താരം വിനീതിന്റെ ഞെട്ടിക്കുന്ന പ്രവൃത്തികൾ

Advertisement