ആഡംബര ജീവിതത്തോട് താൽപ്പര്യമില്ല, വിവാഹം കഴിച്ചില്ലെങ്കിലും ഞാൻ ഹാപ്പി: നടി ലക്ഷ്മി ഗോപാലസ്വാമി പറയുന്നു

46

ലോഹിതദാസ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ അരയന്നങ്ങളുടെ വീട് എന്ന മലയാള സിനിമയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് ലക്ഷ്മി ഗോപാലസ്വാമി. അരയന്നങ്ങളുടെ വീടിന് പിന്നാലെ നിരവധി തെന്നിന്ത്യൻ സിനിമകളിൽ നായികയായും സഹ നടിയായും ഒക്കെ താരമെത്തി.

അഭിനേത്രി എന്നതിന് ഉപരി മികച്ച ഒരു നർത്തകി കൂടിയാണ് താരം. എന്നാൽ പ്രായം 50 കഴിഞ്ഞിട്ടും നടി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഇപ്പോഴിതാ തനിക്ക് ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ട് എന്നാൽ കല്യാണം കഴിച്ചില്ല എന്നു കരുതി ഒന്നും സംഭവിക്കില്ല എന്ന് തുറന്നു പറയുകയാണ് ലക്ഷ്മി ഗോപാല സ്വാമി.

Advertisements

ലോക്ഡൗൺ സമയങ്ങളിൽ പുറത്തിറങ്ങാൻ കഴിയാതിരുന്നത് വലിയ ഏകാന്തത തോന്നിയതായി നടി പറയുന്നു. അന്ന് വിവാഹം കഴിച്ച് ഒരു പങ്കാളി കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നതായി ലക്ഷ്മി ഗോപാലസ്വാമി പിന്നീട് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ കോവിഡിൽ സാഹചര്യം മാറിയതോടെ ചിന്തയും മാറി എന്നാണ് താരം പറയുന്നത്. വിവാഹം കഴിച്ചില്ലെങ്കിലും താൻ സന്തോഷവതിയായാണ് ജീവിക്കുന്നതെന്നും താരം കൂട്ടിച്ചേർക്കുന്നു. ഒരു സുഹൃത്തിനെയോ പങ്കാളിയെയോ വേണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുക ആയിരുന്നു താരം.

Also Read
ആണാണോ പെണ്ണാണോ എന്ന് കമന്റ്, ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ എന്ന അതിരുകടന്ന ചോദ്യവുമായി മീരാ അനിലും: കിടിലൻ മറുപടി നൽകി റിയാസ്

ഇപ്പോൾ താൻ വളരെ സന്തോഷവതിയാണ്. സമാധാനത്തോടെ ഉള്ള ജീവിതം നയിക്കുകയാണെന്ന് ചോദ്യത്തിനുള്ള മറുപടിയായി താരം പറയുന്നു. വിവാഹം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതും ഈ പ്രായത്തിൽ പക്ഷേ ഒരു നല്ല പങ്കാളിയെ കിട്ടിയാൽ എന്തുകൊണ്ട് ആയിക്കൂടാ, അതിനുവേണ്ടി ടെൻഷൻ അടിച്ചു നടക്കുകയല്ല ഞാൻ.

ജീവിതം നന്നായി കൊണ്ടുപോവുക. അതിൽ ഒരു പങ്കാളിയെ കിട്ടിയാൽ അത് നല്ലതാണ്. ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. താൻ ഇപ്പോൾ ആ സ്റ്റേജിൽ ആണെന്നും നടി പറയുന്നു. കോവിഡ് കാലത്ത് ഞാൻ കുറെ കാര്യങ്ങൾ ആസ്വദിച്ചിരുന്നു. ഞാൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. മൈൻഡ് ക്ലീനിങ് തുടങ്ങി എല്ലാത്തരം ക്ലീനിങ്ങും ആ സമയത്ത് നടത്തി.

കോവിഡ് കാലത്ത് തനിക്ക് പ്രഷറും ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് നടി പറയുന്നു. സിനിമയുടെ ഷൂട്ടിംഗ്, അതിഥിയായി പോവുക തുടങ്ങിയ കാര്യങ്ങളൊന്നും ആ സമയത്ത് ഉണ്ടായിരുന്നില്ല. ഡാൻസ് പ്രോഗ്രാമുകൾ പോലും ഇല്ലായിരുന്നു എന്നും നടി പറഞ്ഞു.

ഞാൻ പതിനേഴാം വയസ്സുമുതൽ സാമ്പത്തികമായി സ്വതന്ത്രമായി ജീവിക്കുന്ന വ്യക്തിയാണ്. സാമ്പത്തിക സുരക്ഷിതത്വം നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ഞാൻ പതിനേഴാം വയസ്സു മുതൽ മോഡലിങ് ചെയ്ത് വരുമാനം ഉണ്ടാക്കിയിരുന്നു. ഡാൻസ് പെർഫോമൻസിന് പോയിരുന്നു.

റഷ്യയിലെ ചെർണോബിൽ ഡിസാസ്റ്റർ ഫൗണ്ടേഷന്റെ ക്ഷണം അനുസരിച്ച് ബെലാറസിൽ പോയി ഡാൻസ് ചെയ്തിട്ടുണ്ട്. അന്നെനിക്ക് 20 വയസ്സു പോലുമായില്ല. നടിയായ ഉടനെ ഞാനൊരു കാർ വാങ്ങി. അന്ന് ലോണെടുത്ത് ഫിയറ്റ് പാലിയോ ആണ് വാങ്ങിയത്. മാസം 8000 രൂപ ലോണടയ്ക്കണം. എനിക്കത് വലിയ ടെൻഷനായി.

Also Read
പുതിയ അതിഥിയെ വരവേറ്റ് അമൃത സുരേഷും ഗോപി സുന്ദറും; ഭർത്താവ് ആണ് ഗോപി സുന്ദർ എന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ പങ്കുവച്ചെ തെറ്റിദ്ധാരണ പരത്തുന്ന വീഡിയോ വൈറലാവുന്നു

ഇതിനു കഴിയുമോയെന്ന പേടി. ഞാൻ ആ കാറുമായി അടുത്തുള്ള ലക്ഷ്മി ദേവിയുടെ ക്ഷേത്രത്തിൽ പോയി പ്രാർഥിച്ചു. പിറ്റേ ദിവസം എനിക്ക് ഈനാട് ‘ടിവിയുടെ വലിയൊരു സീരിയലിലേക്ക് ലക്ഷ്മിയുടെ വേഷം ചെയ്യാൻ ക്ഷണം വന്നു. എനിക്ക് ആഡംബര ജീവിതമൊന്നുമില്ല.

എനിക്ക് സന്തോഷം നൽകുന്നത് മാത്രമേ ഞാൻ വാങ്ങാറുള്ളൂ. സോഷ്യൽ സ്റ്റാറ്റസിനായി ഒന്നും ചെയ്യാറില്ല. എന്റെ ഹോണ്ട സിറ്റി കാർ 10 വർഷം പഴക്കമുള്ളതാണ്. ഒരു കുഴപ്പവുമില്ല. എന്താണ് വിവാഹം കഴിക്കാത്തതെന്നു ചോദിക്കുന്നവരോടും ഞാൻ പറയും. ഞാൻ ഈ ജീവിതത്തിൽ വളരെ ഹാപ്പിയാണ്. ഐ ആം എ ഫ്രീ സ്പിരിറ്റഡ് ഗേൾ അതങ്ങനെ പോകട്ടെ എന്നും താരം വ്യക്തമാക്കുന്നു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് വേൾഡ് മലയാളിയുടേത് അല്ല.

Advertisement