ആണാണോ പെണ്ണാണോ എന്ന് കമന്റ്, ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ എന്ന അതിരുകടന്ന ചോദ്യവുമായി മീരാ അനിലും: കിടിലൻ മറുപടി നൽകി റിയാസ്

656

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഷോ ആയിരുന്നു മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം. ആരാധകരെ ഏറെ ആകർഷിച്ചായിരുന്ന ഇത്തവണത്തെ നാലാം സീസൺ അവസാനിച്ചത്.

ദിൽഷ പ്രസന്നൻ ആയിരുന്നു ഇത്തവണത്തെ വിജയി ആയി മാറിയത്. അതേ സമയം ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ വൈൽഡ് കാർഡ് എൻട്രിയായെത്തി ബിഗ് ബോസ് വീടിനകത്തും പുറത്തും ഒരുപോലെ വലിയ ചലനങ്ങൾ സൃഷ്ടിച്ച മത്സരാർഥി ആയിരുന്നു റിയാസ് സലിം.

Advertisements

മത്സരാർഥിയായി എത്തി കുറച്ച് പേരിലെങ്കിലും മാറ്റങ്ങൾ സൃഷ്ടിക്കാനും സമൂഹത്തെ കൊണ്ട് കുറെയേറെ കാര്യങ്ങൾ ചിന്തിപ്പി ക്കുകയും ചെയ്തിരുന്നു റിയാസ് സലീം. ന്യൂ നോർമൽ എന്ന ടാഗ് ലൈനിലെത്തിയ സീസൺ നാലിന്റെ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു എങ്കിലും ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥി ആരെന്ന ചോദ്യത്തിന്റെ ഉത്തരം റിയാസ് എന്നത് തന്നെയാണ്.

Also Read
റീൽസ് വൈറലാകാൻ ടിപ്‌സ് കൊടുക്കാൻ പെൺകുട്ടികളേയും വീട്ടമ്മമാരേയും വിളിച്ചു വരുത്തും, പിന്നെ വശത്താക്കി കാമകേളികളും ചിത്രീകരണവും, അറസ്റ്റിലായ ടിക് ടോക് താരം വിനീതിന്റെ ഞെട്ടിക്കുന്ന പ്രവൃത്തികൾ

തന്നെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളെയും രാഷ്ട്രീയത്തെയും കുറിച്ചുമെല്ലാം പലപ്പോഴായി റിയാസ് തുറന്ന് സംസാരിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. അതിന് ശേഷം മലയാളികൾ ഒന്നുകൂടി ആഴത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങി.

പ്രത്യേകിച്ചും എൽജിബിടിക്യു പോലുള്ള സംഘടനകളുടെ കാര്യത്തിൽ. ഒമ്പത് വർഷമായി ഹിന്ദി ബിഗ് ബോസ് കാണുന്ന വ്യക്തിയാണ് താനെന്നും അതിനോടുള്ള ഇഷ്ടം കൊണ്ടാണ് വൈൽഡ് കാർഡായി സീസൺ ഫോറിൽ മത്സരിക്കാൻ എത്തിയതെന്നും റിയാസ് പലപ്പോഴായി പറഞ്ഞിരുന്നു.

ബിഗ് ബോസ് സീസൺ ഫോർ പാതി വഴിയിൽ എത്തിയപ്പോഴാണ് റിയാസ് ഷോയുടെ ഭാഗമായത്. പക്ഷെ തുടക്കത്തിൽ ബിഗ് ബോസ് പ്രേക്ഷകരാരും റിയാസിനെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. തുടക്കത്തിൽ ക്രൂ ര മാ യ സൈബർ ബുള്ളിയിങാണ് റിയാസിന് നേരെ ബിഗ് ബോസ് പ്രേക്ഷകർക്ക് ഇടയിൽ നടന്നത്.

ശേഷം ഓരോ ടാസ്‌ക്കുകളിലും പങ്കെടുക്കുമ്പോൾ റിയാസ് താൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി സംസാരിച്ച് തുടങ്ങിയതോടെയാണ് ആളുകൾ റിയാസിലേക്ക് ശ്രദ്ധ കേന്ദ്രകരിക്കാനും റിയാസ് പറയുന്നതിലും ചിന്തിക്കാൻ നിരവധി കാര്യങ്ങളുണ്ടെന്നും മനസിലാക്കി തുടങ്ങിയത്.

ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷം അഭിമുഖങ്ങളും ഉദ്ഘാടനങ്ങളും ഷോകളുമായി തിരക്കിലായ താരം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയായ കോമഡി സ്റ്റാർസിൽ അതിഥിയായി ദിൽഷയ്‌ക്കൊപ്പം എത്തിയിരുന്നു.

രമേഷ് പിഷാരടി, ഷാജോൺ, ബൈജു തുടങ്ങിയവരാണ് ഈ റിയാലിറ്റിഷോയുടെ വിധികർത്താക്കൾ. ബിഗ് ബോസ് വിശേഷങ്ങളും മറ്റും റിയാസ് പങ്കുവെക്കുന്നതിനിടെ അവതാരിക മീര ചോദിച്ച ചില കാര്യങ്ങളും അതിന് മീര നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്.

Also Read
ബിഗ് ബോസിൽ വന്നത് കൊണ്ട് മാത്രം സിനിമയിൽ നല്ല അവസരങ്ങൾ ലഭിച്ചിട്ടില്ല, ജീവിതത്തിൽ മാറ്റമുണ്ടായത് റാണ കാരണം എന്ന് സായി വിഷ്ണു

ആണാണോ പെണ്ണാണോ എന്നുള്ള ചോദ്യങ്ങൾ റിയാസിന്റെ സോഷ്യൽമീഡിയ കമന്റ് ബോക്‌സിൽ കണ്ടിരുന്നു, ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ തുടങ്ങിയ തരത്തിലുള്ളതായിരുന്നു അവതാരിക മീരയുടെ ചോദ്യങ്ങൾ. ഇതിനെല്ലാം കൃത്യമായി കുറിക്കുകൊള്ളുന്ന തരത്തിലാണ് റിയാസ് സലീം മറുപടി നൽകിയത്.

Advertisement