Home Entertainment Celebrities

തന്നെ കണ്ട് പൊട്ടിക്കരഞ്ഞ് ആരാധികയോട് റിയാസ് ചെയ്തത് കണ്ടോ, സങ്കടവും സന്തോഷവും തോന്നുന്നെന്ന് ആരാധകർ

75

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഷോ ആയിരുന്നു മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം. ആരാധകരെ ഏറെ ആകർഷിച്ചായിരുന്ന ഇത്തവണത്തെ നാലാം സീസൺ അവസാനിച്ചത്.

ദിൽഷ പ്രസന്നൻ ആയിരുന്നു ഇത്തവണത്തെ വിജയി ആയി മാറിയത്. അതേ സമയം ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ വൈൽഡ് കാർഡ് എൻട്രിയായെത്തി ബിഗ് ബോസ് വീടിനകത്തും പുറത്തും ഒരുപോലെ വലിയ ചലനങ്ങൾ സൃഷ്ടിച്ച മത്സരാർഥി ആയിരുന്നു റിയാസ് സലിം.

Advertisements

മത്സരാർഥിയായി എത്തി കുറച്ച് പേരിലെങ്കിലും മാറ്റങ്ങൾ സൃഷ്ടിക്കാനും സമൂഹത്തെ കൊണ്ട് കുറെയേറെ കാര്യങ്ങൾ ചിന്തിപ്പി ക്കുകയും ചെയ്തിരുന്നു റിയാസ് സലീം. ന്യൂ നോർമൽ എന്ന ടാഗ് ലൈനിലെത്തിയ സീസൺ നാലിന്റെ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു എങ്കിലും ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥി ആരെന്ന ചോദ്യത്തിന്റെ ഉത്തരം റിയാസ് എന്നത് തന്നെയാണ്.

ALSO READ- ആ അവസ്ഥയിൽ നിന്ന് ഭഗവാൻ എന്നെ ഇവിടെ വരെ എത്തിച്ചില്ലേ; കലോത്സവത്തിനിടെ കരഞ്ഞ വീഡിയോ എപ്പോഴും കാണുമെന്നും നവ്യ നായർ

തന്നെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളെയും രാഷ്ട്രീയത്തെയും കുറിച്ചുമെല്ലാം പലപ്പോഴായി റിയാസ് തുറന്ന് സംസാരിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. അതിന് ശേഷം മലയാളികൾ ഒന്നുകൂടി ആഴത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങി.
പ്രത്യേകിച്ചും എൽജിബിടിക്യു പോലുള്ള സംഘടനകളുടെ കാര്യത്തിൽ. ഒമ്പത് വർഷമായി ഹിന്ദി ബിഗ് ബോസ് കാണുന്ന വ്യക്തിയാണ് താനെന്നും അതിനോടുള്ള ഇഷ്ടം കൊണ്ടാണ് വൈൽഡ് കാർഡായി സീസൺ ഫോറിൽ മത്സരിക്കാൻ എത്തിയതെന്നും റിയാസ് പലപ്പോഴായി പറഞ്ഞിരുന്നു.

ബിഗ് ബോസ് സീസൺ ഫോർ പാതി വഴിയിൽ എത്തിയപ്പോഴാണ് റിയാസ് ഷോയുടെ ഭാഗമായത്. പക്ഷെ തുടക്കത്തിൽ ബിഗ് ബോസ് പ്രേക്ഷകരാരും റിയാസിനെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. തുടക്കത്തിൽ ക്രൂ ര മാ യ സൈബർ ബുള്ളിയിങാണ് റിയാസിന് നേരെ ബിഗ് ബോസ് പ്രേക്ഷകർക്ക് ഇടയിൽ നടന്നത്. റോബിന്റെ പുറത്ത് പോകലിന് കാരണക്കാരനായതിലൂടെ റിയാസിന് ഒരുപാട് ഹേറ്റേഴ്‌സിനെ ലഭിക്കുകയും ചെയ്തു. എന്നാൽ, റോബിൻ പോയതോടെ ഷോ കാണുന്നില്ലെന്ന് വിചാരിച്ച പല പ്രേക്ഷകരെയും വീണ്ടും ബിഗ് ബോസ് ഷോ കാണാൻ പ്രേരിപ്പിച്ച ഒരു ഘടകമാണ് റിയാസ്. ഫിനാലെയിൽ ലാലേട്ടന്റെ കയ്യിൽ നിന്ന് ഗെയിം ചെയ്ഞ്ചർ എന്ന അംഗീകാരമാണ് റിയാസിന് ലഭിച്ചത്.

ALSO READ-‘പാനിപൂരി’യെന്ന് കൂട്ടുകാർ വിളിക്കും, പ്രതീക്ഷയോട് ആണുങ്ങൾ മിണ്ടുമ്പോൾ സൂക്ഷിക്കേണ്ടി വരുമെന്ന് എംജി ശ്രീകുമാർ

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് റിയാസ് സലീമിന്റെ പുതിയ വീഡിയോ ആണ്. കഴിഞ്ഞ ദിവസം റിയാസ് പാലക്കാട് ഉദ്ഘാടനത്തിനെത്തിയിരുന്നു. അവിടെ വെച്ച് റിയാസിനെ കണ്ട ആരാധിക സന്തോഷം കൊണ്ട് പൊട്ടിക്കരയുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. അവരുടെ കരച്ചിൽ മാറിയ ശേഷമാണ് റിയസിനൊപ്പം ചിത്രം എടുത്തത്. റിയാസ് ആരാധികയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

ഈ വീഡിേേയാ കണ്ടതോടെ മറ്റ് മത്സരാർത്ഥികളുടെ ആരാധകരും കമന്റുമായി എത്തി. ശരിക്കും റിയാസിനെ കാണുന്ന നിമിഷത്തിൽ ഞങ്ങൾക്കും സന്തോഷവും സങ്കടവുമാണ് വന്നതെന്ന് നിരവധി പേരാണ് കമന്റ് ചെയ്ത് കൊണ്ട് രംഗത്ത് വന്നത്. റിയാസ് ഈ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്. നന്ദിയുണ്ട് ഇതിന് എന്ന അടിക്കുറിപ്പോടെയാണ് റിയാസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘മലയാളം ബിഗ് ബോസിൽ വരുന്നതിനേക്കാൾ ഹിന്ദി ബിഗ് ബോസിൽ പോകാനായിരുന്നു താത്പര്യം താരത്തിന്. വർഷങ്ങളായി ഹിന്ദി ബിഗ് ബോസിന്റെ പ്രേക്ഷകനാണ് റിയാസ്. ഹിന്ദി ബിഗ് ബോസിൽ പങ്കെടുക്കുക എന്നത് എന്റെ സ്വപ്നമാണ്. എന്റെ ഈ ആഗ്രഹം സഫലമാകാൻ നിങ്ങൾ ഓരോരുത്തരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം. മലയാളം ബിഗ് ബോസിലും എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അത് സഫലമാകുമെന്ന് ഒരിക്കലും കരുതിയില്ല, പക്ഷെ പങ്കെടുക്കാൻ കഴിഞ്ഞു’-, റിയാസ് മുൻപൊരു അഭിമുഖത്തിൽ പറഞ്ഞു.

Advertisement