‘പാനിപൂരി’യെന്ന് കൂട്ടുകാർ വിളിക്കും, പ്രതീക്ഷയോട് ആണുങ്ങൾ മിണ്ടുമ്പോൾ സൂക്ഷിക്കേണ്ടി വരുമെന്ന് എംജി ശ്രീകുമാർ

115

മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രതീക്ഷ പ്രദീപ്. ടെലിവിഷൻ പരമ്പരകളിൽ നെഗറ്റീവ് വേഷത്തിലാണ് എത്തിയതെങ്കിലും പ്രതീക്ഷയെ ആളുകൾക്ക് ഒരുപാട് ഇഷ്ടമാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗത്തിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. ഈ പരമ്പരയിലും നെഗറ്റീവ് കഥാപാത്രമാണ്. ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പരയായിരുന്ന കസ്തൂരിമാനിലെ ശിവാനി എന്ന വില്ലത്തി കഥാപാത്രമായിരുന്നു പ്രതീക്ഷയെ പ്രശസ്തയാക്കിയത്.

ഇപ്പോഴിതാ താരം പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായി എത്തിയ പ്രതീക്ഷ തന്റെ സ്വകാര്യ ജീവിതവും ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. പഠനത്തെക്കുറിച്ചും സീരിയലിലെ വിശേഷങ്ങളുമാണ് പ്രതീക്ഷ പങ്കുവെച്ചത്. ‘പാനി പൂരി’ എന്ന സുഹൃത്തുക്കൾ നൽകിയ ഇരട്ട പേരിന് പിന്നിലെ സത്യകഥയും പ്രതീക്ഷ പങ്കുവെച്ചു.

Advertisements

‘കുട്ടിക്കാലത്ത് ഡൽഹിയിലായിരുന്നു താമസം. അതുകൊണ്ട് നോർത്ത് ഇന്ത്യൻ വിഭവങ്ങളോടാണ് കൂടുതൽ താത്പര്യം. പാനി പൂരിയും പാവ് ബജിയുമൊക്കെ വലിയ ഇഷ്ടമാണ്. ‘പാനി പൂരി’ ഒരുപാട് കഴിക്കുന്നത് കണ്ടാണ് സുഹൃത്തുക്കൾ ‘പാനി പൂരി’ എന്ന് വിളിക്കുന്നത്’.

ALSO READ- തകർച്ചയ്ക്ക് കാരണം അറിയില്ല; എവിടെയാണ് പിഴച്ചത്, എന്താണ് സംഭവിച്ചത് എന്നും എനിക്കറിയില്ല; ആഗ്രഹിച്ച രീതിയിൽ എവിടെയും എത്തിയില്ല ; നിരാശയോടെ പ്രിയ വാര്യർ

‘അഭിനയത്തിനൊപ്പം പഠിത്തവും മുന്നോട്ട് കൊണ്ട് പോകാനാണ് എനിക്ക് താത്പര്യം. സീരിയലിൽ നിന്ന് ബ്രേക്ക് ഒക്കെ കിട്ടുമ്പോൾ പഠിച്ചതുമായി ബന്ധപ്പെട്ട് ജോലി ചെയ്യാനും ആഗ്രഹം ഉണ്ട്’, പ്രതീക്ഷ പറയുന്നു.

അതേസമയം, ബി എ സൈക്കോളജി പഠിക്കുന്ന പ്രതീക്ഷയെ ട്രോളുന്നുമുണ്ട് എംജി. പ്രതീക്ഷയോട് മിണ്ടാൻ പോകുന്ന പയ്യന്മാർ സൂക്ഷിച്ച് പോണമെന്ന് എം ജി ശ്രീകുമാർ കളിയാക്കുന്നു. ആദ്യത്തെ സീരിയലിൽ നെഗറ്റീവ് കഥാപാത്രമായിരുന്നു ചെയ്തിരുന്നത്. പിന്നെ അത് തുടർച്ചയായി പോവുകയായിരുന്നു എന്നാണ് നടി പറയുന്നത്.

ALSO READ-ഗോപി അണ്ണൻ ഈ പരുവത്തിലാക്കിയോ? ബാല കളഞ്ഞിട്ട് പോയത് എത്രയോ നന്നായി; അമൃത സുരേഷിന്റെ പുതിയ ചിത്രത്തിന് വിമർശനം

അമ്മ എന്ന സീരിയലിലൂടെയാണ് പ്രതീക്ഷ മിനിസ്‌ക്രീനിൽ എത്തിയത്. സീരിയലിൽ നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. മൗനരാഗത്തിൽ നടി ദർശനയ്ക്ക് പകരക്കാരിയായിട്ടായിരുന്നു പ്രതീക്ഷ സീരിയലിൽ എത്തിയത്.

കഴിഞ്ഞ വർഷമാണ് പ്രതീക്ഷയുടെ അമ്മ മരിച്ചത്. എനിക്ക് എന്നും പിന്തുണയും, ശക്തിയും, ജീവിതത്തിന്റെ വഴിക്കാട്ടിയുമെല്ലാം അമ്മയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു നഷ്ടമായി ഇത് നില നിൽക്കും. ജീവിതകാലം മുഴുവൻ അവർ ഞങ്ങൾക്ക് വേണ്ടിയായിരുന്നു ജീവിച്ചത്.-എന്നാണ് അമ്മയെക്കുറിച്ച് പ്രതീക്ഷ പറഞ്ഞത്.

Advertisement