തകർച്ചയ്ക്ക് കാരണം അറിയില്ല; എവിടെയാണ് പിഴച്ചത്, എന്താണ് സംഭവിച്ചത് എന്നും എനിക്കറിയില്ല; ആഗ്രഹിച്ച രീതിയിൽ എവിടെയും എത്തിയില്ല ; നിരാശയോടെ പ്രിയ വാര്യർ

1348

ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാന രംഗത്തിലൂടെ തന്നെ ലോകം മുഴുവനും ഉള്ള സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രിയാ വാര്യർ. കേരളത്തിൽ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തമുണ്ട് നടിയ്ക്ക് ആരാധകർ. ഈ ഗാന രംഗത്തിലെ ഒരു കണ്ണടയ്ക്കലാണ് താരത്തിന് ഇത്രയും പോപ്പുലാരിറ്റി ഉണ്ടാക്കി കൊടുത്തത്.

പ്രശസ്തിയ്‌ക്കൊപ്പം തന്നെ ട്രോളുകളും തേടി എത്തിയിരുന്നു. പിന്നീട് അത് സൈബർ അറ്റാക്കായി മാറി. ഇപ്പോഴിതാ താൻ നേരിടേണ്ടി വന്ന സൈബർ അറ്റാക്കിനെ കുറിച്ചും വിമർശനളെ കുറിച്ചും തുറന്നു പറയുകയാണ് പ്രിയാ വാര്യർ. ജിഞ്ചർ മീഡിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisements

കൂട്ടൂസ് എന്ന പേര് ആദ്യം ഇഷ്ടം ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ കൂട്ടൂസ് എങ്കിൽ കുട്ടൂസ് ആ നിലയ്ക്ക് ആണെന്നും പ്രിയ വാര്യർ പറഞ്ഞിരുന്നു. ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാറ് ലവ്. സിനിമയിലെ മാണിക്യ മലരായ പൂവി എന്ന പാട്ട് രംഗത്തിൽ കണ്ണീറുക്കി കാണിച്ചതോടെയാണ് ലോകം മുഴുവൻ ആരാധിക്കുന്ന ലെവലിലേക്ക് പ്രിയ എത്തിയത്. പാട്ട് രംഗം സോഷ്യൽ മീഡിയ വഴി അതിവേഗം വൈറലാവുകയായിരുന്നു. ശേഷം മിനിട്ടുകൾക്ക് ഉള്ളിൽ പ്രിയയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തത് 70 ലക്ഷം ആളുകളാണ്.

ALSO READ- ഗോപി അണ്ണൻ ഈ പരുവത്തിലാക്കിയോ? ബാല കളഞ്ഞിട്ട് പോയത് എത്രയോ നന്നായി; അമൃത സുരേഷിന്റെ പുതിയ ചിത്രത്തിന് വിമർശനം

കണ്ണടച്ച് തുറക്കുന്ന നിമിഷത്തിൽ ലോകപ്രശസ്ത ആയ പ്രിയ, അതേ വേഗതിയിൽ തന്നെ ഡീഗ്രേഡ് ചയ്യപെടുകയും ചെയ്തു, വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ചില കാര്യങ്ങളാണ് പ്രിയ വാര്യരുടെ ലൈഫിൽ നടന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് പ്രിയ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. പ്രിയയുടെ വാക്കുകൾ ഇങ്ങനെ, തുടക്കത്തിൽ ട്രോളുകളും അധിക്ഷേപങ്ങളും കൈകാര്യം ചെയ്യുകയെന്നത് തനിക്ക് പ്രയാസമായിരുന്നുവെന്നും പിന്നീട് കാലക്രമേണ അത് ശീലമായെന്നും പ്രിയ പറയുന്നു.

ഇരുപതാമത്തെ വയസിലാണ് പ്രിയ പെട്ടെന്ന് പ്രശസ്തയായത്. അതോടൊപ്പം ഡീഗ്രേജിങും സഹിക്കേണ്ടി വന്നു. ട്രോളുകൾ എല്ലാം നല്ലത് തന്നെയാണ് പക്ഷെ തങ്ങളും മനുഷ്യരാണെന്ന കാര്യം ആളുകൾ മറക്കുന്നു, ചിലതൊക്കെ ഞാൻ പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരുന്നു. എന്റെ ആ പ്രായത്തിൽ നന്നായി ജോലി ചെയ്യുകയും കൂടുതൽ തിരക്കുപിടിക്കുകയും ചെയ്യേണ്ട സമയമാണെന്ന് തോന്നിയിരുന്നു. ഇപ്പോൾ വർഷങ്ങൾ കടന്നുപോയി. എന്നാൽ താനാഗ്രഹിച്ച തരത്തിലുള്ള വളർച്ച തനിക്ക് നേടാനായില്ലെന്നും സമൂഹമാധ്യമങ്ങളിൽ നിന്നുണ്ടാകുന്ന സമ്മർദം വളരെയധികം കൂടുതലായിരുന്നുവെന്നും പ്രിയ വാര്യർ പറയുന്നുണ്ട്.

ALSO READ- കാമുകനൊപ്പം തായ്‌ലാൻഡിൽ അവധിയാഘോഷത്തിൽ ദിയ കൃഷ്ണ; ബിക്കിനിയിലുള്ള താരത്തിന്റെ പുത്തൻ ഡാൻസ് വീഡിയോ വൈറൽ

സത്യത്തിൽ എന്തൊക്കെയാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത് എന്ന് മനസിലാകുന്നില്ല, എന്തുകൊണ്ടാണ് എനിക്ക് ഇത്ര ഹൈപ്പ് ലഭിച്ചതെന്നും ഇത്തരമൊരു തകർച്ചയുണ്ടായതെന്നും ഒരിക്കലും കണ്ടെത്താനായില്ല. നല്ല സിനിമകളുടെ ഭാഗമാകുന്നതിൽ മാത്രമാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത് മാത്രമാണ് ഇപ്പോൾ എന്റെ ലക്ഷ്യം പ്രിയ പറയുന്നു.

പ്രിയയെ പ്രശസ്തയിൽ എത്തിച്ച അതേ ആളുകൾ തന്നെ ദിവസങ്ങൾ കഴിയുന്നതിനുള്ളിൽ ട്രോളുമായി എത്തി. പിന്നീടിങ്ങോട്ട് പ്രിയ എന്ത് ചെയ്താലും ട്രോളായി മാറി. ുഇടയ്ക്ക് ന്നെ കളിയാക്കുന്നവർക്കെതിരെ രൂക്ഷ പ്രതികരണവുമായി പ്രിയ എത്തിയിരുന്നെങ്കിലും അത് തുടർന്ന് കൊണ്ടേ ഇരുന്നു. ഒടുവിൽ സിനിമയുടെ പതനം പോലും സംഭവിച്ചത് പ്രിയയുടെ തലയിലായി. ശേഷം പ്രിയയെ തേടി ഒരു മലയാള സിനിമ പോലും എത്തിയില്ല. ഒരു ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ചു എങ്കിലും അത് പുറം ലോകം കണ്ടിട്ടില്ല… ഇന്നും പറയത്തക്ക ഒരു വിജയങ്ങളോ ചിത്രങ്ങളോ ഒന്നും പിയയുടെ കരിയറിൽ ഉണ്ടായില്ല.

ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാന രംഗത്തിലൂടെ തന്നെ ലോകം മുഴുവനും ഉള്ള സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രിയാ വാര്യർ. കേരളത്തിൽ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തമുണ്ട് നടിയ്ക്ക് ആരാധകർ. ഈ ഗാന രംഗത്തിലെ ഒരു കണ്ണടയ്ക്കലാണ് താരത്തിന് ഇത്രയും പോപ്പുലാരിറ്റി ഉണ്ടാക്കി കൊടുത്തത്.

ട്രോളന്മാർ നൽകിയ പ്രിയ കുട്ടൂസ് എന്ന പേര് ആദ്യം ഇഷ്ടം ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ കൂട്ടൂസ് എങ്കിൽ കുട്ടൂസ് ആ നിലയ്ക്ക് ആണെന്നും പ്രിയ വാര്യർ പ്രതികരിക്കുന്നു.

Advertisement