കാമുകനൊപ്പം തായ്‌ലാൻഡിൽ അവധിയാഘോഷത്തിൽ ദിയ കൃഷ്ണ; ബിക്കിനിയിലുള്ള താരത്തിന്റെ പുത്തൻ ഡാൻസ് വീഡിയോ വൈറൽ

144

സാമൂഹിക മാധ്യമങ്ങളിലുടെ മലയാളികളുടെ മനസിലേയ്ക്ക് ഇടിച്ചു കയറിയ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നാല് പെൺമക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങൾ ആരാധകരും നിമിഷ നേരംകൊണ്ടാണ് ഏറ്റെടുക്കാറുള്ളത്. ഇതിൽ രണ്ടുപേർ അച്ഛന്റെ പാത പിന്തുടർന്ന് സിനിമാ ലോകത്തേയ്ക്ക് എത്തിയിട്ടുണ്ട്.

Advertisements

സോഷ്യൽമീഡിയയിൽ സജീവമായി നിൽക്കുന്ന മറ്റാരുമല്ല, ദിയ കൃഷ്ണയാണ്. ദിയ പലപ്പോഴും ഡാൻസ് വീഡിയോയാണ് പങ്കുവെയ്ക്കാറുള്ളത്. നേരത്തെ താരം തന്റെ കാമുകനെയും പരിചയപ്പെടുത്തിയിട്ടുണ്ട്. ശേഷം കാമുകനുമൊത്തുള്ള വീഡിയോയാണ് ദിയ കൂടുതലായും പങ്കുവെയ്ക്കാറുള്ളത്. ഇൻസ്റ്റാഗ്രാമിൽ പത്ത് ലക്ഷത്തിൽ അധികം ഫോളോവേഴ്‌സാണ് ദിയയ്ക്കുള്ളത്.

Also read; നാളെ സ്വന്തം മകൾ സിഗരറ്റ് വലിച്ചു വരുമ്പോഴും തെറ്റാണെന്ന് ചൂണ്ടിക്കാണിക്കരുത്, കുലസ്ത്രീ എന്ന പദത്തിന് നാണക്കേട് ഉണ്ടാക്കികൊടുത്ത മുതൽ; ബിഗ് ബോസിന് പുറത്തും തമ്മിലടി

കുടുംബത്തിലെ ഒട്ടുമിക്ക ആളുകളും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസേഴ്‌സ് ആണ്. വൈഷ്ണവ് ഹരിചന്ദ്രനാണ് ദിയയുടെ കാമുകൻ. കുടുംബവും ഈ ബന്ധത്തെ പിന്തുണയ്ക്കുന്നുണ്ട്. ഇപ്പോഴിതാ കാമുകനൊപ്പം അവധി ആഘോഷിക്കാനായി തായ്ലൻഡിലേക്ക് പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസും ദിയ പങ്കുവെക്കുന്നുമുണ്ട്.

ഇപ്പോഴിതാ വൈഷ്ണവിന് ഒപ്പം ഒരു ഡാൻസ് റീൽസ് ചെയ്തതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ദിയ. ബീച്ചിൽ നിന്നുമാണ് ഈ ഡാൻസ് ചെയ്തിരിക്കുന്നത്. ബിക്കിനി വേഷത്തിലാണ് ദിയയുടെ ഡാൻസ്. ക്യൂട്ട് എന്നാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകൾ. വീഡിയോ ഇതിനോടകം തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

Also read; ആ നിമിഷം ഞാൻ ഞെട്ടിപ്പോയി, ആരെയും അറിയിക്കാതെ നിന്നിടത്ത് അപ്രതീക്ഷിതമായാണ് മമ്മൂക്ക എത്തിയത്; സർപ്രൈസ് വെളിപ്പെടുത്തി ആശാ ശരത്ത്

കൂട്ടത്തിൽ മൂത്തയാൾ നടി അഹാന കൃഷ്ണയാണ്. അഹാനയുടെ ആദ്യ ചിത്രം നടൻ ടൊവിനോ തോമസ് നായകനായി എത്തിയ ലൂക്കയാണ്. ചിത്രത്തിൽ അഭിനയ മികവ് കൊണ്ട് തന്നെ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെയും നടി സ്വന്തമാക്കിയിട്ടുണ്ട്.

Advertisement