Home Entertainment Celebrities

നാഗചൈതന്യയെ ഉപേക്ഷിച്ചൂടെ, എന്നിട്ട് എന്നെ വിവാഹം ചെയ്യണം; അന്ന് അയാൾ ആവശ്യപ്പെട്ടതിങ്ങനെ; സാമന്ത നൽകിയ മറുപടി അമ്പരപ്പിക്കുന്നത്

1262

തെന്നിന്ത്യൻ സിനിമയിൽ തിളങ്ങുന്ന താരങ്ങളായിരുന്നു നടി സാമന്തയും നടൻ നാഗചൈതന്യയും. പ്രണയത്തിന് പിന്നാലെ ഇരുവരും വിവാഹിതരായിരുന്നു. ഇരുവരുടെയും വിവാഹം ആഘോഷമാക്കിയിരുന്നു ആരാധകർ. വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

വിവാഹത്തിന് ശേഷവും ഇരുവരും തങ്ങളുടെ സന്തോഷനിമിഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. അതിനിടെയാണ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടുള്ള വിവാഹമോചനം. 2017 ൽ വിവാഹിതരായ നാഗചൈതന്യയും സമാന്തയും കഴിഞ്ഞ വർഷമാണ് വിവാഹ മോചിതരായത്.

Advertisements

അഞ്ച് വർഷമാണ് ഇരുവരും ഒന്നിച്ച് കഴിഞ്ഞത്. നാഗചൈതന്യ-സമാന്ത വിവാഹമോചന വാർത്ത സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു. ബോളിവുഡിൽ വരെ ചർച്ചാ വിഷയമായി മാറിയിരുന്നു. അതേസമയം, വിവാഹ മോചനത്തിനുള്ള കാരണങ്ങൾ താരങ്ങൾ ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല.

ALSO READ- കോടി പുതച്ച് എരിഞ്ഞു തീരും മുന്‍പ് എവിടെയെങ്കിലും എത്തണം എന്ന ആഗ്രഹം ഇവിടെ വരെ എത്തിച്ചു: ശാലിനി നായർ

അഭിമുഖങ്ങളിലെയും പ്രൊമോഷൻ പരിപാടികൾക്കിടെയും ഉയർന്നുവന്ന വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്തകളിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു സാമന്തയും നാഗചൈതന്യയും. സാമന്തയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ നാഗചൈതന്യയുടെ പേരിൽ ഒരു ഗോസിപ്പ് പ്രചരിച്ചിരുന്നു.

നടി ശോഭിത ധുലിപാലയുമായി നടൻ ഡേറ്റിംഗിലാണെന്നായിരുന്നു ഗോസിപ്പുകൾ. ഇക്കാരയ്ത്തിലും താരത്തിന്റെ ഭാഗത്തുനിന്നും സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. അതേസമയം, നാഗചൈതന്യ മൂന്ന് സിനിമകളിൽ വിവാഹ മോചനത്തിന് ശേഷം അഭിനയിച്ചു. ലാൽ സിംഗ് ഛദ്ദയാണ് നടന്റെതായി ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത സിനിമ.

ALSO READ- എന്റെ ഇച്ചാക്ക, മമ്മൂക്കയ്ക്ക് ഒപ്പമുള്ള ഫോട്ടോയുമായി ലാലേട്ടൻ, സോഷ്യൽ മീഡിയയെ തീപിടിപ്പിച്ച് താരരാജാക്കൻമാർ

ആമിർ ഖാൻ ചിത്രത്തിലെ നടന്റെ കഥാപാത്രവും ഏറെചർച്ചയാകുന്നുണ്ട്. സാമന്തയാകട്ടെ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി കരിയറിൽ വലിയ നേട്ടമാണ് വിവാഹമോചന ശേഷം ഉണ്ടാക്കിയിരിക്കുകയാണ്. ഖുശി, യശോദ, ശാകുന്തളം എന്നിവയാണ് സമാന്തയുടെ റിലീസ് ചെയ്യാനുള്ള സിനിമകൾ.

ഇരുവരും വേർപിരിഞ്ഞിട്ട് ഒരു വർഷത്തോളമാവാറായി എങ്കിലും സമാന്തയുടെയും നാഗചൈതന്യയുടെ മുൻപത്തെ പ്രണയകാലം ഇപ്പോഴും ഗോസിപ്പ് കോളങ്ങളിൽ സജീവ ചർച്ച ആവാറുണ്ട്. ഇപ്പോഴിതാ മുമ്പൊരിക്കൽ നാഗചൈതന്യയെ പറ്റി സമാന്ത പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ സമാന്തയുടെ ഒരു പോസ്റ്റിന് താഴെ ആരാധകരിൽ ഒരാൾ കമന്റ് ചെയ്തതിങ്ങനെ, നിങ്ങൾ നാഗചൈതന്യയെ ഉപേക്ഷിച്ച് എന്നെ വിവാഹം കഴിക്കൂ എന്നായിരുന്നു കമന്റ്. അന്ന് സാമന്തയും നാഗ ചൈതന്യയും വിവാഹ ബന്ധം വേർപെടുത്തിയിരുന്നില്ല. കമന്റ് ശ്രദ്ധിച്ച സാമന്ത ഉടനെ മറുപടി നൽകി. അത് ബുദ്ധിമുട്ടാണ്. ഒരു കാര്യം ചെയ്യൂ നിങ്ങൾ നാഗചൈതന്യയോട് ചോദിക്കൂ എന്നാണ് സമാന്ത നൽകിയ മറുപടി. അന്ന് ഈ മറുപടിയടക്കം കണ്ട ആരും തന്നെ ഇരുവരും വിവാഹ മോചിതരാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

വിവാഹ മോചനത്തിന് ശേഷം താൻ ആകെ തകർന്നിരുന്നെന്ന് സാമന്ത തന്നെ തുറന്നു പറഞ്ഞിരുന്നു. വിവാഹ മോചനത്തോടെ താൻ തകർന്ന് മരിക്കുമെന്ന് കരുതി. എനിക്ക് ഇത്രയും ശക്തിയുണ്ടെന്ന് കരുതിയിരുന്നില്ല. ഇന്ന് ഞാൻ എത്ര ശക്തയാണെന്നതിൽ സ്വയം അഭിമാനിക്കുന്നെന്നായിരുന്നു 2021 ഡിസംബറിൽ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ സാമന്ത പറഞ്ഞത്. 2017 ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. 2021 നവംബറോടെ ഇരുവരും വേർപിരിഞ്ഞു.

Advertisement