കോടി പുതച്ച് എരിഞ്ഞു തീരും മുന്‍പ് എവിടെയെങ്കിലും എത്തണം എന്ന ആഗ്രഹം ഇവിടെ വരെ എത്തിച്ചു: ശാലിനി നായർ

412

ഏഷ്യാനെറ്റിൽ വിജയകരമായി പൂർത്തിയായ ബിഗ്‌ബോസ് മലയാളം സീസൺ നാലിലെ മൽസരാർത്ഥി ആയിരുന്നു ശാലിനി നായർ. ഷോയിൽ നിന്നും താരം പുറത്താവുകയായിരുന്നു. ബിഗ്‌ബോസ് ഹൗസിൽ ബാലാമണി എന്നാണ് ശാലിനി നായർ അറിയപ്പെട്ടത്. ഇമോഷണലി വളരെ അധികം വീക്ക് ആണ് എന്നും കമന്റുകൾ വന്നിരുന്നു. എന്നാൽ ജീവിതത്തിലെ പല സാഹചര്യങ്ങളെയും ധൈര്യത്തോടെ നേരിട്ട ആളാണ് താൻ, ഒരിക്കലും ഇമോഷണലി വീക്ക് അല്ല എന്നാണ് ശാലിനി പറയുന്നത്.

സാധാരണക്കാരിയായ ഒരു നാട്ടിൻപുറത്തുകാരിയിൽ നിന്നുമാണ് ശാലിനി ഇന്നത്തെ നിലയിലേക്ക് ഉയർന്നത്. അവതാരകയായും മോഡലായിട്ടുമൊക്കെ തിളങ്ങി നിൽക്കുകയാണിപ്പോൾ. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തു തുടങ്ങിയതിനെക്കുറിച്ചും ഇതുവരെയുള്ള കുടുംബ ജീവിതത്തെ കുറിച്ചും ബിഗ് ബോസ് ഷോയിൽ പങ്കെടുക്കവേ ശാലിനി വെളിപ്പെടുത്തിയിരുന്ന.
ഇപ്പോഴിതാ പ്രചോദനം ഉണ്ടാക്കുന്ന പോസ്റ്റുമായി ഇൻസ്റ്റയിലൂടെ രംഗത്ത് എത്തിയിരിക്കുകയാണ് ശാലിനി.

Advertisements

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂര്യ ടിവിയ്ക്ക് വേണ്ടി ചെയ്ത ഷോയുടെ വീഡിയോയ്ക്ക് ഒപ്പമാണ് ശാലിനിയുടെ ഇന്‍സ്റ്റ പോസ്റ്റ്. കോടി പുതച്ച് എറിഞ്ഞ് തീരും മുന്‍പ് എവിടെയെങ്കിലും എത്തണം എന്ന ആഗ്രഹം ആണ് ഇവിടെ വരെ എത്തിച്ചത് എന്ന് ശാലിനി പറയുന്നു.

ALSO READ- എന്റെ ഇച്ചാക്ക, മമ്മൂക്കയ്ക്ക് ഒപ്പമുള്ള ഫോട്ടോയുമായി ലാലേട്ടൻ, സോഷ്യൽ മീഡിയയെ തീപിടിപ്പിച്ച് താരരാജാക്കൻമാർ

എങ്ങിനെ ഞാന്‍ ശാലിനിയായി എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.തുടര്‍ന്ന് വായിക്കാം:

”മുന്നോട്ടുള്ള ജീവിതത്തില്‍ കുഞ്ഞനിയന്മാര്‍ക്കും അനിയത്തിമാര്‍ക്കും പ്രചോദനമാകുമെങ്കില്‍ എന്ന ആഗ്രഹത്തോടു കൂടി എന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടു നിന്ന പഴയ അശ്വതിയെ നിങ്ങള്‍ക്ക് മുന്‍പില്‍ പരിചയപെടുത്തുന്നു. കേരളത്തിലെ എല്ലാ പ്രമുഖ ചാനലുകളില്‍ നിന്നും ഒന്നല്ല മൂന്നും നാലും തവണ അവഗണിക്കപ്പെട്ട് നിരാശയോടെ ഇറങ്ങിപ്പോരേണ്ടി വന്ന നാളുകള്‍, കൂടെ നിന്ന് കയത്തിലേക്ക് തള്ളി വിട്ട കൈകള്‍, കയ്പ്പ് മാത്രം നിറഞ്ഞ ഉച്ചയൂണുകള്‍,,, അന്നുറപ്പിച്ചതാണ്..

‘കോടി തുണി വരിഞ്ഞുചുറ്റി കനല്‍ കൂട്ടിവെച്ച ചിതയില്‍ എരിഞ്ഞടങ്ങും മുന്‍പ് ഒരിക്കലൊന്നെഴുന്നേറ്റ് നില്‍ക്കണം തലയുയര്‍ത്തി പിടിച്ച്,, ഒരിക്കലെങ്കിലും.

ALSO READ- അമ്പല ദർശനത്തിന് പിന്നാലെ കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി റിമി ടോമി, രഹസ്യം ഒന്ന് തുറന്ന് പറയാമോയെന്ന് ആരാധകർ

ഇന്നും ബിഗ്ഗ് ബോസ്സ് ഷോയില്‍ എങ്ങിനെയെങ്കിലും ഒന്ന് പങ്കെടുക്കണം എന്ന ആഗ്രഹത്തോടു കൂടി എന്നെ വിളിക്കുന്ന കുട്ടികള്‍ക്ക് ശുഭാപ്തി വിശ്വാസത്തോടു കൂടി മുന്നോട്ട് യാത്ര തുടരാന്‍ ഈ പോസ്റ്റ് സഹായിക്കട്ടെ.

വളരാന്‍ അനുവദിക്കുന്ന ഒരു സമൂഹവും തളരില്ലെന്നു നിശ്ചയിച്ച മനസ്സും ഉണ്ടെങ്കില്‍ സ്വപ്നങ്ങളിലേക്കുള്ള ദൂരം വിദൂരമല്ല എന്ന് എന്റെ ജീവിതം തന്നെ എന്നെ അത്ഭുതപ്പെടുത്തിയതാണ്. ധൈര്യം കൈ വിടാതെ മുന്നോട്ട് പോകൂ” ശാലിനി എഴുതി.

Advertisement