Home Entertainment Celebrities

രണ്ടാമത് ഒരു വിവാഹം കൂടി കഴിക്കാത്തത് എന്തു കൊണ്ടാണ്, കാരണം വെളിപ്പെടുത്തി നടി മംമ്ത മോഹൻദാസ്

1681

എംടിയുടെ രചനയിൽ ഹരിഹരൻ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ മയൂഖം എന്ന മലയാള ചിത്രത്തിലൂടെ ആണ് മംമ്ത മോഹൻദാസ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു.

തുടർന്ന് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടർ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചതോടെ നടി മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. അതിനു ശേഷം സുരേഷ് ഗോപി നായകനായ അത്ഭുതം, ലങ്ക എന്നീ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

Advertisements

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം ബാബ കല്യാണിയിൽ നായികയായി അഭിനയിച്ചു. ആ വർഷം തന്നെ, കറു പഴനിയപ്പൻ സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ചിത്രത്തിൽ വിശാലിന്റെ നായികയായി തമിഴ് സിനിമാ രംഗത്തും അരങ്ങേറി. ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. 2007 ൽ മമത തെലുങ്കിൽ ശങ്കർദാദ സിന്ദാബാദ് എന്ന ചിത്രത്തിൽ പിന്നണി ഗാനം പാടി.

Also Read
എന്റെ സ്വന്തം ചേച്ചി തന്നെ, എന്തും പരസ്പരം തുറന്നു സംസാരിക്കാം, അനന്യയെക്കുറിച്ച് സഹോദരന്റെ ഭാര്യ പറയുന്നത് ഇങ്ങനെ

കൂടാതെ തെലുങ്ക് ചിത്രങ്ങളിലും മമത അഭിനയിച്ചു. താരത്തിന്റെ സ്വകാര്യ ജീവിതവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞു ഒന്നോ രണ്ടോ മാസമായിരുന്നു സന്തോഷത്തോടെ ഉള്ള നാളുകൾ എന്നും മംമ്ത പ്രതികരിച്ചിരുന്നു. അതിനു ശേഷം ഒരുപാടു പ്രതിസന്ധി ഘട്ടമായിരുന്നു. എല്ലാം കഴിഞ്ഞു കുറെ നാളുകൾക്ക് ശേഷമാണു വിവരങ്ങൾ തന്റെ അമ്മയോട് പോലും പറയുന്നതെന്നും മംമ്ത പ്രതികരിച്ചിരുന്നു.

മാത്രമല്ല പ്രജിത്ത് തന്റെ ബാല്യകാല സുഹൃത്ത് ഒന്നും ആയിരുന്നില്ലെന്നും അന്ന് മംമ്ത പ്രതികരിച്ചിരുന്നു. തങ്ങളുടെ ഇരുവരുടെയും സമ്മത പ്രകാരം വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം ആയിരുന്നു. എന്റെ അച്ഛനും അമ്മയും അദ്ദേഹത്തെ ഒരു മകനായിട്ടാണ് കണ്ടിരുന്നത്.

എന്നാൽ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ആ ഒരു സമീപനം കിട്ടിയിരുന്നില്ലത്രേ. സോഷ്യൽ ഡ്രിങ്കിൽ താത്പര്യം ഉള്ള ആളായിരുന്നു അദ്ദേഹം. ആദ്യം അതൊക്കെ തനിക്ക് ബുദ്ധിമുട്ട് ആയിരുന്നുവെങ്കിലും പയ്യെ താൻ അതുമായി പൊരുത്ത പ്പെട്ടിരുന്നുവെന്നും നടി പറഞ്ഞിട്ടുണ്ട്. എനിക്കെതിരെ വരുന്ന വിമർശനങ്ങളിൽ തളരാറില്ല.

വിമർശനം ഉന്നയിക്കുന്നവർക്ക് അവരുടേതായ കാരണങ്ങൾ ഉണ്ടാവുമല്ലോ. പിന്നെ എന്റെ കുടുംബമാണ് എന്റെ ശക്തി. എന്നാൽ, അദ്ദേഹത്തിന്റെ വീട്ടുകാർ ഈശ്വര വിശ്വാസികൾ ആയിരുന്നില്ലെന്നും തങ്ങൾ വിശ്വാസികൾ ആയിരുന്നതായും മംമ്ത മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. ഇതിലൊക്കെ ഉപരിയായി ഒരു ഭാര്യ എന്ന നിലയിൽ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും തനിക്ക് ലഭിച്ചിരുന്നില്ലെന്നും താരം പറയുന്നു.

Also Read
പ്രിയ സുഹൃത്തിന്റെ വിവാഹനിശ്ചയത്തിനെത്തി ഹൃദയം താരങ്ങള്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

അങ്ങനെ പല തരത്തിലുള്ള അഭിപ്രായ ഭിന്നതകൾ നിലനിൽക്കവെ ആണ് വേർപിരിയാൻ ഉള്ള തീരുമാനം എടുത്തത് എന്നും മമ്ത പറഞ്ഞിരുന്നു. മാത്രവുമല്ല ഈ വേർപിരിയലിന് താൻ ഒരു കാരണം അല്ലെന്നും നടി പലപ്പോഴും ആവർത്തിച്ചു പറഞ്ഞിട്ടും ഉണ്ട്.

അതേ സമയം പ്രേക്ഷകർക്ക് നടി മാത്രമല്ല ഗായിക കൂടിയാണ് മംമ്ത മോഹൻദാസ്. ഇതിലൊക്കെ ഉപരിയായി മമ്ത തന്നെ ബാധിച്ച അർബുദത്തോട് ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്തു എന്നതാണ് ഏറ്റവും ശ്രദ്ദേയം.

Advertisement