Home Entertainment Celebrities

അന്ന് പ്രമുഖ നടനിൽ നിന്നും നേരിട്ടത് തിരിച്ചടി; എല്ലാം ഉപേക്ഷിച്ച് സോനു സതീഷ് തിരികെ വന്നത് ആരേയും അസൂയപ്പെടുത്തുന്ന തരത്തിൽ; വില്ലത്തിയായി വന്ന് നായികയായ താരത്തിന്റെ ജീവിതം

367

മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടി സോനു സതീഷ്. നർത്തകിയും അവതാരകയും ഒക്കെയായി സോനു മലയാളികൾക്ക് മുന്നിലെത്തിയ താരത്തിന് ആരാധകരും ഏറെയാണ്. ഭാര്യ, സ്ത്രീധനം, തുടങ്ങിയ സീരിയലുകളിലൂടെ ആരാധകർക്ക് ഏറെ സുപരിചിതയാണ് സോനു.

ഏഷ്യാനെറ്റിലെ വാൽക്കണ്ണാടി എന്ന പരിപാടി അവതരിപ്പിക്കാൻ എത്തിയ സോനു പിന്നീട് തിരക്കേറിയ താരമാകുകയായിരുന്നു. സ്ത്രീധനത്തിലെ മത്തി സുകുവിന്റെ മകളായ വേണി എന്ന വില്ലത്തിയുടെ വേഷം സോനുവിനെ ശ്രദ്ധേയയാക്കി. ഭാര്യ സീരിയലിൽ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് സോനു വിവാഹിതയാകുന്നത്.

Advertisements

2017 ഓഗസ്റ്റ് 31നു ഗുരുവായൂരിൽ വച്ചായിരുന്നു സോനുവിന്റെ വിവാഹം. ആന്ധ്ര സ്വദേശിയും ബാംഗ്ലൂരിൽ ഐടി എൻജിനീയറുമായ അജയ് ആയിരുന്നു വരൻ. സോഷ്യൽ മീഡിയയിലും വളരെ സജീവമായ സോനു ഒരു പെൺകുഞ്ഞ് ജനിച്ച സന്തോഷവും ആരാധകരോടായി പങ്കുവെച്ചിരുന്നു. അതേസമയം, താരത്തിന്റെ സ്വകാര്യ ജീവിതം സന്തുഷ്ടമാണെങ്കിലും നിരവധി ഗോസിപ്പുകളും വിവാദങ്ങളും താരത്തിന് കേൾക്കേണ്ടി വന്നിരുന്നു.

ALSO READ- കൊണ്ടും കൊടുത്തും പതിനാലു വർഷങ്ങൾ; ഒടുവിൽ ആ സന്തോഷ വാർത്ത പങ്കുവെച്ച് ആരാധകരുടെ പ്രിയപ്പെട്ട ഗായകൻ വിധുപ്രതാപും ഭാര്യ ദീപ്തിയും

പ്രമുഖ നടനുമായി സോനു പ്രണയത്തിലായി എന്നും വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിഞ്ഞു എന്നുമൊക്കെയുള്ള കഥകൾ താരത്തെ ചുറ്റിപറ്റി പുറംലോകത്തെത്തിയിരുന്നു. ഇന്റസ്ട്രിയിൽ അത്ര സജീവമല്ലാത്ത സോനു നടനെ വിവാഹം ചെയ്തത് അധികമാരേയും അറിയിക്കാതേയാണ് എന്ന വാർത്തയും പുറത്തെത്തി. പിന്നീട് കേട്ടത് ആ ദാമ്പത്യ ജീവിതത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ലെന്നാണ്. എന്നാൽ സത്യമെന്ത് തന്നെ ആയിക്കോട്ടെ ആ ഗോസിപ്പിന് ശേഷം സോനു ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്. തകർച്ചയിൽ നിന്ന് ആണ് സോനു സതീഷ് തന്റെ കരിയർ പടുത്തുയർത്തിയത് ആർക്കും പ്രചോദനമാണ്.

നൃത്തത്തിലൂടെയാണ് സോനുവിന്റെ കരിയർ ആരംഭിയ്ക്കുന്നത്. പഠിക്കുന്ന കാലത്ത് കലാതിലകമായിരുന്നു. പങ്കെടുക്കുന്ന എല്ലാ പരിപാടിയിലും സമ്മാനങ്ങൾ സ്വന്തമാക്കുന്ന സോനു ഒൻപതാം ക്ലാസിൽ പഠി്ക്കുമ്പോഴാണ് അവതാരകയായി എത്തിയത്. ആദ്യം വാൽക്കണ്ണാടി എന്ന ഷോയുടെ അവതാരകയായിട്ടായിരുന്നു രംഗപ്രവേശനം.

ALSO READ-വീണ്ടും മഞ്ജു സുനിച്ചൻ ടാറ്റു ചെയ്തു, പുതിയ ടാറ്റു എവിടെയാണെന്ന് കണ്ടോ

കരിയർ മാത്രമായിരുന്നു പിന്നീട് സോനുവിന്റെ ശ്രദ്ധ. ബാഗ്ലൂർ അലയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും കുച്ചുപ്പുടിയിൽ എം എ നേടിയ താരം നൃത്തത്തിൽ വീണ്ടും സജീവമായി. അതിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. സ്ത്രീധനം എന്ന സീരിയലിൽ വാണി എന്ന നെഗറ്റീവ് വേഷം ചെയ്തതോടെയാണ് ആരാധകരുടെ പ്രിയപ്പെട്ട താരമായത്. ഈ വേഷം ഹിറ്റായതോടെ പിന്നീട് കരിയറിൽ സോനുവിന് ധാരാളം അവസരങ്ങൾ ലഭിച്ചു. നെഗറ്റീവ് വേഷങ്ങളിൽ നിന്ന് നായികാ വേഷങ്ങളിലേക്ക് മാറി. വാണി എന്ന കഥാപാത്രമായി വന്നപ്പോൾ വെറുത്തവർ പലരും ഭാര്യയിലെ സോനുവിന്റെ കഥാപാത്രത്തിന് ആരാധിക്കാൻ തുടങ്ങി.സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്തിരുന്ന സുമംഗലി ഭവ എന്ന സീരിയലിലാണ് ഏറ്റവും ഒടുവിൽ സോനു അഭിനയിച്ചത്.

അഭിനയത്തിൽ തിളങ്ങി നിൽക്കുന്നതിന് ഇടയിലാണ് താരം വിവാഹിതയായത്. ഭാര്യ സീരിയൽ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന സമയത്തായിരുന്നു വിവാഹം. ബാംഗ്ലൂരിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ആന്ധ്ര സ്വദേശി അജയ്‌യാണ് സോനുവിന്റെ ഭർത്താവ്. ബാംഗ്ലൂരിൽ പഠിയ്ക്കുന്ന സമയത്തെ പ്രണയമാണ് വിവാഹത്തിൽ എത്തിച്ചതെന്നാണ് വെളിപ്പെടുത്തൽ. വിവാഹ ശേഷവും സോനു അഭിനയ രംഗത്ത് സജീവമായി.

പിന്നീട് ഗർഭിണിയായപ്പോഴാണ് സോനു അഭിനയത്തിൽ നിന്നും വിട്ടു നിന്നത്. . ഇൻസ്റ്റഗ്രാമിൽ സജീവമായ താരം ഇപ്പോൾ തന്റെ ഓരോ പുതിയ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. അധികം വൈകാതെ അഭിനയത്തിലേക്കും തിരിച്ചെത്തും എന്നാണ് പ്രേക്ഷകർ പ്രതീക്ഷ.

Advertisement