Home Entertainment Celebrities

വളരെ മോശമായി തിരക്കഥയെഴുതി നശിപ്പിച്ചുവെന്ന് ആന്റണി പെരുമ്പാവൂർ; എന്നെ അപമാനിക്കാൻ വേണ്ടി ശ്രീനി മനഃപൂർവ്വം ചെയ്ത സിനിമയാണ് വിശ്വസിക്കുന്നില്ലെന്ന് മോഹൻലാൽ

132

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംബോ ആണ് താരരാജാവ് മോഹൻലാലും നടൻ ശ്രീനിവാസനും. ഇരുവരും ഒന്നിച്ച സിനിമകൾ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ദാസൻ വിജയൻ കഥാപാത്രങ്ങൾ ഇന്നും അവിസ്മരണീയമാണ്. അടുത്ത സുഹൃത്തുക്കൾ കൂടിയായ ഇവരുടെ സൗഹൃദത്തിൽ ഒരു വിള്ളൽ വീണെന്നും അതിനു കാരണം ശ്രീനിവാസൻ മോഹൻലാലിനെ കളിയാക്കികൊണ്ട് ചെയ്ത സരോജ് കുമാർ എന്ന ചിത്രമാണെന്നും വാർത്തകൾ നിറഞ്ഞിരുന്നു.

ഇപ്പോഴിതാ സംഭവത്തിൽ ആദ്യമായി പ്രതികരിക്കുകയാണ് നടൻ മോഹൻലാൽ. ആ സിനിമ തന്നെക്കുറിച്ചുള്ളതല്ല എന്ന് താൻ ചിന്തിച്ചാൽ പോരെ എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. താനും ശ്രീനിവാസനുമായി യാതൊരു പിണക്കവും ഇല്ലെന്നും താരം കൂട്ടിച്ചേർത്തു. ഉദയനാണ് താരത്തിന് ശേഷം തങ്ങൾക്ക് ഒരുമിച്ച് സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ പോയതാണ്.

Advertisements

Also read; ഇച്ചായന്റെ മനസിൽ വേറൊരു നടിയാണ്, എന്നെ ഇട്ടിട്ട് പോയെന്ന് പറഞ്ഞു; ഇപ്പോൾ എല്ലാം ശരിയായി, പുതിയ സന്തോഷവുമായി നടി ആലീസ്

പിന്നീട് താൻ അദ്ദേഹത്തെ എത്രയോ തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നെ അപമാനിക്കാൻ വേണ്ടി ശ്രീനി മനപൂർവ്വം ചെയ്ത സിനിമയാണ് സരോജ് കുമാർ എന്ന് ഞാൻ വിശ്വസിക്കുന്നില്ല ആ സിനിമക്ക് ശേഷം അതിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇതുവരെ ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല.

തന്നെ കുറിച്ച് ഒരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ചിത്രം ഇറങ്ങിയതിന് ശേഷവും കുറേ പേർ ഇതിനെ കുറിച്ചെല്ലാം ചോദിച്ചിരുന്നു പക്ഷെ ഇതിന് മറുപടി കൊടുക്കേണ്ട കാര്യമില്ലെന്ന് തോന്നിയിരുന്നു എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

അതേസമയം, ഈ വിഷയത്തിൽ ആന്റണി പെരുമ്പാവൂർ പ്രതികരിച്ചത് മറ്റൊരു രീതിയിൽ ആയിരുന്നു. തന്റെ ജീവിതത്തിൽ ഏറ്റവുമധികം വേദനിപ്പിച്ച നടൻ ശ്രീനിവാസനാണെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു. എന്റെ ലാൽ സാറിനെ കളിയാക്കിക്കൊണ്ടു ശ്രീനിവാസൻ എഴുതിയ സിനിമയിൽ ലാൽ സാർ ഒരു മടിയും കൂടാതെ അഭിനയിച്ചു.

ഒരെതിർപ്പും പ്രകടിപ്പിച്ചില്ല. എന്തെങ്കിലും വെട്ടിമാറ്റണമെന്നോ അഭിനയിക്കാൻ പറ്റില്ലെന്നോ അദ്ദേഹം പറഞ്ഞില്ല. ആ സിനിമ നല്ല സിനിമയായിരുന്നു. അതു വിജയിച്ചതോടെ വളരെ മോശമായി വീണ്ടുമൊരു തിരക്കഥയെഴുതി ശ്രീനിവാസൻതന്നെ നായകനായി അഭിനയിച്ചു. ഷൂട്ടിങ്ങിനിടയിൽ ഇതേക്കുറിച്ചു കേട്ടപ്പോൾ ഞാൻ ക്യാമറാമാൻ എസ്. കുമാറിനെയും സംവിധായകനെയും വിളിച്ചു.

Also read; കരുത്തിന്റെ പ്രതീകമാണ് ഭാവന, അതി ജീവനത്തിന്റെ ഉത്തമ ഉദാഹരണം, തുറന്നു പറഞ്ഞ് മഞ്ജു വാര്യർ, കൈയ്യടിച്ച് ആരാധകർ

ഇതിനെ തുടർന്ന് ശ്രീനിവാസൻ ഒരു പത്ര സമ്മേളനം നടത്തി ഞാൻ ഭീഷണിപ്പെടുത്തി എന്നും പറഞ്ഞ് മാധ്യമങ്ങളുടെ എന്തൊകെയോ വിളിച്ചു പറഞ്ഞുവെന്നും ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തി. അതിനു ശേഷം ഇന്നിതുവരെ ശ്രീനിവസനോട് സംസാരിച്ചിട്ടില്ലെന്നും ആന്റണി കൂട്ടിച്ചേർത്തു.

Advertisement