കരുത്തിന്റെ പ്രതീകമാണ് ഭാവന, അതി ജീവനത്തിന്റെ ഉത്തമ ഉദാഹരണം, തുറന്നു പറഞ്ഞ് മഞ്ജു വാര്യർ, കൈയ്യടിച്ച് ആരാധകർ

186

തെന്നിന്ത്യൻ സിനിമാ ആരാദകരുടെ പ്രിയപ്പെട്ട നായികമാരാണ് മഞ്ജു വാര്യരും ഭാവനയും. ഇപ്പോഴിതാ ഭാവനയെ കുറിച്ച മഞ്ജു വാര്യർ പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്. കരുത്തിന്റെ പ്രതീകമാണ് ഭാവന എന്നായിരുന്നു മഞ്ജു വാര്യരുടെ തുറന്നു പറച്ചിൽ.

കൊച്ചിയിൽ സ്വകാര്യ സ്ഥാപനം നടത്തിയ ക്യാൻസർ ബോധവത്കരണ ക്യംപെയ്ൻ പരിപാടിയിലാണ് മഞ്ജുവിന്റെ പ്രതികരണം. അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണമാണ് ഭാവന. തന്റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സൗഹൃദം ആണ് അതെന്നും മഞ്ജു വാര്യർ പറഞ്ഞു. അതേസമയം, നീണ്ട കാലത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന.

Advertisements

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചു വരവ്. ആദിൽ മൈമൂനത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയിൽ ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. അരുൺ റുഷ്ദി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

Also Read
ലോകത്ത് ഒരു ഭർത്താവും ചെയ്യില്ല, സങ്കടത്തോടെയാണെങ്കിലും ഞാൻ അത് ചെയ്തു; നടൻ സുധീറിന്റെ വെളിപ്പെടുത്തൽ

പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികൾ എഴുതുന്നത് വിനായക് ശശികുമാറും ആണ്. ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റിൽസ് രോഹിത് കെ സുരേഷുമാണ്. ചിത്രത്തിൻരെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കയാണ്.

പ്രമുഖ സംവിധായകനായ ഭദ്രൻ മാട്ടേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രം ആകുന്നുണ്ട്. ഭദ്രന്റെ ഇഒ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗം ആണ് ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്. ഇഒ എലിയാവൂ കോഹൻ എന്ന ജൂതനായിട്ടാണ് ഷെയ്ൻ അഭിനയിക്കുന്നത്.

ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അജിത്തിന്റെ എകെ 61 എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാകും ഇത്.

ഒരു കവർച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണ് എകെ 61 എന്നാണ് റിപ്പോർട്ടുകൾ. ബോണി കപൂറാറാണ് ചിത്രത്തിന്റെ നിർമ്മാണം. സന്തോഷ് ശിവൻ സംവിധാനം നിർവഹിച്ച ജാക്ക് ആന്റ് ജിൽ ആണ് മഞ്ജു വാര്യരുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം ആണ് റിലീസിനായി കാത്തിരിക്കുന്ന പുതിയ സിനിമ.

Also Read
കൊണ്ടും കൊടുത്തും പതിനാലു വർഷങ്ങൾ; ഒടുവിൽ ആ സന്തോഷ വാർത്ത പങ്കുവെച്ച് ആരാധകരുടെ പ്രിയപ്പെട്ട ഗായകൻ വിധുപ്രതാപും ഭാര്യ ദീപ്തിയും

Advertisement