Home Entertainment Celebrities

ആഞ്ജനയേന്റെ രണ്ടാം വിവാഹമാണെന്ന് അറിഞ്ഞുകൊണ്ടാണ് വിവാഹം ചെയ്തത്, ഈ ബന്ധം അധികം പോവില്ലെന്നും പറഞ്ഞവരുണ്ട്, അനന്യ പറയുന്നു

1003

അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി മാറിയ മലയാളി താരമാണ് അനന്യ. ആയില്യ എന്നായിരുന്ന താരത്തിന്റെ യഥാര്‍ത്ഥ പേര് സിനിമയില്‍ എത്തിയപ്പോഴാണ് മാറ്റി അനന്യ എന്നാക്കിയത്.

മലയാളത്തില്‍ മാത്രമല്ല തമിഴിലും സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അനന്യ തനിക്ക് സിനിമയില്‍ ഏത് തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിന് പുറമെ നൃത്തപരിപാടികളിലും താരം സജീവമായിരുന്നു.

Advertisements

മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചതും. വിവാഹ ശേഷവും താരം അഭിനയ രംഗത്ത് സജീവമാണ്. പോസിറ്റീവ് എന്ന മലയാള സിനിമയിലൂടെ ആയിരുന്നു നായികയായി അനന്യ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ്, കന്നഡ, എന്നീ ഭാഷകളിലെ ചിത്രങ്ങളില്‍ സജീവം ആവുകയായിരുന്നു.

Also Read: കല്യാണം കഴിച്ചാലേ ജീവിക്കാനാവൂ എന്നൊന്നുമില്ല, ഒറ്റയ്ക്ക് ജീവിച്ചാല്‍ എന്താണ് കുഴപ്പമെന്ന് വിവാഹക്കാര്യം ചോദിക്കുന്നവരോട് അനുമോള്‍

സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ അധികം സെലക്ടീവാണ് അനന്യ. വിവാഹ ശേഷവും അഭിനയം തുടരുന്ന നടി വര്‍ഷത്തില്‍ ഒരു സിനിമ എന്ന നിലയിലാണ് ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. 2018 ല്‍ പുറത്തിറങ്ങിയ കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന് ശേഷം. 2019 ല്‍ ഒരു തെലുങ്ക് ചിത്രവും 2020 ല്‍ ഒരു തമിഴ് ചിത്രവും അനന്യ ചെയ്തു. പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഒന്നിച്ച ഭ്രമം ആയിരുന്നു മലയാളത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

വിവാഹ ശേഷം ചെറിയ ഇടവേള എടുത്തെങ്കിലും ഇപ്പോള്‍ സിനിമയില്‍ സജീവമാണ് താരം. ഇപ്പോഴിതാ സഹോദരന്‍ അര്‍ജുന്റെ വിവാഹത്തില്‍ അനന്യ തിളങ്ങി നില്‍ക്കുന്ന ചിത്രങ്ങളാണ് വൈറല്‍ ആവുന്നത്. ഭര്‍ത്താവ് ആഞ്ജനേയനോട് ഒപ്പം സന്തോഷവതിയായി ആണ് അനന്യ വിവാഹത്തിലുടനീളം പങ്കെടുത്തത്.

താരം പ്രണയിച്ച് വിവാഹം ചെയ്തത് വിവാഹമോചിതനായ വ്യക്തിയെ ആയിരുന്നു. അതുകൊണ്ടാണ് അനന്യയുടെ വിവാഹം ചര്‍ച്ചയാകാന്‍ കാരണമായത്. തന്റെ വിവാഹത്തെ കുറിച്ചും കേട്ട പരിഹാസങ്ങളെ കുറിച്ചും അനന്യ മാധ്യമങ്ങളോട് തുറന്ന് സംസാരിച്ചിരുന്നു.

‘ ശരിക്കും യോജിച്ച് പോവാന് പറ്റുമെന്ന് ഉറപ്പുള്ളതിനാലാണ് ഞാന്‍ അദ്ദേഹത്തെ ജീവിതപങ്കാളിയാക്കിയത്. ഇഷ്ടപ്പെട്ട ആളെത്തന്നെ വിവാഹം ചെയ്യണമെന്ന് വാശിയായിരുന്നു. ആ സമയത്തെ പ്രതിസന്ധി തനിച്ചാണ് നേരിട്ടത്.” എന്നും അനന്യ പറഞ്ഞു.

Also Read: ആ ഭാവം മറ്റുള്ളവര്‍ കാണുന്നത് എനിക്ക് ചമ്മലാണ്, പലപ്പോഴും ഞാന്‍ സ്റ്റുഡിയോയ്ക്കുള്ളിലെ ലൈറ്റൊക്കെ ഓഫ് ചെയ്തിട്ടാണ് ചെയ്തത്, തുറന്നുപറഞ്ഞ് നവ്യ നായര്‍

വിവാഹത്തിന് ശേഷം ഞങ്ങള്‍ വിവാഹമോചിതരായി എന്ന തരത്തില്‍ വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വിവാഹബന്ധം അധികം പോവില്ലെന്നും പറഞ്ഞവരുണ്ട്. പെട്ടെന്നായിരുന്നു ഞങ്ങളുടെ വിവാഹം. ഇതിന് ശേഷം പല പല ഗോസിപ്പുകളും വന്നു അനന്യ പറഞ്ഞു.

എന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമില്ലെന്നും ഞാന്‍ വിവാഹത്തിന് വേണ്ടി വീടുവിട്ടിറങ്ങിയെന്നും പലരും പറഞ്ഞു. അതൊക്കെ തെറ്റായ കാര്യമാണ്. ആഞ്ജനയേന്റെ രണ്ടാം വിവാഹമാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പ്രണയിച്ചിരുന്ന സമയത്ത് തന്നെ അദ്ദേഹത്തെ അടുത്തറിഞ്ഞിരുന്നു എന്നും അനന്യ പറഞ്ഞു.

Advertisement