അത്രത്തോളം ഭംഗിയായിരുന്നു ആ നടനെ കാണാന്‍, മമ്മൂട്ടിയടക്കം ഒരുകാലത്ത് പേടിച്ചിരുന്നു, പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍

273

തെന്നിന്ത്യന്‍ സിനിമയിലെ തന്നെ എക്കാലെത്തെയും മികച്ച വില്ലന്‍മാരില്‍ ഒരാളാണ് നടന്‍ ദേവന്‍. സുന്ദരനായ വില്ലന്‍ എന്നാണ് ദേവന്‍ അറിയപ്പെട്ടിരുന്നത്. ഒട്ടേറെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ള താരവുമാണ് ദേവന്‍.

Advertisements

ദക്ഷിണേന്ത്യന്‍ സിനിമകളിലെ ഒട്ടു മിക്ക സൂപ്പര്‍ താരങ്ങളുടെ ഒപ്പവും അഭിനയിച്ചിട്ടുള്ള നടന്‍ കൂടിയാണ് ദേവന്‍. വില്ലന്‍ വേഷങ്ങള്‍ അല്ലാതെ സ്വഭാവ നടന്‍ ആയും ദേവന്‍ തിളങ്ങിയ ചിത്രങ്ങള്‍ ഏറെയാണ്. സൗന്ദര്യമുള്ള വില്ലന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ ദേവന് ആരാധകരും ഏറെയായിരുന്നു.

Also Read: ആഞ്ജനയേന്റെ രണ്ടാം വിവാഹമാണെന്ന് അറിഞ്ഞുകൊണ്ടാണ് വിവാഹം ചെയ്തത്, ഈ ബന്ധം അധികം പോവില്ലെന്നും പറഞ്ഞവരുണ്ട്, അനന്യ പറയുന്നു

മലയാളത്തില്‍ നിരവധി ചിത്രങ്ങളിലാണ് ദേവന്‍ അഭിനയിച്ചത്. തെന്നിന്ത്യയില്‍ ആകെ മുന്നൂറോളം ചിത്രങ്ങളില്‍ ദേവന്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംവിധായകനായ ഗാല്‍ബെര്‍ട് ലോറന്‍സ് ദേവനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഒരു കാലത്ത് ദേവനെ മമ്മൂട്ടി വരെ പേടിച്ചിരുന്നുവെന്ന് ഗാല്‍ബെര്‍ട് ലോറന്‍സ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. നാദം എന്ന ചിത്രത്തിന് വേണ്ടി നായകനെ നോക്കുന്ന സമയത്താണ് കോടമ്പാക്കത്ത് വെച്ച് സുന്ദരനായ ദേവനെ കണ്ടതെന്നും തെലുങ്കനാണെന്നാണ് ആദ്യം കരുതിയതെന്നും പിന്നീട് മലയാളിയാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിയെന്നും സംവിധായകന്‍ പറയുന്നു.

Also Read; കല്യാണം കഴിച്ചാലേ ജീവിക്കാനാവൂ എന്നൊന്നുമില്ല, ഒറ്റയ്ക്ക് ജീവിച്ചാല്‍ എന്താണ് കുഴപ്പമെന്ന് വിവാഹക്കാര്യം ചോദിക്കുന്നവരോട് അനുമോള്‍

” ദേവന്റെ വീട്ടിലേക്ക് ഞാന്‍ പോയി. വീട്ടിലെത്തിയപ്പോഴാണ് പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ മകളുടെ ഭര്‍ത്താവാണ് എന്നറിഞ്ഞത്. ഞാന്‍ ഒരു സിനിമ ചെയ്യുന്നുണ്ടെന്നും ലോ ബഡ്ജറ്റ് പടമാണെന്നും പറഞ്ഞു, പിന്നെ അവിടെ വച്ച് തന്നെ സമ്മതിപ്പിച്ചു അഡ്വാന്‍സ് കൊടുത്തു. അന്ന് അദ്ദേഹത്തിന്റെ പേര് മോഹന്‍ എന്നാണ്. ” സംവിധായകന്‍ പറയുന്നു.

സിനിമയിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ പേര് ദേവന്‍ എന്നായത്. ദേവന്‍ സിനിമയില്‍ സജീവമായി വന്ന സമയത്ത് മമ്മൂട്ടി ശാന്തികൃഷ്ണയുടെ ഭര്‍ത്താവിനോട് ദേവനെക്കുറിച്ച് പറഞ്ഞിരുന്നു. പുതിയ ഒരാള്‍ കൂടി സിനിമയില്‍ സജീവമാകുന്നുണ്ട് അത് തങ്ങള്‍ക്ക് പ്രശ്‌നമാകുമോ എന്നായിരുന്നു പറഞ്ഞത്, കാരണം അത്ര ഭംഗിയായിരുന്നു അന്ന് ദേവനെ കാണാന്‍” എന്നും സംവിധായകന്‍ പറയുന്നു.

Advertisement