Home Entertainment Celebrities

‘ഓരോ ദിവസവും നീ എന്റെ ഹൃദയത്തില്‍ പടര്‍ന്നുകൊണ്ടേയിരിക്കുന്നു’, വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയെക്കുറിച്ച് നിരഞ്ജന്‍

85

മികച്ച പരമ്പരകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് നിരഞ്ജന്‍ നായര്‍. 2015ല്‍ മൂന്നുമണി എന്ന പരമ്പരയിലൂടെയാണ് നിരഞ്ജന്‍ അഭിനയ രംഗത്ത് എത്തുന്നത്. ഇതിന് പിന്നാലെ സീരിയലില്‍ സജീവമായി.

പിന്നീട് രാത്രിമഴ, ചെമ്പട്ട്, കാണാക്കുയില്‍, സ്ത്രീപദം തുടങ്ങി നിരവധി പരമ്പരകളുടെ ഭാഗമായി. രാത്രിമഴ, മൂന്നുമണി എന്നീ പരമ്പകളിലൂടെയാണ് നിരഞ്ജന്‍ ആരാധകരുടെ പ്രിയങ്കരനായി മാറിയത്. ബികോം ബിരുദധാരിയായ നിരഞ്ജന്‍ ലഭിച്ച ജോലിയെല്ലാം ഉപേക്ഷിച്ച ശേഷമാണ് അഭിനയരംഗത്തേക്ക് എത്തിയത്.

Advertisements

കോട്ടയം കുടമാളൂര്‍ സ്വദേശിയായ നിരഞ്ജന്‍ മിനിസ്‌ക്രീനിന് പുറമെ ബിഗ് സ്‌ക്രീനിലും മുഖം കാണിച്ചിട്ടുണ്ട്. ഇപ്പോള്‍ സീകേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിലും, ഏഷ്യാനെറ്റില രാക്കുയില്‍ എന്ന സിരിയലിലുമാണ് അഭിനയിക്കുന്നത്

സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കുവെച്ച പോസ്റ്റുകളെല്ലാം വൈറലാവാറുണ്ട്. ഇ്‌പ്പോഴിതാ തന്റെ നാലാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് താരം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ആഘോഷങ്ങളുടെ ആരവങ്ങളില്ലാതെയാണ് ഇത്തവണത്തെ ആനിവേഴ്‌സറി എന്നും ദിവസങ്ങള്‍ക്ക് മുമ്പാണ് ഭാര്യ ഗോപികയുടെ അമ്മ മരിച്ചതെന്നും നടന്‍ പറയുന്നു.

Also Read: ലാലേട്ടനെ പ്രേമിച്ചതിന് സുചിത്രച്ചേച്ചിയെ കൊല്ലാന്‍ നടന്ന ആരാധികമാര്‍, എന്നാണ് കേരളത്തിലെ കാമുകിമാര്‍ ലാലിനെ വെറുതെ വിടുക!, വൈറലായി കുറിപ്പ്

ചില ഋതുക്കള്‍ക്ക് എന്നും പൂക്കളുടെ ഹൃദ്യമായ ഒരു മണമുണ്ടാകും. അതെന്നും ഉണ്ടാകും. കാലമെത്ര കഴിഞ്ഞാലും പോയിപ്പോകാത്ത പൂക്കാലത്തിന്റെ മണം. 4 വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാ പോകുന്നത് എന്ന് ചോദിച്ചാല്‍ എനിക്കിന്നും അതിനൊരു ഉത്തരമില്ല. പക്ഷെ കഴിഞ്ഞു പോയ ഓരോ ദിവസവും നീ എന്റെ ഹൃദയത്തില്‍ ദിനംപ്രതി പടര്‍ന്നു കൊണ്ടേ ഇരിക്കുകയാണ്.” നിരഞ്ജന്‍ പറയുന്നു.

”പ്രതിസന്ധി ഘട്ടത്തിലും എന്റെ കൂടെ നിന്ന് അതിനെ എല്ലാം മറികടക്കാന്‍ എന്നെ പ്രാപ്തനാക്കി, നീ കൂടെ ഉണ്ടല്ലോ എന്നൊരു ഒറ്റ ചിന്ത മതി ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാന്‍. ഈ അടുത്തും പതറി തോറ്റു പോകാവുന്ന പല അവസ്ഥകളിലും നീ കാണിക്കുന്ന ആത്മവിശ്വാസവും തോറ്റു കൊടുക്കില്ലന്ന വാശിയുമാണ് ജീവിതത്തില്‍ പലതിനും എനിക്ക് ശക്തി പകരുന്നത്’.

‘ഇത്തവണ ആഘോഷങ്ങളുടെ ആരവം ഇല്ലാതെ ആണ് വെഡ്ഡിങ് ആനിവേഴ്‌സറി കടന്നുവന്നത്. എന്നാലും പ്രതീക്ഷകളും സ്വപ്നങ്ങളും ഇവിടെ അവസാനിക്കുന്നില്ലല്ലോ. പുതിയ വര്‍ഷത്തിലേക്കുള്ള കാല്‍വെയ്പ്പാണ് ഇനി. എല്ലാം നമുക്കൊരുമിച്ചാണ് നടന്നു പോകേണ്ടത് ഇനിയും ഒരുപാടു പോകേണ്ടതുണ്ട്. പ്രിയപ്പെട്ട ഭാര്യയേ നിനക്കൊരായിരം വിവാഹ വാര്‍ഷിക ആശംസകള്‍’ എന്നായിരുന്നു നിരഞ്ജന്‍ പങ്കുവെച്ച കുറിപ്പ്.

Also Read: കോബ്രയുടെ ഷൂട്ടിങ് തുടങ്ങുമ്പോള്‍ ഞാന്‍ സിംഗിള്‍, ചിത്രത്തിന്റെ റിലീസ് ആയപ്പോഴേക്കും മകന്‍ ലൂക്കയ്ക്ക് ഒരു വയസ്സ്, രസകരമായ മിയയുടെ വീഡിയോ വൈറല്‍

താരത്തിന്റെ കുറിപ്പ് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത കഴിഞ്ഞു. നിരവധി ആരാധകരാണ് നിരഞ്ജനും ഭാര്യയ്ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നത്.

Advertisement