Home Entertainment Celebrities

നിരവധി ഗേൾ ഫ്രണ്ട്‌സുണ്ടായിരുന്നു; നടിയെ വിവാഹം ചെയ്യരുതെന്ന് പലരും എന്നെ ഉപദേശിച്ചിരുന്നു, മൃദുല പോസിറ്റീവാണ്; യുവ കൃഷ്ണ പറയുന്നു

674

ആരാധകർ ആദ്യം സംശയിച്ചിരുന്നത് ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നോ എന്നായിരുന്നു. എന്നാൽ ഇതൊരു പ്രണയവിവാഹമല്ലെന്നും വീട്ടുകാർ നടത്തിയ വിവാഹമാണെന്നും മൃദലയും യുവയും തുറന്നുപറഞ്ഞു. കാലങ്ങളായി സീരിയൽ രംഗത്ത് നിറഞ്ഞു നിൽക്കുന്നവരാണ് ഇരുവരും എങ്കിലും പരസ്പരം വലിയ സൗഹൃദമില്ലായിരുന്നു.

ഒരു സീരിയൽ താരം വഴിയാണ് വിവാഹാലോചന വന്നതെന്നും വീട്ടുകാരുടെ സമ്മതത്തോടെ ആലോചിച്ച് നടത്തിയതാണ് വിവാഹമെന്നും ഒരു റിയാലിറ്റി ഷോയിൽ അതിഥികളായി എത്തിയപ്പോൾ താരങ്ങൾ പറഞ്ഞു. മൃദുലയുടെയും യുവയുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

Advertisements

സോഷ്യൽമീഡിയയിൽ സജീവമാണ് നടിയും നടനും. അതുകൊണ്ടുതന്നെ വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ മുതലുള്ള ഒന്നിച്ചുള്ള ഫോട്ടോകൾ ഇരുവരും ആരാധകർക്കായി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരദമ്പതികൾ. ഇപ്പോഴിതാ, യുവനടി മൃദുല വിജയും നടൻ യുവ കൃഷ്ണയും മാതാപിതാക്കളായിരിക്കുകയാണ്. ഇരുവർക്കും പെൺകുഞ്ഞാണ് പിറന്നത്. ചോരക്കുഞ്ഞിന്റെ കുഞ്ഞിക്കൈ പിടിച്ചിരിക്കുന്ന മൃദുലയുടേയും യുവയുടേയും കൈകളുടെ ചിത്രം പങ്കിട്ടുകൊണ്ടാണ് മൃദുല അമ്മയായ വിശേഷം അറിയിച്ചത്.

ALSO READ- ‘അപ്പ പെട്ടന്ന് കരയുന്ന കൂട്ടത്തിലാണ്, എന്റെ സിനിമകൾ കാണാറില്ല, അമ്മ മാത്രമേ കാണാറുള്ളൂ; സംശയം ചോദിച്ചാൽ രണ്ടുപേരുടേയും കൈയ്യിൽ നിന്നും അടി കിട്ടും’: കാളിദാസ് ജയറാം

‘ഒരു ക്യൂട്ട് പെൺകുഞ്ഞിനെ തന്ന് ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ദൈവത്തിന് നന്ദി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചതിനും ഞങ്ങളെ അനുഗ്രഹിച്ചതിനും നന്ദിയെന്നും’ മൃദുല കുറിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൃദുലയുടെ കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ആരാധകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും കുഞ്ഞിന്റെ മുഖം വ്യക്തമാകുന്ന ഫോട്ടോയും പേരും ഇതുവരെ താരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മൃദുലയെ വിവാഹം ആലോചിച്ച് വീട്ടിൽ പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും യുവ നേരത്തെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു. ‘മൃദുലയാണ് വീട്ടിൽ പറയണമെന്ന് പറഞ്ഞത്. ഒരു ദിവസം മൃദുലയെ വീട്ടിൽ ഡ്രോപ് ചെയ്യാൻ പോയപ്പോഴാണ് വിവാഹ കാര്യം അവതരിപ്പിച്ചത്. മൃദുലയുടെ അച്ഛനോടും അമ്മയോടും സംസാരിച്ചശേഷം ഇറങ്ങാൻ നേരത്താണ് ഇക്കാര്യം പറഞ്ഞത്. മൃദുലയെ എനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. മറുപടി ഫോണിൽ വിളിച്ച് പറഞ്ഞാ മതിയെന്ന് പറഞ്ഞ ഉടൻ തന്നെ അവിടെ നിന്നും പോവുകയായിരുന്നു- എന്നാണ് യുവ പറഞ്ഞത്.

ALSO READ-അൻപതാം വയസിലേക്ക് കടക്കുന്നതനിടെ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായി; ഇപ്പോൾ ആഘോഷമായി മാമോദീസ ചടങ്ങകളും; സുമ ജയറാമിന്റെ ചിത്രങ്ങൾ വൈറൽ

ഇപ്പോൾ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചും സംസാരിക്കുന്ന യുവ കൃഷ്ണയുടെ വീഡിയോയാണ് വൈറലാകുന്നത്. ‘എന്റെ ശരിയായ പേര് ഉണ്ണികൃഷ്ണൻ എന്നാണ്. മാജിക്ക് പ്ലാനെറ്റിൽ ജോയിൻ ചെയ്ത ശേഷമാണ് മുതുകാട് സാറുമായി ആലോചിച്ച് യുവ കൃഷ്ണ എന്ന പേര് ഇട്ടത്. അവിടെ പെർഫോം ചെയ്യുമ്പോൾ എല്ലാവരും കരുതിയത് ഞാൻ നോർത്ത് ഇന്ത്യനാണെന്നാണ്. ലൈഫിൽ മുമ്പ് ഉണ്ണികൃഷ്ണന്റെ സ്വഭാവമുള്ള വ്യക്തിയായിരുന്നു.’- താരം സ്വന്തം സ്വഭാവത്തെ കുറിച്ച് പറഞ്ഞതിങ്ങനെ.

‘നിരവധി ഗേൾ ഫ്രണ്ട്‌സുണ്ടായിരുന്നു. മാത്രമല്ല പ്രണയങ്ങളും ബ്രേക്കപ്പുകളും സംഭവിച്ചിട്ടുണ്ട്. എല്ലാ റിലേഷൻഷിപ്പ്‌സും ജെനുവിനായിരുന്നു. പക്ഷെ ഒന്നും വിവാഹത്തിലെത്തിയില്ല. ആരായിരിക്കും ലൈഫ് പാട്‌നറായി വരുന്നതെന്ന് ആലോചിച്ച് ടെൻഷനായിരുന്നു. പക്ഷെ ദൈവം സഹായിച്ച് നല്ലൊരു വ്യക്തിയെ ദൈവം തന്നു. ആളുകൾ പലരും എന്നോട് പറഞ്ഞിട്ടുണ്ട്. സെയിം ഫീൽഡിൽ നിന്നും വിവാഹം ചെയ്താൽ ഇഗോ ക്ലാഷ് ഉണ്ടാകുമെന്ന്. പക്ഷെ മൃദുല ഭയങ്കര അണ്ടർസ്റ്റാന്റിങാണ്. അവൾക്ക് എന്റെ ഫീൽഡിനെ കുറിച്ച അറിയാമെന്നതാണ് കാരണം.’

‘പോസിറ്റീവ് ഫീലാണ് ഇപ്പോൾ ലൈഫിന്. പൃഥ്വിരാജ് എനിക്ക് ഇഷ്ടമുള്ള നടനാണ്. ഞാൻ അദ്ദേഹത്തെ കണ്ട് സംസാരിച്ചിട്ടുണ്ട്. ഗോവയിൽ പോകണമെന്ന് എനിക്കും മൃദുലയ്ക്കും വലിയ ആഗ്രഹമായിരുന്നു. അതിനായി എല്ലാം റെഡിയാക്കി വെച്ചപ്പോഴാണ് മൃദുല ഗർഭിണിയായത്. ഇനി കുഞ്ഞാവയോടൊപ്പം പോകാം. നടനായില്ലായിരുന്നുവെങ്കിൽ ഞാൻ ഇല്യൂഷനിസ്റ്റായിരിക്കും. അറിയപ്പെടുന്ന ഇല്യൂഷനിസ്റ്റാവാൻ ആഗ്രഹമുണ്ട്. അഭിനയത്തിലേക്ക് ഇറങ്ങിയപ്പോൾ വീട്ടിൽ ഭയങ്കര എതിർപ്പായിരുന്നു. ഇപ്പോഴും അമ്മയ്ക്ക് ആ എതിർപ്പുണ്ട്. ആർട്ടിസ്റ്റിന് സ്റ്റഡിയായി ഇൻകം വരില്ലല്ലോയെന്നതാണ് അമ്മയെ ഭയപ്പെടുത്തുന്നത്’ -എന്നും യുവ കൃഷ്ണ പറയുന്നു.

Advertisement