അൻപതാം വയസിലേക്ക് കടക്കുന്നതിനിടെ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായി; ഇപ്പോൾ ആഘോഷമായി മാമോദീസ ചടങ്ങുകളും; സുമ ജയറാമിന്റെ ചിത്രങ്ങൾ വൈറൽ

279

എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമാ രംഗത്തും ടെലിവിഷനിലും നിറഞ്ഞ് നിന്നിരുന്ന നടിയായിരുന്നു സുമ ജയറാം. തുടക്കം ബാലതാരമായിട്ടായിരുന്നുവെങ്കിലും സഹനടിയായി നിരവധി സിനിമകളിൽ തിളങ്ങി. സുമ ജയറാമെന്ന പേര് കേൾക്കുമ്പോഴെ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് കുട്ടേട്ടനിലെ സുമയുടെ പ്രകടനമാണ്. ഉത്സവപിറ്റേന്നായിരുന്നു സുമയുടെ ആദ്യ സിനിമ. താരത്തിന്റെ അമ്മ മേഴ്‌സിയും ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു. കുട്ടേട്ടൻ, വചനം, നാളെ എന്നുണ്ടെങ്കിൽ എന്നീ ചിത്രങ്ങിലും മികച്ച പ്രകടനമാണ് സുമ കാഴ്ചവെച്ചത്.

അഭിനയത്തോടുള്ള അടങ്ങാത്ത ആവേശമൊന്നുമല്ല സിനിമയിൽ എത്തിച്ചത്. എത്തിപ്പെട്ടതും അഭിനയിച്ച് പോയതുമാണ്. പന്ത്രണ്ടാം വയസിലാണ് പപ്പ മരിക്കുന്നത്. ശേഷം വീടിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നു. അമ്മയേയും സഹോദരങ്ങളേയും നോക്കണം. സഹോദരങ്ങൾ പഠിക്കുന്നവരായിരുന്നു. ബാലതാരമായി പതിനാലാം വയസ് മുതലാണ് അഭിനയിച്ച് തുടങ്ങിയത്. ബാലതാരമായി കുറെയേറെ സിനിമകൾ ചെയ്തിരുന്നു. ശേഷം പഠനത്തിൽ ശ്രദ്ധകൊടുത്തു. പിന്നീട് തിരിച്ചെത്തിയപ്പോഴും സിനിമകൾ ലഭിച്ചിരുന്നു.

Advertisements

ഒരിക്കൽ തമിഴ് സൂപ്പർതാരം രജനികാന്തിന്റെ നായികയാകാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും അവസാന നിമിഷം ചില പ്രത്യേക കാരണങ്ങളാൽ അവസരം നഷ്ടപ്പെടുകയായിരുന്നുവെന്നും താരം പറയുന്നു. പിന്നീട് സുമ കുറച്ചു വൈകിയെങ്കിലും 2013-ൽ വിവാഹിതയാവുകയായിരുന്നു. 37-ാം വയസ്സിൽ ബിസിനസ്സുകാരനായ ലല്ലുഷിനെയാണ് സുമ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങളും പിന്നിട്ട ശേഷമാണ് താരം ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായിരിക്കുന്നത്.

ALSO READ- ആ പേടിയും നെഞ്ചിടിപ്പും ഇപ്പോഴും ഉണ്ട്, മോഹൻലാലിനെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞത് കേട്ടോ

കാത്തിരുന്ന് കിട്ടിയ കൺമണികളുടെ എല്ലാ ചടങ്ങുകളും ആഘോഷമാക്കുകയാണ് സുമ ജയറാമും ലല്ലു ഫിലിപ്പ് മാത്യുവും. പരിശുദ്ധിയുടെ നിറമായ വെള്ള നിറത്തിലുള്ള വസ്ത്രമാണ് ചടങ്ങിൽ എല്ലാവരും ധരിച്ചത്. സുമയാകട്ടെ വെള്ള നിറത്തിലുള്ള സാരിയ്ക്കൊപ്പം വെള്ളി നിറത്തിലുള്ള മാലയും ധരിച്ച് എത്തി. ആന്റണി എന്നും ജോർജ്ജ് എന്നുമാണ് മക്കൾക്ക് പേര് നൽകിയിരിയ്ക്കുന്നത്. പൊന്നോമനകളുടെ മാമോദീസ കഴിഞ്ഞെന്ന വിശേഷം സുമ തന്നെയാണ് പങ്കുവെച്ചത്.

2013 ൽ ആണ് ബാല്യകാല സുഹൃത്തും ബിസിനസ്സ്മാനുമായ ലുല്ലു ഫിലിപ് പാലത്രയുമായുള്ള സുമ ജയറാം വിവാഹിതയായത്. വിവാഹം കഴിഞ്ഞ് ഒൻപതാമത്തെ വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ 2022 ജനുവരിയിൽ രണ്ട് കുഞ്ഞുങ്ങളും ജനിച്ചു. സന്തോഷം സുമ പിന്നീട് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. ഗർഭകാല വിശേഷങ്ങൾ എല്ലാം നടി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

ALSO READ- ഞാൻ പൊതുവെ സൈലന്റാണ്, അധികം സംസാരിക്കാറില്ല എന്നാൽ രണ്ടെണ്ണം അടിച്ചാൽ നന്നായി സംസാരിക്കും: വീണാ നന്ദകുമാർ

1988 ൽ പുറത്തിറങ്ങിയ ഉത്സവപിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് സുമ ജയറാം സിനിമാലോകത്തേക്ക് എത്തിയത്. തുടർന്ന് ഇഷ്ടം, ക്രൈം ഫയൽ, ഭർത്താവുദ്യോഗം, കുട്ടേട്ടൻ, എന്റെ സൂര്യ പുത്രിയ്ക്ക് തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. നാളെ എന്നുണ്ടോ എന്ന സിനിമയിൽ സിൽക് സ്മിതയ്ക്കൊപ്പം അഭിനയിച്ചിരുന്നു.

Advertisement