Home Entertainment Celebrities

ഞാൻ പൊതുവെ സൈലന്റാണ്, അധികം സംസാരിക്കാറില്ല എന്നാൽ രണ്ടെണ്ണം അടിച്ചാൽ നന്നായി സംസാരിക്കും: വീണാ നന്ദകുമാർ

422

വളരെ പെട്ടെന്ന തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയ നടിയാണ് വീണാ നന്ദകുമാർ. മലയാളത്തിന്റെ യുവനടൻ ആസിഫലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്.

താരം അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയായി മാറിയിരിക്കുന്നത്. തന്റെ മദ്യ പാ ന ശീലത്തെ കുറിച്ചാണ് താരം തുറന്നു പറഞ്ഞിരുന്നത്. താൻ പൊതുവേ സൈലന്റ് ആയിട്ടുള്ള ഒരു വ്യക്തിയാണ് എന്നാണ് താരം പറയുന്നത്.

Advertisements

അധികം സംസാരിക്കാറില്ല എന്ന് പലരും പറയാറുണ്ട് എന്നും അവർക്കുള്ള മറുപടിയാണ് എന്ന നിലയിലും ആണ് താരം ഈ കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞത്. രണ്ടെണ്ണം അടിച്ചാൽ നന്നായി സംസാരിക്കും എന്നാണ് വീണാ നന്ദകുാർ പറയുന്നത്.

Also Read
ഫീമെയിൽ റോൾ ചെയ്യുന്നത് ഞാൻ ആണെന്നറിയുമ്പോൾ അവരെല്ലാം ഒഴിവു പറഞ്ഞു വലിയും, അഭിനയ ത്തിലേക്ക് എത്തിയപ്പോൾ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ച് രശ്മി ആർ നായർ

നിരവധി പ്രണയ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്, ഒരു ബന്ധത്തിലും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല, ആ സമയത്ത് അതെല്ലാം ഞാൻ ആസ്വദിച്ചിട്ടുണ്ടെന്നും വീണ പറയുന്നു. ബിയർ കഴിച്ചാൽ കുറച്ച് അധികം സംസാരിക്കും എന്ന് താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അത് സത്യമാണ് എന്നും ബിയർ കഴിക്കാറുണ്ട് എന്നുമാണ് വീണ തുടർന്ന് നടത്തിയ വെളിപ്പെടുത്തൽ. ഇന്നത്തെ തലമുറയിലെ മിക്ക കുട്ടികളും ബിയർ കഴിക്കുന്നവരാണ് എന്നും അത് തുറന്നു പറയുന്നതിൽ ഒരു കുഴപ്പമുള്ളതായി തനിക്ക് തോന്നിയിട്ടില്ല എന്നുമാണ് താരം പറയുന്നത്.

മറ്റൊരാളെ ദ്രോഹിക്കുന്ന കാര്യം ഒന്നും അല്ലല്ലോ ഇത് എന്നാണ് താരം ചോദിക്കുന്നത്. ഇതൊക്കെ ഓരോരുത്തരുടെ സ്വകാര്യമായ ഇഷ്ടങ്ങളാണ് എന്നും താരം പറയുന്നു. ഇതുകൂടാതെ ഒരാളുടെ വാക്കുകൾ വളച്ചൊടിച്ചുകൊണ്ട് അത് ട്രോൾ വീഡിയോ ആക്കി ഇറക്കി ആഘോഷിക്കുന്നത് ശരിയാണോ എന്നു അവർ ചിന്തിക്കേണ്ട കാര്യമാണ് എന്നും താരം വ്യക്തമാക്കുന്നു.

Also Read
വയസ് 52 കഴിഞ്ഞു, ഇന്നും അവിവാഹിതയായി ലക്ഷ്മി ഗോപാല സ്വാമി, കാരണം വെളിപ്പെടുത്തി താരം

Advertisement