ആ പേടിയും നെഞ്ചിടിപ്പും ഇപ്പോഴും ഉണ്ട്, മോഹൻലാലിനെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞത് കേട്ടോ

338

മലയാള സിനിമയിലെ ലേഡി സൂപ്പർതാരമാണ് നടി മഞ്ജു വാര്യർ. എക്കാലത്തും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് താരരാജാവ് മോഹൻലാലും മഞ്ജു വാര്യരും. ഇരുവരും ഒന്നിച്ചെത്തിയ മിക്ക സിനിമകളും മലയാള സിനിമ പ്രേക്ഷകർ ഏറ്റെടുത്തവ ആയിരുന്നു.

ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. ലാലേട്ടന്റെ കൂടെ നിൽക്കുമ്പോൾ ഇപ്പോഴും നെഞ്ചിടിക്കുമെന്നും, മനസിൽ അന്നത്തെപ്പോലെ പേടിയാണെന്നുമാണ് മോഹൻലാലിനെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞത്.

Advertisements

ഫ്ളവേഴ്സ് ചാനലിലെ ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ ആണ് മഞ്ജു വാര്യർ ഇങ്ങനെ പറഞ്ഞത്. ഈ പരിപാടിയുടെ പ്രമോ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഓണം സ്പെഷൽ എപ്പിസോഡിൽ അതിഥിയായി എത്തിയപ്പോ ഴായിരുന്നു മഞ്ജു വാര്യർ അവതാരകനായ ശ്രീകണ്ഠൻ നായർ മോഹൻലാലിനെ കുറിച്ച് ചോദിച്ചത്തിന് മറുപടി പറഞ്ഞത്.

Also Read
ഞാൻ പൊതുവെ സൈലന്റാണ്, അധികം സംസാരിക്കാറില്ല എന്നാൽ രണ്ടെണ്ണം അടിച്ചാൽ നന്നായി സംസാരിക്കും: വീണാ നന്ദകുമാർ

ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ തുടങ്ങിയ ആറാം തമ്പുരാനിലെ ഓരോ ഡയലോഗും മലയാളികൾക്ക് എന്നും മനപ്പാഠമാണ്. മോഹൻലാലും മഞ്ജു വാര്യരും മത്സരിച്ച് അഭിനയിച്ച ചിത്രമായിരുന്നു ആറാം തമ്പുരാൻ.

ലാൽ മഞ്ജു ടീമിന്റെ സ്‌ക്രീൻകെമിസ്ട്രി തുടക്കം മുതലേ പ്രേക്ഷകർക്ക് ഇഷ്ട്ടമാണ്. മോഹൻലാലിന്റെ നായികയായി മഞ്ജു എത്തുന്നു എന്നറിയു മ്പോൾ മുതലേ തന്നെ ആരാധകരും ആവേശത്തിലാവാറുണ്ട്. മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ അന്ന് തോന്നിയ അതേ പേടിയും നെഞ്ചിടിപ്പും ഇപ്പോഴും ഉണ്ടാവാറുണ്ടെന്നാണ് മഞ്ജു വാര്യർ പറയുന്നത്.

ആദ്യമായിട്ട് ലാലേട്ടനൊപ്പം അഭിനയിച്ച അതേ പേടി ഇപ്പോഴുമുണ്ട്. ഇപ്പോൾ ലാലേട്ടനൊപ്പം ഒരു ഷോട്ടിൽ നിൽക്കുമ്പോഴും ഉള്ളിലെനിക്ക് ആ പേടി ഉണ്ടാവും. ഓരോ സിനിമ ചെയ്യുമ്പോഴും ഓരോ ഷൂട്ട് ചെയ്യുമ്പോഴും നെഞ്ചിടിപ്പാണ്.

Also Read
എന്റെ ആ കാര്യത്തതിൽ വീട്ടുകാരെക്കാളും പ്രശ്‌നം നാട്ടുകാർക്കാണ്, സകല അതിർ വരമ്പുകളും അവർ ലംഘിക്കുന്നു: തുറന്നടിച്ച് ദിൽഷ

കുട്ടിക്കാലം മുതലേ പറഞ്ഞ് കേൾക്കുന്ന കണ്ട് പരിചയിച്ച മോഹൻലാലിനെ ആദ്യമായി നേരിൽ കണ്ടത് എവിടെ വെച്ചാണെന്ന ശ്രീകണ്ഠൻ നായർ മഞ്ജുവിനോട് ചോദിക്കുന്നുണ്ട്. ഒന്നിച്ച് അഭിനയിക്കുമ്പോൾ സഹതാരത്തെയും കൂളാക്കി അഭിനയിപ്പിക്കുന്ന ആളാണ് മോഹൻലാൽ.

അത്രയും നേരം ചിരിച്ച് തമാശ പറഞ്ഞു കൊണ്ടിരുന്ന ആൾ പെട്ടെന്ന് ക്യാരക്ടറായി മാറുന്നത് കണ്ട് അത്ഭുതത്തോടെ നോക്കിയിരുന്നിട്ട് ഉണ്ടെന്നും മഞ്ജു വാര്യർ പറഞ്ഞിരുന്നു. മോഹൻലാലിന്റെ പിന്തുണയെ കുറിച്ചും ഒന്നിച്ച് അഭിനയിക്കാൻ കഴിഞ്ഞതിനെക്കുറിച്ചുമെല്ലാം നിരവധി തവണ മഞ്ജു വാര്യർ സ്വന്തം അഭിപ്രായം പറഞ്ഞിട്ടുണ്ട്.

Advertisement